Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പച്ചക്കറി വില കുതിച്ചു കയറുന്നു; സ്വയം പര്യാപ്തതയിലെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു

ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക് ഇതെത്തുമ്പോള്‍ 60 വരെ ആകുന്നുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ മഴയില്‍ തക്കാളി നശിച്ചതിനാല്‍ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാല്‍ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയില്‍ വില കൂടാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 30, 2020, 01:40 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനിടെ പച്ചക്കറി വിലയും കുതിച്ചുയരുന്നത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പച്ചക്കറി ഉത്പാദന കാര്യത്തില്‍ നമ്മള്‍ സ്വയംപര്യാപ്തതയിലാണെന്ന് സര്‍ക്കാര്‍ പറയുമ്പോഴും കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്ന പച്ചക്കറിക്ക് നല്‍കേണ്ടി വരുന്നത് തീവില. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പച്ചക്കറി വിപണന കേന്ദ്രത്തിലും വിലയുടെ കാര്യത്തില്‍ കുറവില്ല.  

ഓണം കഴിഞ്ഞതു മുതലാണ് സംസ്ഥാനത്ത് പച്ചക്കറികളുടെ വില ക്രമാതീതമായി കൂടാന്‍ തുടങ്ങിയത്. 30 രൂപയായിരുന്ന ഒരു കിലോ തക്കാളി മൊത്ത വിപണിയില്‍ 50ല്‍ എത്തി. ചില്ലറ വില്‍പ്പനക്കാരിലേക്ക് ഇതെത്തുമ്പോള്‍ 60 വരെ ആകുന്നുണ്ട്. കര്‍ണാടകയിലും തമിഴ്‌നാട്ടിലുമുണ്ടായ മഴയില്‍ തക്കാളി നശിച്ചതിനാല്‍ വിളവെടുപ്പ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്തക്കച്ചവടക്കാര്‍ പറയുന്നു. മഴ നനഞ്ഞ തക്കാളി പെട്ടെന്ന് നശിക്കുന്നുണ്ട്. ഒരു പെട്ടി തക്കാളി വാങ്ങിയാല്‍ രണ്ടു കിലോ വരെ കേടാകുന്നതിനാലാണ് ചെറുവിപണിയില്‍ വില കൂടാന്‍ കാരണമെന്നും ഇവര്‍ പറയുന്നു.  

വെണ്ടക്കയ്‌ക്ക് 45 രൂപ വരെയാണ് മൊത്തവില. ചില്ലറ വില്‍പ്പനക്കാര്‍ 70 രൂപ വരെ വാങ്ങുന്നുണ്ട്. കാരറ്റിന് 75 രൂപയാണ് മൊത്തവില. മുരിങ്ങക്കായ്‌ക്ക് കിലോയ്‌ക്ക് എഴുപതിനടുത്തെത്തി. സവാളയുടെ വിലയില്‍ കണ്ണുപൊള്ളുന്നു. കിലോയ്‌ക്ക് 25 രൂപയില്‍ നിന്ന് 48ല്‍ എത്തി നില്‍ക്കുന്നു. കിലോയ്‌ക്ക് 40 രൂപയായിരുന്ന ചെറിയ ഉള്ളി 80ലും. ഇത്തരത്തില്‍ എല്ലാ പച്ചക്കറികളുടെയും വില ഉയരുന്നു. കൊവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം  സാധാരണക്കാരന് ഇത് ഇരട്ടി ദുരിതമാണ്. രണ്ടു ദിവസം കൂടുംതോറും സംസ്ഥാനത്ത് പച്ചക്കറികളുടെ വില ഉയരുകയാണ്.  

