Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യത്തെ ഏറ്റവും വലിയ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ ഇടുക്കിയിലൊരുങ്ങുന്നു; 325 മെഗാവാട്ടിന്റെ പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ

ഇടുക്കി സംഭരണിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ എന്‍ടിപിസി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) സംസ്ഥാന വൈദ്യുതി ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Oct 9, 2020, 12:18 pm IST
in Kerala

ഇടുക്കി: രാജ്യത്ത് തന്നെ അണക്കെട്ടില്‍ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ പദ്ധതിയായി മാറാനൊരുങ്ങി ഇടുക്കി ജലവൈദ്യുത പദ്ധതി. രണ്ടുഘട്ടങ്ങളിലായി 325 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന ലക്ഷ്യമിടുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിലെ ഉല്‍പ്പാദനം 125 മെഗാവാട്ടാണ്.

ഇടുക്കി സംഭരണിയുടെ വിവിധ ഭാഗങ്ങളില്‍ ഫ്‌ളോട്ടിങ് സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാനാവുമെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ എന്‍ടിപിസി(നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍) സംസ്ഥാന വൈദ്യുതി ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കി. ഇടുക്കി സംഭരണിയുടെ ക്യാച്ച്‌മെന്റ് ഏരിയായായ അഞ്ചുരുളിയില്‍ നിന്ന് 100 മെഗാവാട്ടും ചെറുതോണി അണക്കെട്ടിനോടനുബന്ധിച്ച് വെള്ളത്തില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് 25 മെഗാവാട്ട് വൈദ്യുതിയുമാണ് ആദ്യ ഘട്ടത്തില്‍ ഉത്പാദിപ്പിക്കുക.

ഉത്പാദിപ്പിക്കുന്ന വൈദ്യുതി സമീപത്തെ സബ് സ്റ്റേഷനിലേക്ക് എത്തിക്കാന്‍ കേബിള്‍ വലിക്കുന്നതിനുള്ള അനുമതി വനംവകുപ്പില്‍ നിന്ന് ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാല്‍ പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് തീരുമാനമെന്നും ഡിസംബറോടെ പദ്ധതി തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്നും വൈദ്യുതി ബോര്‍ഡ് വ്യക്തമാക്കി.

രണ്ട് ഘട്ടങ്ങളിലായുള്ള പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അണക്കെട്ടില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ പദ്ധതിയായി ഇടുക്കി മാറും. സംസ്ഥാന വൈദ്യുതി ബോര്‍ഡിന് വേണ്ടി എന്‍ടിപിസിയാണ് പദ്ധതി നടപ്പിലാക്കുക. എന്‍ടിപിസി ഉത്പാദിപ്പിക്കുന്ന വൈദ്യുതി നിശ്ചിത വിലയ്‌ക്ക് വൈദ്യുതി ബോര്‍ഡ് വാങ്ങും.
കേബിള്‍ വലിക്കുന്നതിനായി വനംവകുപ്പിന്റെ അനുമതി എത്രയും വേഗം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് വൈദ്യുതി വകുപ്പ്. പോസ്റ്റ് സ്ഥാപിച്ച് വൈദ്യുതി ലൈന്‍ വലിക്കുന്നതിനു തടസവാദം ഉന്നയിച്ചാല്‍ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നതിനും ബോര്‍ഡ് തയാറാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടികാട്ടിയാണ് വനംവകുപ്പിന് കത്ത് നല്‍കിയിട്ടുള്ളത്.
ചെറുതോണിയില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കുളമാവ് സബ്‌സ്റ്റേഷനിലേക്കും അഞ്ചുരുളിയിലേത് കട്ടപ്പന നിര്‍മ്മലസിറ്റിയിലെ സബ് സ്റ്റേഷനിലേക്കും എത്തിക്കും. ഇതിനായി നിര്‍മ്മലാ സിറ്റിയില്‍ 220 കെവി സബ് സ്‌റ്റേഷനും സ്ഥാപിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് റിന്യൂവെബിള്‍ എനര്‍ജിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തും പദ്ധതി നടപ്പിലാക്കുന്നത്.

ഇതിന് പുറമെ മൂലമറ്റം പവര്‍ ഹൗസിനോടു ചേര്‍ന്ന് 780 മെഗാവാട്ട് ഉത്പാദിപ്പിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങളും അവസാന ഘട്ടത്തിലാണ്. സോളാര്‍ പാനല്‍, രണ്ടാമത്തെ പവര്‍ ഹൗസ് എന്നിവ കൂടി യാഥാര്‍ഥ്യമായാല്‍ ഇടുക്കി സംസ്ഥാനത്തിന്റെ ഊര്‍ജ ഹബ്ബായിമാറുമെന്നും അധികൃതര്‍. നിലവില്‍ 130 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തെ പവര്‍ ഹൗസിലുള്ളത്. പദ്ധതിയെല്ലാം നടപ്പിലാക്കാനായാല്‍ 1885 മെഗാവാട്ടാകും ഇടുക്കിയിലെ മൊത്തം ഉത്പാദന ശേഷി. ശരാശരി 2500-3500 മെഗാവാട്ടിനും ഇടയിലാണ് സംസ്ഥാനത്ത് പീക്ക് ടൈമില്‍ പോലും ഉപയോഗിക്കുന്ന വൈദ്യുതി. മേഖല ഇടുക്കി വന്യജീവി സങ്കേതത്തിലുള്ള സ്ഥലമായതിനാല്‍ വനംവകുപ്പിന്റെ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണ് കെഎസ്ഇബി. ഇത്തരം പദ്ധതികള്‍ നടപ്പിലാകുന്നതോടെ പുറത്ത് നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ അളവും കുറക്കാനാകും.

Tags: സര്‍ക്കാര്‍ഐഎസ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

News

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

സോനം വാങ്‌ചുക്കിന് തന്റെ സമ്മതമില്ലാതെ മരുന്ന് ഉൾപ്പെടെ യാതൊരു ആഹാര സാധനങ്ങളും നൽകരുതെന്ന് ഭാര്യ ഗീതാഞ്ജലി

ചരിത്രം സൃഷ്ടിച്ച്  ഇന്ത്യയുടെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റായ ‘വിക്രം-1’-ന്റെ വിജയകരമായ ചരിത്ര വിക്ഷേപണം,

ജന്തര്‍ മന്തറില്‍ നിരാഹാരം ആരംഭിച്ച് അഭിജീത് ദീപ്‌കെ, സമരം ഇയാളെ പോലീസ് തടവിലാക്കിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ

പ്രിയദർശിനി ബസ് ബ്രേക്ക്ഡൗണായി; പൊൻമുടിയിൽ ഗതാഗതകുരുക്ക്, ബസിൽ അമിതയാത്രക്കാരെന്ന് ആക്ഷേപം

ഉമ്മൻചാണ്ടി അനുസ്മരണ വേദിയിൽ അലോഷ്യസ് സേവ്യറിന് ഇരിപ്പിടമില്ല, വേദിയിലേക്ക് ക്ഷണിച്ച് വി.എം സുധീരൻ

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെല്ലാം മാധ്യമ പ്രവര്‍ത്തകരല്ല; അനധികൃത യുട്യൂബെർസിനെ നിയന്ത്രിക്കണമെന്ന് കോടതി നിർദ്ദേശം

കെഎസ്ആർടിസി ബസിൽ സഹയാത്രക്കാരിക്കുനേരെ ലൈംഗികാതിക്രമം: ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.