കൊല്ലം: സനാതന ദര്‍ശനങ്ങളാണ് ഗാന്ധിയന്‍ മാര്‍ഗ്ഗമെന്നും അതുകൊïാണ് അവ വിശ്വദര്‍ശനങ്ങള്‍ ആയതെന്നും ചിന്തകനും എഴുത്തുകാരനുമായ പി. കേശവന് നായര്‍.
പുത്തരിക്കïം മൈതാനിയില്‍ ഗാന്ധിജിയുടെ പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ പത്രപ്രവര്‍ത്തകനും ഗാന്ധിയനുമായിരുന്ന കെ.ജി. ശങ്കറിന്റെ വസതിയായ ഉണ്ണിച്ചക്കം വീട്ടില്‍ ഭാരതീയ വിചാര കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിവധത്തില്‍ ആര്‍എസ്എസിന് പങ്കില്ലെന്ന് സംശയരഹിതമായി ഇന്ത്യന്‍ ജുഡീഷ്യറി വിധിച്ചിട്ടും ഇന്നും സംഘത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഇരുട്ടിന്റെ ശക്തികള്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുകയാണ്. വ്യാജ പ്രചരണത്തിലൂടെ ഗാന്ധിജിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് ഗൂഢലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊല്ലം സന്ദര്‍ശന വേളയില്‍ കെ.ജി. ശങ്കറിന്റെ ഇണ്ണിച്ചക്കം വീടാണ് ഗാന്ധിജിക്ക് ആതിഥ്യം അരുളിയത്. ഇതിന്റെ സ്മരണയ്ക്കായിട്ടാണ് വിചാര കേന്ദ്രം ഇവിടെ സമ്മേളനം സംഘടിപ്പിച്ചത്. ഡോ. എസ്.വൈ. ഗംഗയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ എം.വി. സോമയാജി, രാജു സി. വലിയകാവ്, അനില്‍ ലക്ഷ്മണന്, രാമകൃഷ്ണന്, ശ്രീകണ്ഠന്, ഗിരിജാ മനോഹര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: