Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാലുകെട്ടുകളുടെ ഭേദങ്ങള്‍

ഭിന്ന, അഭിന്ന എന്നിങ്ങനെ ശാലകള്‍ രണ്ടുവിധമാണ്. ഉത്തരം, സ്തംഭം, ദ്വാരം മുതലായ അംഗവിശേഷങ്ങളാല്‍ ഓരോന്നും പരിപൂര്‍ണ ലക്ഷണത്തോട് കൂടി കോണ്‍ ഗൃഹങ്ങളോട് ബന്ധപ്പെടാതെ നാലു ദിക്ഗൃഹങ്ങള്‍ മാത്രമെങ്കില്‍ അത് ഭിന്നശാലയാകുന്നു. മറിച്ചുള്ളവ അഭിന്നവും. നടുമുറ്റത്തിനു അഭിമുഖമായ നാലു ദിക്ഗൃഹങ്ങളും, അവകളുടെ നാലു കോണ്‍ഗൃഹങ്ങളും ചേര്‍ന്ന് എട്ടു ഗൃഹങ്ങള്‍ ആചാര്യന്മാരാല്‍ പറയപ്പെട്ടിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 03:00 am IST
inSamskriti

ഭാരതീയ വാസ്തുവിദ്യാ ശൈലിയുടെ ഉദാത്ത മാതൃകകളാണ് നാലുകെട്ടുകള്‍.  ചതുശ്ശാല സങ്കല്പത്തെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ മുന്‍പേ നല്‍കിയിരുന്നല്ലോ. അന്തരാളം, ഉത്തരം, വിന്യാസക്രമം എന്നിവകളുടെ അടിസ്ഥാനത്തില്‍ എല്ലാ വാസ്തുഗ്രന്ഥങ്ങളും വിവിധ രീതികളിലുള്ള നാലുകെട്ടുകള്‍ വിവരിച്ചിട്ടുണ്ട്. പ്രാധാന്യേന അഞ്ചു വിധം എല്ലാ ഗ്രന്ഥങ്ങളും പറയപ്പെട്ടുവെങ്കിലും കേരളീയ  ശൈലിവിശേഷത്താല്‍  ഒന്‍പതു വിധം നാലുകെട്ടുകള്‍ ഉണ്ട്.  

ഭിന്ന, അഭിന്ന എന്നിങ്ങനെ ശാലകള്‍ രണ്ടുവിധമാണ്. ഉത്തരം, സ്തംഭം, ദ്വാരം മുതലായ അംഗവിശേഷങ്ങളാല്‍ ഓരോന്നും പരിപൂര്‍ണ ലക്ഷണത്തോട് കൂടി കോണ്‍ ഗൃഹങ്ങളോട് ബന്ധപ്പെടാതെ നാലു ദിക്ഗൃഹങ്ങള്‍ മാത്രമെങ്കില്‍ അത് ഭിന്നശാലയാകുന്നു. മറിച്ചുള്ളവ അഭിന്നവും. നടുമുറ്റത്തിനു അഭിമുഖമായ നാലു ദിക്ഗൃഹങ്ങളും, അവകളുടെ നാലു കോണ്‍ഗൃഹങ്ങളും ചേര്‍ന്ന് എട്ടു ഗൃഹങ്ങള്‍ ആചാര്യന്മാരാല്‍ പറയപ്പെട്ടിരിക്കുന്നു. ഉത്തരങ്ങളുടെ ഗതി, അളവ്,അന്തരാളവിന്യാസം എന്നീ വ്യത്യാസങ്ങള്‍ അനുസരിച്ച് ആണ് വ്യത്യസ്ത ശാലകള്‍ ഉണ്ടാകുന്നത്. ഇവകളുടെ വിസ്താരം,  ഉയരം, ക്രമം എന്നിവകള്‍ക്കും ഭേദമുണ്ട്.  ‘

വിശുദ്ധ ഭിന്നശാല  

നാലു ദിക്ഗൃഹങ്ങള്‍ മാത്രം നല്‍കി കോണ്‍ ഗൃഹങ്ങള്‍ ഇല്ലാത്തവയാണ് ഭിന്നശാലകള്‍. ഏക യോനി ക്രമത്തിലുള്ള നടുമുറ്റവും ദിക് യോനി ക്രമത്തിലുള്ള ദിക് ഗൃഹങ്ങളും നിര്‍ബന്ധം തന്നെ. ശാലാപ്രാധാന്യമനുസരിച്ചു വിസ്താരക്രമം സ്വീകരിക്കണം. പടിഞ്ഞാറ്റിനി, തെക്കിനി ,വടക്കിനി, കിഴക്കിനി ക്രമത്തിലാണ് വിസ്താരക്രമം സ്വീകരിക്കേണ്ടത്. ദിക് പ്രാധാന്യം അനുസരിച്ചും ആവാം. പ്രാധാന്യമനുസരിച്ചുള്ളത് സ്ഥായി ഗൃഹവും മറ്റുള്ളവ അസ്ഥായി ഗൃഹങ്ങളും ആകുന്നു.  

