ആലപ്പുഴ: കോവിഡ് ഭീഷണിയില്‍ ജലഗതാഗത വകുപ്പ് ജീവനക്കാര്‍, അധികാരികള്‍ക്ക് നിസംഗത. കോവിഡ് വ്യാപകമാകുന്ന പ്രദേശങ്ങളില്‍ പോലും സുരക്ഷിതത്വമില്ലാതെ പ്രവര്‍ത്തിക്കേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍.
ജലഗതാഗത വകുപ്പിലെ ഓപ്പറേറ്റിങ് വിഭാഗത്തിലെ പുളിങ്കുന്ന് സ്റ്റേഷനിലെ ബോട്ട് ഡ്രൈവര്‍ക്കും ഒരു ലാസ്‌കര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. നാല്‍പ്പതോളം ജീവനക്കാര്‍ ജോലി ചെയ്യുന്ന ഈ സ്റ്റേഷനിലെ മറ്റ് ജിവനക്കാരും ഇതോടെ ആശങ്കയിലാണ്. രോഗം പകരാനുള്ള സാദ്ധ്യതയേറെയാണെന്ന് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അഞ്ചാം തീയത് പുളിങ്കുന്ന് പഞ്ചായത്തിലെ 15 വാര്‍ഡുകളും അടച്ചു. ജലഗതാഗത വകുപ്പിന്റെ ഓഫിസ് മാത്രം പ്രവര്‍ത്തിക്കുകയും, സര്‍വ്വീസ് നടത്തുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം രണ്ട് ജിവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ മറ്റു ജീവനക്കാര്‍ ആശങ്ക പറഞ്ഞിട്ടും അധികൃതര്‍ അവണിക്കുകയാണെന്നാണ് പരാതി.
ഓപ്പറേറ്റിങ്് വിഭാഗത്തിലെ ജീവനക്കാരെ വകുപ്പ് അധികാരികള്‍ രണ്ടാംതരം പൗരന്‍മാരായാണ് പരിഗണിക്കുന്നതെന്നാണ് പരാതി. തങ്ങള്‍ക്കും കുടുംബങ്ങളും കുട്ടികളും വൃദ്ധരായ മാതാപിതാക്കളുമെന്ന് അവര്‍ പറയുന്നു.
എറണാകുളം മേഖലയിലും രണ്ട് ജലഗതാഗത വകുപ്പ് ജീവനക്കാര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ ഓപ്പറേറ്റിങ് ജീവനക്കാര്‍ക്ക് മതിയായ സുരക്ഷ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് ആവശ്യം ഉയരുന്നത്.
















