Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

എനിക്കു വേണ്ടി പാടിയ എസ്.പി.ബി

പാട്ടില്‍ ഒരുപാട് അദ്ഭുതങ്ങള്‍ കാഴ്ചവച്ച് കടന്നുപോയ എസ്.പി. ബാലസുബ്രഹ്മണ്യവുമായി പങ്കുവയ്‌ക്കാന്‍ കഴിഞ്ഞ നിമിഷങ്ങള്‍ അനുസ്മരിക്കുകയാണ് തൃപ്പൂണിത്തുറ സ്വദേശിയായ ലേഖിക

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 7, 2020, 03:22 pm IST
inMusic
എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീത വര്‍മ്മ

എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം സംഗീത വര്‍മ്മ

ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളായിരുന്നു എന്റെ ആദ്യ തെലുങ്കു സിനിമയുടെ പാട്ടിന്റെ റെക്കോഡിങ്. എന്റെ ഒരു ഭാഗ്യം എന്നു പറയാം, ആ സിനിമയില്‍ ഞാന്‍ സംഗീതം ചെയ്ത ഒരു പാട്ട് എസ്പിബി സാറിനെ കൊണ്ട് പാടിക്കാന്‍ ഫിലിം നിര്‍മാതാവ് തീരുമാനിച്ചു. എസ്പിബി സാറിന്റെ സൗകര്യം  കണക്കിലെടുത്ത് ചെന്നൈയിലെ സ്റ്റുഡിയോയിലാണ് ആ ഗാനം റെക്കോര്‍ഡ് ചെയ്തത്.

നമ്മള്‍ എല്ലാവരും ഒരുപാട് ആരാധിക്കുന്ന എസ്പിബി സാറാണ് ആ പാട്ട് പാടുന്നത് എന്നതുകൊണ്ടുതന്നെ സന്തോഷവും പേടിയുമൊക്കെ ഉള്ളിലൊതുക്കി അദ്ദേഹത്തെ സ്റ്റുഡിയോയില്‍ കാത്തുനിന്നു. ഞാന്‍ കണ്ടത് ബഹുമാനത്തോടെ കൈകൂപ്പി ചിരിച്ചുകൊണ്ട് വരുന്ന എസ്പിബി സാറിനെയാണ്. നല്ല പരിചയമുള്ള ഒരാളോടെന്ന പോലെ അദ്ദേഹം എന്നോട് സംസാരിച്ചു.

വളരെ ലാളിത്യമുള്ള വ്യക്തി. അഹങ്കാരത്തിന്റെ മേലങ്കി അണിയാത്തയാള്‍. അറിവ് കൂടുന്തോറും ലാളിത്യവും കൂടുമെന്ന് മനസ്സിലാക്കി തന്ന ഭാവഗായകന്‍. സംഗീതം ചെയ്ത ഗാനം ഏതു രാഗത്തിലാണെന്ന്  എന്നോട് ചോദിച്ചു. മിയാന്‍ കി മല്‍ഹാര്‍ രാഗമാണെന്ന് ഞാന്‍ പറഞ്ഞു.

”ആ രാഗത്തെക്കുറിച്ച് കൂടുതലൊന്നും അറിയില്ല. എങ്കിലും പാടാം. പഠിപ്പിച്ചു തരൂ. മലയാളിയായ ഒരു   സംഗീതജ്ഞയുടെ പാട്ട് ആദ്യമായാണ്  പാടുന്നത്” എന്നും  എസ്പിബി സാര്‍ പറഞ്ഞു. ടെന്‍ഷനോടെ ആണെങ്കിലും സാറിന്റെ മുന്‍പില്‍ ഇരുന്ന് ഞാന്‍ ആ പാട്ട് പാടി. പാടിക്കൊടുത്തതിനേക്കാള്‍ നൂറിരട്ടി നന്നായി അദ്ദേഹം ആ പാട്ടു പാടി. യുഗ്മഗാനം ആയതുകൊണ്ട്  എസ്പിബി സാര്‍ പോയതിനു ശേഷം എന്റെ ഭാഗം പടാം എന്നു തീരുമാനിച്ചിരിക്കുകയായിരുന്നു.

പക്ഷേ സര്‍ എന്നോട് എന്റെ ഭാഗം പാടാന്‍ പറഞ്ഞു. എസ്പിബി സാറിന്റെ മുന്‍പില്‍ ഒരു പാട്ട്, അത് ആലോചിക്കാന്‍ പോലും വയ്യ. പാടാന്‍  ടെന്‍ഷനാണ് എന്നു പറഞ്ഞു രക്ഷപ്പെടാന്‍ നോക്കി.  

”സംഗീത, ഒട്ടുംതന്നെ ടെന്‍ഷന്‍ ആവണ്ട. ഞാന്‍ പാട്ടു പറഞ്ഞു തരാം” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് സംഗീത സംവിധായകന്റെ സീറ്റില്‍ ഇരുന്ന് തെലുങ്കു വരികള്‍ ശരിയാക്കി എന്നെക്കൊണ്ട് പാടിച്ചു.അങ്ങനെ എസ്പിബി സാറിന്റെ ശബ്ദത്തിനൊപ്പം എന്റെ ശബ്ദം കൂടി സ്റ്റുഡിയോയിലെ സ്പീക്കറില്‍ നിന്നും ഒഴുകിയെത്തി. അന്നുവരെ ഞാന്‍ പഠിച്ച സംഗീതത്തിന് ഒരര്‍ത്ഥം ഉണ്ടായതുപോലെ തോന്നി.

പിന്നീട് ഒരു തവണ സാറിനെ കണ്ടു. മറ്റൊരു പാട്ടിന്റെ പണിപ്പുരയില്‍ മറ്റൊരു സ്റ്റുഡിയോയില്‍ വച്ച്. സാറിന് എന്നെ ഓര്‍മയുണ്ടാകുമോ എന്ന സംശയത്തില്‍ നിന്ന എന്നോട് ഒരുപാട് പരിചയമുള്ള ഒരാളെപ്പോലെ സംസാരിച്ചു. അന്ന് പാടിയ ആ പാട്ടിനെക്കുറിച്ചും പറഞ്ഞു. ഇനിയും സംഗീതം ചെയ്യണം. ഉയരങ്ങളില്‍ എത്തണം എന്ന അനുഗ്രഹവും തന്നു.എത്രയോ ഗാനങ്ങള്‍ പാടി അനശ്വരങ്ങളാക്കിയ ദൈവതുല്യനായ വ്യക്തി. ഒരു തുടക്കക്കാരിയായ എന്നോട് കാണിച്ച ബഹുമാനം, സ്‌നേഹം. അതാണ് എസ്പിബി സാറിന്റെ മഹത്വം. ജീവിതത്തില്‍  എനിക്ക് കിട്ടിയ ഒരു മഹാഭാഗ്യം.

കര്‍മങ്ങളാണ് ഒരാളെ ദൈവസന്നിധിയില്‍ എത്തിക്കുന്നത് എന്നു പറയും. അങ്ങനെയെങ്കില്‍ സാര്‍ എത്തിയിരിക്കുന്നത് അവിടേക്കാണ്. മധുര ഗാനങ്ങളിലൂടെ  മനുഷ്യ മനസ്സുകളെ സ്വാധീനിച്ച ഒരു ദേവഗായകന്‍. പാടാന്‍ ഇനിയും ബാക്കിവച്ചു മറഞ്ഞുപോയി. മഹാനായ എസ്പിബി സാറിന് എന്റെ കണ്ണീര്‍ പ്രണാമം.

സംഗീത വര്‍മ്മ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.