Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

സംസ്ഥാന സര്‍ക്കാറിന് താല്‍പര്യമില്ല; കഴക്കൂട്ടം സൈനിക സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരക്കില്‍ പെന്‍ഷന്‍ നല്‍കണമെന്നുള്ള സുപ്രീംകോടതിവിധിയും കേന്ദ്രശമ്പളകമ്മീഷനുകളുടെ നടപ്പിലാക്കലിലൂടെ കുത്തനെയുള്ള ശമ്പളവര്‍ധനവും ആണ് സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2020, 08:03 pm IST
inDefence

തിരുവനന്തപുരം: കേരത്തിലെ അഭിമാന വിദ്യാലയങ്ങളിലൊന്നായ കഴക്കൂട്ടം  സൈനിക സ്‌കൂള്‍ കടുത്ത  സാമ്പത്തിക പ്രതിസന്ധിയില്‍. സംസ്ഥാനത്തെ ഏക സൈനിക സ്‌കൂള്‍ പൂട്ടേണ്ടിവരുമോ എന്ന ആശങ്കാപരമായ അവസ്ഥയാണ്.സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌ക്കോളര്‍ഷിപ്പ് ഉയര്‍ത്താത്തതും  പെന്‍ഷന്‍ ബാധ്യത  ഏറ്റെടുക്കാന്‍ തയ്യാറാകാത്തതുമാണ് കാരണം.  

കേന്ദ്ര പ്രതിരോധവകുപ്പിന്റെ കീഴിലുള്ള സൈനിക് സ്‌കൂള്‍ സൊസൈറ്റി ആണ് ഭരണം നിര്‍വഹിക്കുന്നതെങ്കിലും ഭൂമി, കെട്ടിടങ്ങള്‍, വണ്ടികള്‍ എന്നിവ  പരിപാലിക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാറിനാണ്.പ്രിന്‍സിപ്പാള്‍, വൈസ്-പ്രിന്‍സിപ്പാള്‍, അഡ്മിനിസ്‌ട്രേറ്റീവ്ഓഫീസര്‍ എന്നീതസ്തികകളിലേയ്‌ക്ക് സേനാ ഉദ്യോഗസ്ഥരെയും എന്‍സിസി സ്റ്റാഫായും പിടി സ്റ്റാഫായും 5 സൈനികരെയും വീതവും സൊസൈറ്റി  നടത്താന്‍ പ്രധിരോധമന്ത്രാലയത്തിലെ സ്റ്റാഫിനെ വിട്ടുകൊടുക്കുകയും ചെയ്യുകയാണ് കേന്ദ്രസര്‍ക്കാരിന്റെ പങ്ക്. സ്‌ക്കൂളില്‍ സൈനികരുടെ മക്കള്‍ പഠിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കുള്ള ഫീസ് സ്‌ക്കോളര്‍ഷിപ്പായും കേന്ദ്രം നല്‍കും. ബാക്കി ജീവനക്കാരുടെ ശമ്പളം നല്‍കുന്നത് സംസ്ഥാനമാണ്. സംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്കു  സ്‌ക്കോളര്‍ഷിപ്പും നല്‍കണം. ജീവനക്കാരുടെ വേതനമുള്‍പ്പെടെയുള്ള  എല്ലാ ചിലവും കുട്ടികളില്‍നിന്നും ഈടാക്കുന്ന ഫീസില്‍ നിന്നുമാണ് നല്‍കേണ്ടത്.

എല്ലാ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ നിരക്കില്‍ പെന്‍ഷന്‍ നല്‍കണമെന്നുള്ള സുപ്രീംകോടതിവിധിയും കേന്ദ്രശമ്പളകമ്മീഷനുകളുടെ നടപ്പിലാക്കലിലൂടെ കുത്തനെയുള്ള ശമ്പളവര്‍ധനവും ആണ് സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാക്കിയത്. കുട്ടികളുടെ ഫീസ് പ്രതിവര്‍ഷം 10 ശതമാനം വീതം ഉയര്‍ത്തിയിട്ടും വാര്‍ഷിക കമ്മി കൂടി. സ്‌കൂളിന്റെ ഭാവിവികസനത്തിനായി സംഭരിച്ചുപോന്ന റിസര്‍വ് ഫണ്ട് ഉപയോഗിച്ച് കമ്മി നികത്തിപോന്നു. ആ ഫണ്ടും തീരാറായി.

