Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തപസ്യയ്‌ക്കായി അക്കിത്തം എഴുതിയ നാന്ദിഗീതം

''ഇല്ലത്ത് പുതിയ പുസ്തകങ്ങള്‍ കഷ്ടിയായിരുന്നു. അച്ഛന്‍ കടുത്ത യാഥാസ്ഥിതികനായിരുന്നില്ല എന്നേ പറഞ്ഞുകൂടൂ. വിടിയോട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടന്നാല്‍ ഞാന്‍ ചീത്തയാവാന്‍ ന്യായമില്ല എന്നും കരുതിയിരിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 10:56 am IST
inKerala

പുറ്റുമണ്ണിന്റെ കരളിലെ കണ്ണിനീ-

രിറ്റില്‍ നിന്നാദ്യം കുരുത്ത പൂവേ

മാനവവംശസുഷുമ്‌നതന്നറ്റത്തൊ-

രാനന്ദമായി വിടര്‍ന്ന പൂവേ,

ആയിരം കൂര്‍ത്ത ദളങ്ങളോടെ പതി-

നായിരം വര്‍ഷം പുലര്‍ന്ന പൂവേ,

ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-

രാലോചനാമൃതം തന്ന പൂവേ

തൂവെള്ളത്താമരപ്പൂവേ നിരന്തരം

തൂവുക തൂവുക സൗരഭം നീ

ഞാനതുള്‍ക്കൊണ്ടുമയങ്ങവേ ചിത്തത്തില്‍

ജ്ഞാനക്കണ്‍പോള വിടര്‍ന്നിടുന്നു

ദീനാനുകമ്പയാലാവിയായ്‌ത്തീര്‍ന്നു ഞാന്‍

ഗാനം പോല്‍ കാറ്റില്‍ പരന്നിടുന്നു

സോമത്തെസ്സാമത്തെ വെല്ലുന്നൊരുലയ

രോമാഞ്ചമായ് ഞാനുയര്‍ന്നിടുന്നു

ആത്മാവിനെന്നും ജരാനര തീണ്ടാത്തൊ-

രാലോചാനാമൃതം തന്ന പൂവേ

തൂവെള്ളത്താമരപ്പൂവേ നിരന്തരം

തൂവുക തൂവുക സൗരഭം നീ.

അക്കിത്തം പറഞ്ഞു…

”നാല്പത്തിയാറിലോ നാല്പത്തിയേഴിലോ ആണ്. ഒരുച്ചയ്‌ക്ക് പത്തന്റെ ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചിറങ്ങി. പി.സി.യും തകഴിയുമുണ്ട് ഒപ്പം. കൂട്ടത്തില്‍ മാനേജര്‍ ഗോപാലന്‍നായരും. ഫുട്പാത്ത് മുറിച്ചുകടക്കുമ്പോള്‍ തകഴി ‘ഹോ’ എന്ന് ഭയങ്കരമായ ഒരു ശബ്ദമുണ്ടാക്കി. ഞങ്ങളങ്ങോട്ടുനോക്കി. ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു അത്. ഒരു സ്ത്രീ കിടക്കുന്നു. അവരുടെ മേല്‍ ഒരു കാക്ക. കുറച്ചപ്പുറം ഒരു കുഞ്ഞ്. ഒറ്റനോട്ടമേ നോക്കിയുള്ളൂ. ഞാന്‍ കണ്ണടച്ചു. ആ ദൃശ്യം മനസ്സില്‍ കിടന്നു. പിന്നീട് എത്രയോ വര്‍ഷം കഴിഞ്ഞാണ് അത് ഒരു ശ്ലോകരൂപത്തില്‍ ഇങ്ങനെ പുറത്തുവന്നത്.  

”നിരത്തില്‍ കാക്കകൊത്തുന്നൂ

ചത്ത പെണ്ണിന്റെ കണ്ണുകള്‍

മുല ചപ്പി വലിക്കുന്നൂ

നരവര്‍ഗ്ഗ നവാതിഥി”

അമ്പത്തൊന്നിലാണിതെഴുതിയത്. ഇപ്പോഴും അങ്ങനെയാണ്. കണ്ണടച്ചുകിടന്നാല്‍ പണ്ടുകണ്ട ആള്‍രൂപങ്ങള്‍ കാണാന്‍ തുടങ്ങും. അവരുടെ തലമുടി കെട്ടിവെച്ചത്, നടത്തം, നോട്ടം… അങ്ങനെ കോഴിക്കോട് മൂന്നാംഗേറ്റിന് സമീപം ഞാനും കക്കാടും നില്‍ക്കുമ്പോള്‍ ഒരു ഘോഷയാത്ര കടന്നുപോയി. അതിലെ ഒരംഗം ഞങ്ങളെ തുറിച്ചുനോക്കി. ആ കണ്ണുകള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.”

”ഇല്ലത്ത് പുതിയ പുസ്തകങ്ങള്‍ കഷ്ടിയായിരുന്നു. അച്ഛന്‍ കടുത്ത യാഥാസ്ഥിതികനായിരുന്നില്ല എന്നേ പറഞ്ഞുകൂടൂ. വിടിയോട് വലിയ സ്‌നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കൂടെ നടന്നാല്‍ ഞാന്‍ ചീത്തയാവാന്‍ ന്യായമില്ല എന്നും കരുതിയിരിക്കണം. അച്ഛന്റെ കിടപ്പറയുടെ മേല്‍ഭാഗത്ത് ചില പുസ്തകങ്ങളെല്ലാം ഇരിക്കുന്നത് കണ്ടിട്ടുണ്ട്. മടക്കിവെച്ച കോസറിമേല്‍ക്കേറിനിന്ന് വടികൊണ്ട് ഒരിക്കല്‍ ഞാനതില്‍ച്ചിലത് കുത്തിച്ചാടിച്ചു. ഉണ്ണിനമ്പൂതിര, യോഗക്ഷേമം, സുദര്‍ശനം… 

അങ്ങനെ ചില പ്രസിദ്ധീകരണങ്ങള്‍ താഴേക്കുവീണു. കൂട്ടത്തില്‍ രണ്ടു പുസ്തകങ്ങളും. ഒന്ന് വിടിയുടെ അടുക്കളനാടകം. മറ്റേത് ഒരു ഭഗവദ്ഗീതാവ്യാഖ്യാനം. പുസ്തകങ്ങളൊഴിച്ച് മറ്റെല്ലാം ഞാന്‍ തിരിച്ചുവെച്ചു. പത്തായപ്പുരയിലിരുന്ന് പല തവണ വായിച്ചു. ഈ രണ്ടു പുസ്തകങ്ങളും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. ഗീതാശ്ലോകത്തിന്റെ പൊരുളല്ലേ അടുക്കളയിലും ആവിഷ്‌കരിച്ചിട്ടുള്ളത് എന്ന് ചിന്തിച്ചിട്ടുണ്ട്.”

(കാവ്യജീവിത സ്മരണകള്‍) അക്കിത്തം; ഭാഷാപോഷിണി

Tags: അക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം മഹാകവി അക്കിത്തം സമര്‍പ്പിക്കുന്നു. പി. നാരായണക്കുറുപ്പ് സമീപം
Varadyam

അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

അക്കിത്തം ജന്മശതാബ്ദി വര്‍ഷം: ഉദ്ഘാടനം 16ന്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.