Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ജീവനും ഈശ്വരനും

വിവേകചൂഡാമണി 167

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Oct 13, 2020, 10:38 pm IST
inSamskriti

ആത്മാവിന് മായയാകുന്ന ഉപാധി മൂലമാണ് ഈശ്വരന്‍ എന്ന അവസ്ഥയുണ്ടാകുന്നത്. ജഗത്തിന്റെ പ്രതീതിയും മായ കൊണ്ടാണ്. മായയ്‌ക്ക് പല ദാര്‍ശനികരും പല പേരും പറയുന്നു. എന്തായാലും പരമാത്മാവ് തന്നെയാണ് മായ മൂലം സമഷ്ടിയില്‍ ജഗത്തായും വ്യഷ്ടിയില്‍ ജീവനായും മാറുന്നത്. വ്യഷ്ടിയില്‍ പഞ്ചകോശങ്ങളിലൂടെയോ മൂന്ന് ശരീരങ്ങളിലൂടെയോ മൂന്ന് അവസ്ഥകളിലൂടെയോ ചൈതന്യം ജീവനായി പ്രകടമാകുന്നു. ബ്രഹ്മം  കാര്യ ഉപാധിയില്‍ പ്രതിഭാസിക്കുമ്പോള്‍ ജീവനെന്നും കാരണ ഉപാധിയിലിരിക്കുമ്പോള്‍ ഈശ്വരനെന്നും പറയുന്നു. ബ്രഹ്മത്തില്‍ ജീവത്വവും ഈശ്വരത്വവും ഉപാധികളിലൂടെ ആരോപിക്കപ്പെടുകയാണെന്നും പറയാം.

ശ്ലോകം 244

ഏതാവുപാധീ പരജീവയോസ്തയോഃ

സമ്യക് നിരാസേ ന പരോ ന ജീവഃ

രാജ്യം നരേന്ദ്രസ്യ ഭടസ്യ ഖേടകഃ

തയോരപോഹേ ന ഭടോ ന രാജാ

ഇവ രണ്ടുമാണ് ഈശ്വരന്റേയും ജീവന്റെയും ഉപാധികള്‍. ഇവയെ നന്നായി തള്ളിക്കളഞ്ഞാല്‍ പിന്നെ ഈശ്വരനും ജീവനുമില്ല. രാജ്യം രാജാവിന്റെയും പടക്കോപ്പ് പടയാളിയുടേയും ലക്ഷണമാണ്. അവ രണ്ടും നീക്കിയാല്‍ പിന്നെ രാജാവും പടയാളിയുമില്ല. ഈശ്വരന്റെ ഉപാധിയായ മായയും ജീവന്റെ ഉപാധിയായ പഞ്ചകോശവും നീക്കം ചെയ്താല്‍ പിന്നെ ബ്രഹ്മം മാത്രമാണ് അവശേഷിക്കുക. ഉപാധികളില്ലെങ്കില്‍ ഈശ്വരന്‍, ജീവന്‍ എന്നീ അവസ്ഥകള്‍ക്ക് നിലനില്‍പ്പില്ല. രാജ്യമില്ലാത്ത രാജാവിനെപ്പോലെയും ആയുധമൊന്നുമില്ലാതെ നില്‍ക്കുന്ന പടയാളിയെപ്പോലെയുമാകും അത്.

ബ്രഹ്മം പരിമിതമായ ഉപാധിയിലൂടെ പ്രകടമാകുമ്പോഴാണ് അല്പനായ ജീവനായിത്തീരുന്നത്. എന്നാല്‍ പരിമിതിയില്ലാത്ത സമഷ്ടിയിലൂടെ പ്രകടമാകുമ്പോള്‍ സര്‍വശക്തനായ ഈശ്വരനാകുന്നു.

ജീവന്‍ സദാ ദുഃഖിതനും ഒരുപാട് പ്രശ്‌നങ്ങളാല്‍ നട്ടംതിരിയുന്നവനുമാണ്. പൂര്‍ണത നേടാനും സുഖം നേടാനുമുള്ള പാച്ചിലില്‍ കൂടുതല്‍ ദുഃഖത്തിലേക്ക് വഴുതി വീഴുന്നു.എന്നാല്‍ ഈശ്വരന്‍ ജഗത്തിന്റെ സൃഷ്ടിസ്ഥിതിലയ കര്‍ത്താവും നിയാമകനുമായി വിരാജിക്കുന്നു.

ഇത് വളരെ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ആയിരം മാത്ര ശക്തിയുള്ള ഒരു ബള്‍ബിന്റെയും അഞ്ച് മാത്ര ശക്തിയുള്ള മറ്റൊരു ബള്‍ബിന്റെയും പ്രകാശം നോക്കിയാല്‍ മതി. ഒരേ വൈദ്യുതി തന്നെയാണ് രണ്ട് ബള്‍ബിലൂടേയും പ്രകടമാകുന്നത് എങ്കിലും വലിയ മാത്ര ശക്തിയുള്ള ബള്‍ബിന്റെ പ്രകാശം ഒരിക്കലും ചെറുതിന് ഉണ്ടാകില്ല. ഒന്ന് മഹാ പ്രകാശം മറ്റേത് അല്പ പ്രകാശം. ഇതുപോലെയാണ് ഈശ്വരന്റെയും ജീവന്റെയും ചൈതന്യ സ്ഫുരണം. ഒരേ പരമാത്മാവെങ്കിലും ഉപാധി വ്യത്യാസം കൊണ്ട് ഒന്ന് പരിമിതവും മറ്റേത് അപരിമേയവുമായിത്തീരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.