Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ രോഗികളുടെ മൃതദേഹം മാറി നല്‍കി; ബന്ധുക്കള്‍ക്ക് ലഭിച്ചത് അജ്ഞാതന്റെ മൃതദേഹം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വീണ്ടും വിവാദത്തില്‍

സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ വെണ്ണിയൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വൈകിട്ട് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരവും നടത്തി. കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെയും വെണ്ണിയൂര്‍ സ്വദേശിയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറിയില്‍ ഓരോ മൃതദേഹത്തിനും നമ്പരിട്ടാണ് സൂക്ഷിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2020, 08:40 am IST
in Kerala

തിരുവനന്തപുരം: വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം മാറി നല്‍കി. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് വെള്ളിയാഴ്ച ബന്ധുക്കള്‍ക്ക് നല്‍കിയത്. ശനിയാഴ്ച ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നല്‍കിയ കാര്യം വ്യക്തമായത്. എന്നാല്‍, ഇതിനിടയില്‍ ദേവരാജന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചു.  

സംഭവം വിവാദമായതിന് പിന്നാലെ ഇന്നലെ വെണ്ണിയൂര്‍ സ്വദേശിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. വൈകിട്ട് കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരവും നടത്തി. കൊവിഡ് ബാധിച്ച് മരിച്ച അജ്ഞാതന്റെയും വെണ്ണിയൂര്‍ സ്വദേശിയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. മോര്‍ച്ചറിയില്‍ ഓരോ മൃതദേഹത്തിനും നമ്പരിട്ടാണ് സൂക്ഷിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൂടിക്കെട്ടിയ മൃതദേഹം മാറിയതായി ബന്ധുക്കള്‍ക്കും തിരിച്ചറിയാന്‍ സാധിച്ചില്ല.  

സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം തുടങ്ങി. മൃതദേഹം കൈമാറിയ മോര്‍ച്ചറി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. പ്രിന്‍സിപ്പലിന്റെ നിര്‍ദേശാനുസരണം ആര്‍എംഒ ഡോ.മോഹന്‍ റോയിയാണ് അന്വേഷണം നടത്തുന്നത്. ഇദ്ദേഹം ഇന്ന് അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീഴ്ച ഉണ്ടായതായി പ്രാഥമിക അന്വേഷണത്തില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.സാറ വര്‍ഗീസ് പറഞ്ഞു.

കൊറോണ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണങ്ങള്‍ പുറത്തു വരുന്നതിനിടെയാണ് മൃതദേഹം മാറി നല്‍കിയിരിക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ കുറവിനെക്കുറിച്ചും കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

Tags: keralaതിരുവനന്തപുരംMedical Collegeആരോഗ്യ വകുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.