ശ്ലിഷ്ട ഭിന്നശാല  

ഭിന്നശാല രീതിയില്‍ ഒന്നോ രണ്ടോ കോണ്‍ ഗൃഹങ്ങള്‍ ദിക് ഗൃഹങ്ങളില്‍ യോജിപ്പിക്കുന്നുവെങ്കില്‍ അത് ശ്ലിഷ്ടഭിന്നശാലയാകുന്നു. ഇപ്രകാരം ദിക്ഗൃഹങ്ങളെ യോജിപ്പിക്കുമ്പോള്‍ ശാലകളുടെ ബന്ധുത്വം അനുസരിച്ചാണ് യോജിപ്പിക്കേണ്ടത്. ഇതിന്‍പ്രകാരം തെക്കിനിയെ പടിഞ്ഞാറ്റിനിയോടും കിഴക്കിനിയെ വടക്കിനിയോടും കൂടെയാണ് യോജിപ്പിക്കേണ്ടത്. വേറിട്ടു നില്‍ക്കുന്ന അന്തരാളങ്ങള്‍ അപ്രധാന പ്രവേശന കവാടങ്ങളായിട്ടാണ് ചെയ്യാറുള്ളത്.  

സംശ്ലിഷ്ട ഭിന്നശാല  

നന്ദ്യാവര്‍ത്തം എന്ന നാമാന്തരത്തില്‍ പ്രസിദ്ധമായ ഈ ശൈലി നാലു ദിക് ഗൃഹങ്ങളും നാലു കോണ്‍ ഗൃഹങ്ങളും ചേര്‍ന്നതാണ്. പ്രധാന ഗൃഹത്തിന്റ അങ്കണോത്തരം അപ്രദക്ഷിണ ക്രമത്തില്‍ നന്ദ്യാര്‍വട്ട

പൂവ് പോലെ ചേര്‍ത്ത് കൊള്ളണം. അങ്കണചുറ്റളവും പര്യന്തചുറ്റും ഏകയോനിയിലാവുകയും വേണം. ദിക് ഗൃഹങ്ങള്‍ക്ക് നിജയോനിയും കോണ്‍ ഗൃഹങ്ങള്‍ക്ക് ബന്ധുത്വമനുസരിച്ചുള്ള യോനിക്രമവും സ്വീകരിച്ചു കൊള്ളണം. അതനുസരിച്ചു ഈശ കോണില്‍ കേതുയോനിയും അഗ്‌നിയില്‍ സിംഹവും നിരൃതിയില്‍ വൃഷവും വായുവില്‍ ഗജയോനിയും സ്വീകരിക്കണം. ദിക് ഗൃഹങ്ങള്‍ ജനകങ്ങളും കോണ്‍ ഗൃഹങ്ങള്‍ ജന്യങ്ങളുമാകുന്നുവെന്നാണ് സങ്കല്പം.  

വിശിഷ്ട ഭിന്നശാല  

മുന്‍പറഞ്ഞ വിധിപ്രകാരം തന്നെ കോണ്‍ ഗൃഹങ്ങളെ അന്തരാളങ്ങള്‍ കൊണ്ട് വേര്‍തിരിക്കുന്നുവെങ്കില്‍ അത് വിശിഷ്ട ഭിന്ന ശാലയാകുന്നു. എല്ലാ ശാലകളുടെയും ഇടത്തെ അന്തരാളങ്ങളിലാണ് പ്രധാനവാതില്‍ സ്ഥാപിക്കുന്നതും. ഉത്തരത്തിന്റ സന്ധികള്‍ ഈ അന്തരാളങ്ങളില്‍ ആണ് ചെയ്യേണ്ടത്. വിദിക് യോനികള്‍ വര്‍ജ്യങ്ങളാകയാല്‍ കോണ്‍ ഗൃഹങ്ങള്‍ക്ക് ബന്ധുത്വമനുസരിച്ചു യോനി, ഗതി, വിസ്താരം എന്നിവ  എടുത്തുകൊള്ളണം

ഡോ. രാധാകൃഷ്ണന്‍ ശിവന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം
Main Article

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

പുതിയ വാര്‍ത്തകള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.