Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത്: സിപിഎം നേതാവ് കാരാട്ട് ഫൈസല്‍ പിടിയില്‍; പണം സ്വരൂപിച്ച മുഖ്യ കണ്ണി; കോടിയേരി സഞ്ചരിച്ച കൂപ്പര്‍ കാറുടമ

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലും ആശുപതി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും നിന്ന് രേഖകള്‍ റെയ്ഡില്‍ പിടിച്ച് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുവന്നു. ഇവിടെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.

കെ.എസ് ഉണ്ണികൃഷ്ണൻbyകെ.എസ് ഉണ്ണികൃഷ്ണൻ
Oct 2, 2020, 08:48 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ള സ്വര്‍ണക്കടത്തില്‍ സ്വര്‍ണം വാങ്ങാന്‍ പണം നിക്ഷേപിച്ചവരില്‍ പ്രമുഖന്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ വീടുവളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിനു വിനിയോഗിച്ച സ്വര്‍ണക്കള്ളക്കടത്ത് ഹവാലാ ഇടപാടുകളില്‍ പ്രധാനിയാണ് സിപിഎം നേതാവുകൂടിയായ ഫൈസലെന്ന് കസ്റ്റംസ് കണ്ടെത്തി.

വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് ധനം സ്വരൂപിച്ച സ്വര്‍ണക്കടത്തിടപാടില്‍ കക്ഷികളില്‍നിന്ന് പണം സംഘടിപ്പിച്ചത് ഫൈസലാണ്. വിദേശത്തുനിന്ന് സംഭരിച്ച സ്വര്‍ണം വിവിധ സ്ഥലങ്ങളില്‍ വിതരണം നടത്തിയതും ഇയാളുടെ കൂട്ടു സംഘമാണ്. ഇയാളുടെ കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലും ആശുപതി ഉള്‍പ്പെടെ സ്ഥാപനങ്ങളിലും നിന്ന് രേഖകള്‍ റെയ്ഡില്‍ പിടിച്ച് കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ കൊണ്ടുവന്നു. ഇവിടെ ചോദ്യം ചെയ്തശേഷമായിരുന്നു അറസ്റ്റ്.

കൊടുവള്ളി നഗരസഭയിലെ ഇടതുപക്ഷ മുന്നണിയുടെ കൗണ്‍സിലറും, ഉന്നത സിപിഎം നേതാക്കളുടെ സന്തതസഹചാരിയുമാണ് കാരാട്ട് ഫൈസല്‍. കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി നടക്കുന്ന സ്വര്‍ണക്കടത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ്. ഇയാളുടെ ആഡംബരക്കാറായ മിനി കൂപ്പറിലാണ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ 2017 ല്‍ പാര്‍ട്ടിയുടെ ‘ജനജാഗ്രതാ യാത്ര നടത്തി വിവാദമുണ്ടാക്കിയത്.

ഫൈസലിനെ ചോദ്യം ചെയ്യുന്നതിലൂടെ പല ഉന്നതരിലേക്കും അന്വേഷണം എത്തിക്കാന്‍ കഴിയുമെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. കേസിലെ പ്രധാന പ്രതി കെ.ടി. റമീസിന്റെ  മൊഴിയിലാണ് ഫൈസലിന് ഈ സ്വര്‍ണക്കടത്തിലെ ബന്ധം തിരിച്ചറിഞ്ഞത്. മുമ്പ് പലവട്ടം വന്‍ തോതില്‍ സ്വര്‍ണം കടത്തിയതിന് ഫൈസല്‍ പിടിയിലായിട്ടുണ്ട്. കോടികള്‍ പിഴയൊടുക്കി രക്ഷപ്പെടുകയും ഇടപാട് തുടരുകയുമായിരുന്നു.

കോണ്‍സുലേറ്റ് വഴി ആദ്യം കടത്തിയ  80 കിലോ സ്വര്‍ണത്തില്‍ അധികവുമെത്തിയത് കാരാട്ട് ഫൈസലിനാണ്. സ്വര്‍ണം വാങ്ങാന്‍ ഫൈസല്‍ ഇടപാടു സംഘത്തില്‍ വന്‍ നിക്ഷേപം നടത്തിയിരുന്നതായി കസ്റ്റംസ് കണ്ടെത്തി. ഒരു എംഎല്‍എയുടെ അനുയായിയായി സ്വര്‍ണക്കടത്ത് രംഗത്തേക്ക് എത്തിയ ഫൈസല്‍ വലിയ സാമ്രാജ്യം തന്നെ സൃഷ്ടിച്ചതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. സ്വര്‍ണക്കടത്ത് ആസൂത്രണം, പണസമാഹരണം, വില്‍പ്പന, എതിര്‍ സംഘങ്ങളെ ഒതുക്കല്‍ തുടങ്ങി ആദ്യാവസാന കാര്യങ്ങളില്‍ മുഖ്യ പങ്ക്  ഫൈസലിനുണ്ട്. വിദേശത്തു നിന്ന് സ്വര്‍ണമെത്തിക്കാന്‍ കെ.ടി. റമീസിന് പണം ലഭ്യമാക്കിയത് ഏറെയും കാരാട്ട് ഫൈസലാണ്.

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ നടത്തിയ സ്വര്‍ണക്കടത്തില്‍ എല്ലാം തന്നെ ഫൈസലിന് വലിയ നിക്ഷേപമുളളതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നാലരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ്് വിഭാഗമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ഉച്ചയ്‌ക്ക് പന്ത്രണ്ടരയോടെ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിലെത്തിച്ചു.

Tags: cpmസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വേദനയോടെ, വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു; സിപിഎം ബന്ധം ഉപേക്ഷിച്ചെന്ന് സംവിധായകന്‍ അനില്‍ വി നാഗേന്ദ്രന്‍

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

Kerala

രമ്യ ഹരിദാസ് എംഎല്‍എയ്‌ക്കെതിരെ അശ്ലീല പരാമര്‍ശം:ഖേദം പ്രകടിപ്പിച്ച് സിപിഎം നേതാവ്

India

മാസപ്പടി കേസ് : നിയമോപദേശം ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കാന്‍ ആഭ്യന്തര വകുപ്പ് , പിണറായിയും മകളും മരുമകനും കുടുങ്ങുമെന്നുറപ്പ്

Kerala

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.