പാവപ്പെട്ട കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍, പകുതി, കാല്‍ഭാഗം എന്നിങ്ങനെ മൂന്നുനിരക്കില്‍ സ്‌കോളര്‍ഷിപ് നല്‍കിയിരുന്നു. കൂടുന്ന ഫീസിനൊപ്പം സ്‌കോളര്‍ഷിപ്പും കൂട്ടിപ്പോന്നു. എന്നാല്‍ 2012 ല്‍ ഫീസ് 21,000 രൂപ  കവിഞ്ഞതോടെ സ്‌കോളര്‍ഷിപ് വര്‍ധന സംസ്ഥാനം നിറുത്തി.

പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍പോട്ടുവച്ച കരട് നിര്‍ദേശത്തിന്മേല്‍  നീണ്ടകാലമായി സംസ്ഥാന സര്‍ക്കാര്‍ തീരുമാനം എടുക്കാത്തതാണ് പ്രശ്‌നം. മറ്റു സംസ്ഥാനങ്ങളിലെ സൈനിക സ്‌ക്കൂളുകളുടെ സമാന പ്രതിസന്ധി ശമ്പളത്തിന്റേയും പെന്‍ഷനിന്റെയും ഒരുഭാഗം സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് പരിഹരിച്ചു. പ്രതിവര്‍ഷം 6 കോടി ബാധ്യത വരുമെന്ന കാരണം പറഞ്ഞ് കേരളം തീരുമാനം എടുക്കുന്നില്ല. ഒരു വര്‍ഷം കൂടി ശബളവും പെന്‍ഷനും കൊടുത്തുകഴിയുമ്പോള്‍ റിസര്‍വ് ഫണ്ട് തീരും. അതിനു മുന്‍പ് തീരുമാനം ഉണ്ടായില്ലങ്കില്‍ മഹത്തായപാരമ്പര്യമുള്ള ഈ വിദ്യാഭ്യാസസ്ഥാപനം  നമ്മുടെ സംസ്ഥാനത്തിനു നഷ്ടമായേക്കും.

1962ല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധവകുപ്പിന്റെകീഴില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌കൂളിന്റെ സ്ഥാപനോദ്ദേശ്യം രാജ്യത്തിന്റെ സായുധസേനയില്‍ ഓഫീസര്‍ കേഡറില്‍ അന്നുണ്ടായിരുന്ന പ്രാദേശിക അസന്തുലിതാവസ്ഥ മാറ്റുക എന്നതും സമൂഹത്തില്‍ താഴെക്കിടയില്‍ നില്കുന്നവരിലേക്ക് പബ്ലിക്‌സ്‌കൂള്‍ വിദ്യാഭ്യാസം എത്തിക്കുക എന്നുമായിരുന്നു.  ഇന്ന് ദേശത്തുടനീളം 33 സൈനിക സ്‌കൂളുകളാണുള്ളത്.  മഹാരാഷ്‌ട്ര, ആന്ധ്ര, കര്‍ണാടക,രാജസ്ഥാന്‍,ഹരിയാന,ബീഹാര്‍ എന്നീസംസ്ഥാനങ്ങളില്‍ രണ്ടും ഉത്തര്‍പ്രദേശില്‍ മൂന്നും സ്‌കൂളുകളാണുണ്ട്.ആറു തൊട്ടു പന്ത്രണ്ടുവരെ ക്ലാസ്സുകളുള്ള സ്‌കൂളില്‍ 67% സീറ്റ ‌സംസ്ഥാനത്തു നിന്നുള്ള കുട്ടികള്‍ക്കും ബാക്കി പുറം സംസ്ഥാനങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും മാറ്റിവയ്‌ക്കും.  

വ്യത്യസ്തമായ സാമൂഹ്യ സാമ്പത്തിക മേഖലകളിലുള്ള കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കി പ്രധിരോധസേനയിലെത്തിക്കുക എന്നലക്ഷ്യം പൂര്‍ത്തീകരിക്കുന്ന  കേരളത്തിലെ ഏകസ്ഥാപനമായ  കഴക്കൂട്ടം സൈനികസ്‌കൂള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യപരമായ ഇടപെടല്‍ കാക്കുകയാണ്

Tags: educationschoolsകഴക്കൂട്ടം സൈനിക സ്‌കൂള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.