സംസ്ഥാനം പച്ചക്കറിയുടെ കാര്യത്തില്‍ സ്വയംപര്യാപ്തതയിലായെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ ഇപ്പോഴും തമിഴ്‌നാട്ടില്‍ നിന്നോ മൈസൂരില്‍ നിന്നോ പച്ചക്കറികള്‍ എത്തിയില്ലെങ്കില്‍ മലയാളികളുടെ അന്നം മുടങ്ങുന്ന അവസ്ഥയാണ്. പയര്‍, കിഴങ്ങുവര്‍ഗങ്ങള്‍ ഉള്‍പ്പെടെ ഭൂരിഭാഗം പച്ചക്കറികളും ക്യഷി ചെയ്യുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ളവ ലഭിക്കുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതുകൊണ്ടാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും വില കൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

പച്ചക്കറികള്‍ കേടുകൂടാതെ സംരക്ഷിക്കാനുള്ള വിപുലമായ സംവിധാനം ഒരുക്കുന്നുണ്ടെന്നും കര്‍ഷകര്‍ക്ക് വിത്ത്, വളം, നടീല്‍ വസ്തുക്കള്‍ തുടങ്ങിയവ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നുണ്ടെന്നുമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഓണം പോലുള്ള വിശേഷ സമയങ്ങളില്‍ മാത്രമാണ് ഹോര്‍ട്ടികോര്‍പ്പ് പോലുള്ള സ്ഥലങ്ങളില്‍ എല്ലാ പച്ചക്കറികളും ലഭിക്കുന്നത്. പച്ചക്കറി കൃഷിയിലേക്ക് ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കോടികള്‍ മുടക്കുന്നുണ്ടെങ്കിലും കര്‍ഷകര്‍ക്ക് പ്രയോജനം ലഭിക്കുന്നില്ലെന്നും ആക്ഷേപം നിലനില്‍ക്കുന്നു.

Tags: keralavegeകേരള സര്‍ക്കാര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

പുതിയ വാര്‍ത്തകള്‍

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

അഗ്നി-6 മിസൈൽ പദ്ധതിക്കായി പൂർണ്ണമായും തയ്യാറാണെന്ന് ഡിആർഡിഒ : പരമ്പരാഗത മിസൈൽ സേനയെയും സജ്ജമാക്കും 

മൊറാദാബാദിൽ മുസ്ലീം സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചത് പ്രദേശത്തെ മൗലാന ; തെളിവായി മതപുരോഹിതന്റെ ഹീനകൃത്യം സിസിടിവിയിൽ പതിഞ്ഞു 

ഹജ്ജ് യാത്രാ നിരക്കിൽ പതിനായിരം രൂപയുടെ വർദ്ധനവ് സുതാര്യമായ തീരുമാനമാണെന്ന് കേന്ദ്ര സർക്കാർ ; തീർത്ഥാടകരുടെ വികാരത്തെ മാനിക്കുന്നുവെന്നും കിരൺ റിജിജു

സ്ട്രോംങ് റൂമിന് മുന്നിലേക്ക് ബിജെപി നേതാവ് തപസ് റായ് എത്തുന്നു

ബംഗാളില്‍ വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ മമത, ബാലറ്റ് ബോക്സുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂമിന് മുന്നില്‍ ആരുവന്നാലും തടയാന്‍ തെര. കമ്മീഷന്‍ അന്ത്യശാസനം

ബംഗാളില്‍ ഫലപ്രഖ്യാപനം കഴിഞ്ഞാലും ആഴ്ചകളോളം 2400 കമ്പനി സിആര്‍പിഎഫ് സേന ബംഗാളില്‍ തന്നെയുണ്ടാകുമെന്ന് അമിത് ഷാ പറഞ്ഞതെന്തിനാണ്?

ഒരു ആത്മീയ വിന്യാസം….’വാല്‍മീകി രാമായണ” സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ ഇളയരാജ എത്തിയതിനെ വിശേഷിപ്പിച്ച് തരുണ്‍ ആദര്‍ശ്

മൃഗീയഭൂരിപക്ഷം മുസ്ലീം വോട്ടര്‍മാരുള്ള ഗോധ്രയില്‍ വിജയിച്ചത് ഹിന്ദു സ്ഥാനാര്‍ത്ഥി; കേരളത്തിലെ ജിഹാദികള്‍ ഇനി ഗോധ്രയെക്കുറിച്ച് മിണ്ടരുത്

മലയാള സിനിമയിലെ അതിശയകരമായ സൃഷ്ടി ; ‘പേട്രിയറ്റിന്’ ആശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.