Saturday, June 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അക്ഷരസൂര്യന്‍ വിടവാങ്ങി; മഹാകവി അക്കിത്തം അന്തരിച്ചു

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 09:01 am IST
in Kerala

പാലക്കാട്: മഹാകവി അക്കിത്തം അന്തരിച്ചു.കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് രൂപംകൊണ്ട അധികാരകേന്ദ്രങ്ങളെ കൂസാത്ത നിസ്വന്റെ പ്രതികരണങ്ങളാണ് മഹാകവി അക്കിത്തത്തിന്റെ കവിതകളുടെ തന്റേടമായി വിലയിരുത്തപ്പെട്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ കേരളത്തെ ആകെ തിരുത്തുകയായിരുന്നു കവി.  

എഴുത്തുകാരന്റെ ചേരി സര്‍ഗാത്മകതയുടേതാണെന്ന് ഉറക്കെ പ്രഖ്യാപിച്ച് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ നടത്തിയ സാംസ്‌കാരിക തീര്‍ത്ഥയാത്ര മഹാകവിയിലെ സാമൂഹ്യ സാംസ്‌കാരിക നായകന്റെ തിരനോട്ടമായിരുന്നു. പക്ഷമില്ലാത്തവന്റെ പക്ഷം ഉയര്‍ത്തിപ്പിടിച്ച രചനകളും നിലപാടുകളും കാരണം പലപ്പോഴും പലരും അവഗണിക്കാന്‍ പരിശ്രമിച്ചിട്ടും അക്കിത്തം പ്രതിഭ കൊണ്ട് പ്രശസ്തിയുടെ ഹിമാലയം താണ്ടി.  

ശ്രീമത് ഭാഗവതത്തെ മലയാളത്തിലേക്ക് പകര്‍ത്തി വായനക്കാരന് സമര്‍പ്പിച്ച മലയാള സാഹിത്യത്തിലെ ഇതിഹാസത്തിനാണ് ഇക്കുറി ജന്മഭൂമി പുരസ്‌കാരം. പത്മശ്രീ, മൂര്‍ത്തീദേവി പുരസ്‌കാരം, എഴുത്തച്ഛന്‍ പുരസ്‌കാരം, കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, സഞ്ജയന്‍ പുരസ്‌കാരം, വയലാര്‍, വള്ളത്തോള്‍, ആശാന്‍ അവാര്‍ഡുകള്‍ ഓടക്കുഴല്‍ പുരസ്‌കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ മഹാകവിയെ തേടിയെത്തിയിട്ടുണ്ട്.

ഭാര്യ: പരേതയായ ശ്രീദേവി അന്തര്‍ജനം. മക്കള്‍: പാര്‍വതി, ഇന്ദിര, വാസുദേവന്‍, ശ്രീജ, ലീല, നാരായണന്‍.പ്രശസ്ത ചിത്രകാരന്‍ അക്കിത്തം നാരായണന്‍ സഹോദരനാണ്

അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്‌ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകനായി 1926 മാര്‍ച്ച് 18ന് പാലക്കാട് ജില്ലയിലെ കുമരനല്ലൂരിലാണ് അക്കിത്തം ജനിച്ചത്. വേദവും ഇംഗ്ലിഷും കണക്കും തമിഴും പഠിച്ചു. എട്ടുവയസ്സുമുതല്‍ കവിതയെഴുതുമായിരുന്നു. കുട്ടികാലത്തുതന്നെ ചിത്രകലയിലും സംഗീതത്തിലും താല്‍പര്യം കാട്ടിയിരുന്നു. കോഴിക്കോട് സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റിനു ചേര്‍ന്നെങ്കിലും രോഗം മൂലം പഠനം മുടങ്ങി. പിന്നീട് തൃശൂര്‍ മംഗളോദയം പ്രസില്‍നിന്ന് പുറത്തിറങ്ങിയിരുന്ന ‘ഉണ്ണി നമ്പൂതിരി’യുടെ പ്രിന്ററും പബ്ലിഷറുമായി.

യോഗക്ഷേമം, മംഗളോദയം എന്നീ മാസികകളുടെ പത്രാധിപസമിതി അംഗമായിരുന്നു. ആകാശവാണിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 1985 ല്‍ വിരമിച്ചു. 

കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്, കൊച്ചി ചങ്ങമ്പുഴ സ്മാരകസമിതി വൈസ് പ്രസിഡന്റ്, കോട്ടയം സാഹിത്യ പ്രവർത്തക സഹകരണസംഘം ഡയറക്ടർ, തപസ്യ കലാസാഹിത്യ വേദി പ്രസിഡന്റ്, കടവല്ലൂർ അന്യോന്യ പരിഷത് പ്രസിഡന്റ്, പൊന്നാനി കേന്ദ്ര കലാസമിതി സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

Tags: അക്കിത്തംakkitham achuthan namboothiriഅക്കിത്തം അന്തരിച്ചു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അക്കിത്തത്തിന്റെ ദേവായനങ്ങള്‍

ഒ.വി. വിജയന് തപസ്യയുടെ സഞ്ജയന്‍ പുരസ്‌കാരം മഹാകവി അക്കിത്തം സമര്‍പ്പിക്കുന്നു. പി. നാരായണക്കുറുപ്പ് സമീപം
Varadyam

അക്കിത്തം കവിതയിലെ ഋതുഭേദങ്ങള്‍

തപസ്യയുടെ 'അമൃതസ്മൃതി' ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

അക്കിത്തവും തുറവൂരും മേലത്തും ആദര്‍ശനിഷ്ഠമായി ജീവിച്ചവര്‍: ആര്‍. സഞ്ജയന്‍

Vicharam

കാവ്യജീവിതത്തിന്റെ അമൃതഘടിക; ഇന്ന് അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നൂറാം ജന്മദിനം

Kerala

അക്കിത്തം ജന്മശതാബ്ദി വര്‍ഷം: ഉദ്ഘാടനം 16ന്

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ കപ്പല്‍ ആക്രമിച്ചതിനെച്ചൊല്ലി ജയശങ്കര്‍ റൂബിയോ വാക് പോര്; ന്യായീകരിച്ച റൂബീയോയ്‌ക്ക് കണക്കിന് കൊടുത്ത് ജയശങ്കര്‍

‘ജയ് ശ്രീറാം’ വിളിച്ചതിന് പത്താം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് മുസ്ലീം സഹപാഠികൾ : കേൾവിശക്തിയ്‌ക്ക് തകരാർ ; ശരീരമാസകലം മുറിവുകൾ 

മതേതരരാകണമെന്ന് മുറവിളി കൂട്ടുന്നവർ കാണൂ ; ബംഗ്ലാദേശിൽ രാമന്റേതടക്കം 144 വിഗ്രഹങ്ങളും തകർക്കാൻ നീക്കം : സംഘടിക്കുന്നത് 5000 ത്തോളം ഇസ്ലാമിസ്റ്റുകൾ

മാധവിക്കുട്ടിയെ മതം മാറ്റിയത് ജമാ അത്തെ ഇസ്ലാമിയുടെ റിയാലു, ഏറ്റവും കൂടുതല്‍ അപമാനിക്കപ്പെട്ട് സമദാനി: വെളിപ്പെടുത്തി ബിജെപി നേതാവ് രാധാകൃഷ്ണന്‍

യുഎസ്-ഇറാന്‍ കരാര്‍ 14 നെന്ന് ട്രംപ് , ഹോര്‍മുസില്‍ ഇറാനിയന്‍ ഡ്രോണുകള്‍ വെടിവച്ചിട്ടതായും അവകാശവാദം

ഞാൻ പറഞ്ഞ കാര്യങ്ങൾ ചെയ്താലേ കൂടെ നിൽക്കൂവെന്ന് അവിമുക്തേശ്വരാനന്ദ ; സ്വാമിയെ കാട്ടി ഹിന്ദുക്കളെ വീഴ്‌ത്താനുള്ള അഖിലേഷിന്റെ ശ്രമം പാളി

ആര്‍എസ്എസിന്റെ നിരോധിക്കാന്‍ നടക്കുന്ന പ്രിയാങ്ക് ഖാര്‍ഗെ ധര്‍മ്മസ്ഥലഗൂഡാലോചനയില്‍ പ്രകാശ് രാജിന്റെ പേര് വന്നപ്പോള്‍ ഉരുണ്ടുകളിക്കുന്നു

‘2024 ല്‍ തോറ്റില്ല, 2029 ലെ തിരഞ്ഞെടുപ്പില്‍ ഇപ്പൊഴേ ജയിച്ചു!’ :രാഹുല്‍ ഗാന്ധിയുടെ ഉറക്കപ്പിച്ച് ആഘോഷമാക്കി ട്രോളന്‍മാര്‍

അവിടെയും നാണം കെട്ടു! കോടതി ഉത്തരവിനു പിന്നാലെ കെന്നഡി സെന്ററില്‍ നിന്ന് ട്രംപിന്റെ പേര് നീക്കി

സ്റ്റേഷന്‍ പരിസരം വൃത്തിഹീനം, പൊലീസിന് പിഴയിട്ട് പാലമേല്‍ ഗ്രാമപഞ്ചായത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.