Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരിക്കാന്‍ അറിയില്ല, മുഖ്യമന്ത്രിയെ ഒപ്പമുള്ളവര്‍ വിഡ്ഢിയാക്കുന്നു

കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന വിദേശ സാമ്പത്തിക സഹായ ലംഘന വിഷയം അതില്‍ വരില്ല. ഇത് വിജിലന്‍സ് തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അറിയില്ല!, ചീഫ് സെക്രട്ടറിക്ക് അറിയില്ല!, വകുപ്പ് സെക്രട്ടറിക്കറിയില്ല!, പോലീസ് തലപ്പത്തിരുന്ന് വിരമിച്ച ഉപദേശകനറിയില്ല!

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 27, 2020, 12:33 pm IST
in Kerala

കൊച്ചി: ഭരിക്കാന്‍ മുഖ്യമന്ത്രിക്ക് അറിയില്ല, ഭരണതലത്തില്‍ സഹായിക്കേണ്ട ഉദ്യോഗസ്ഥരും ഉപദേശിക്കാന്‍ ഒപ്പം നില്‍ക്കുന്നവരും മുഖ്യമന്ത്രിയെ വിഡ്ഢിവേഷം കെട്ടിക്കുന്നു- ഇതാണ് ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയെക്കുറിച്ച് അന്വേഷിക്കാന്‍ വിജിലന്‍സിനെ ചുമതലപ്പെടുത്തിയതുവഴി പിണറായി വിജയന്‍ തെളിയിച്ചത്. കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍നിന്ന് തല്‍ക്കാലമെങ്കിലും രക്ഷപ്പെടാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ലക്ഷ്യമിട്ട് നടത്തിയ വിജിലന്‍സ് (ദുര്‍)വിനിയോഗ നീക്കം, സിബിഐ അന്വേഷണത്തോടെ വന്‍ പരാജയമായി മാറി.

കേരള സര്‍ക്കാര്‍ മാന്വല്‍ ഫോര്‍ ഡിസിപ്ലിനറി പ്രോസസിങ്സ് എന്ന മാര്‍ഗ നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസ് എടുക്കാനും അന്വേഷിക്കാനുമുള്ള മൂന്ന് സാഹചര്യങ്ങള്‍ വിശദീകരിക്കുന്നു. ലൈഫ് പദ്ധതിയില്‍ ഉയര്‍ന്ന വിദേശ സാമ്പത്തിക സഹായ ലംഘന വിഷയം അതില്‍ വരില്ല. ഇത് വിജിലന്‍സ് തലപ്പത്തിരിക്കുന്ന ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിക്ക് അറിയില്ല!, ചീഫ് സെക്രട്ടറിക്ക് അറിയില്ല!,  വകുപ്പ് സെക്രട്ടറിക്കറിയില്ല!, പോലീസ് തലപ്പത്തിരുന്ന് വിരമിച്ച ഉപദേശകനറിയില്ല!.

ലൈഫ് മിഷന്‍ പാര്‍പ്പിട പദ്ധതിയുടെ വടക്കാഞ്ചേരിയിലെ ഫ്ലാറ്റുനിര്‍മാണം സംസ്ഥാന സര്‍ക്കാരിന്റെ നേരിട്ടുള്ള പദ്ധതിയല്ല. അതില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് സഹകരിക്കുന്നുവെന്നേയുള്ളു. അതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത സ്വപ്ന സുരേഷ് അതില്‍ ഇടനിലക്കാരിയായത്. അപ്പോള്‍  ഈ വിഷയത്തില്‍ പൊതു പ്രവര്‍ത്തകര്‍ക്കെതിരേയുള്ള അഴിമതിയന്വേഷണം എന്ന ഗണത്തില്‍ പെടുത്തിയും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ല. പക്ഷേ, ഉത്തരവിട്ടു.  

സ്വര്‍ണക്കടത്തു കേസ് പുറത്തുവന്നപ്പോള്‍ ഏത് ഏജന്‍സിയും അന്വേഷിക്കട്ടെ എന്ന് ധൈര്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് ‘സ്വാഗത’ക്കത്തെഴുതിയെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി എന്തുകൊണ്ട് വിദേശ സാമ്പത്തിക ഇടപാടുള്ള കേസില്‍ കേന്ദ്ര ഏജന്‍സിക്കു പകരം സ്വന്തം വിജിലന്‍സിനെ ചുമതലപ്പെടുത്തിയെന്നതും വിചിത്രമാണ്. എം. ശിവശങ്കറിനെ വിശ്വസിച്ചു പോയി എന്ന് പിണറായി ഏറ്റു പറഞ്ഞു, മന്ത്രി ജലീലിനെ ഇപ്പോഴും വിശ്വസിക്കുകയാണ്. പുതിയ സംഭവ വികാസങ്ങളോടെ ഒപ്പം നില്‍ക്കുന്ന ആരെയും വിശ്വസിക്കാനാവാത്ത മനോനിലയിലാണ്. മുഖ്യമന്ത്രിക്ക് സ്വന്തം നിഴലിനെ പോലും വിശ്വാസമില്ലാതായെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രസ്താവിച്ചിരുന്നു.

ലൈഫ് മിഷന്‍ തൃശൂര്‍ പദ്ധതിയുടെ ഫയലുകള്‍ ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി വിളിച്ചുവരുത്തി. അത് പരിശോധിച്ചു. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വാര്‍ത്തയുമാക്കി പ്രചരിപ്പിച്ചു. അതായത് കരാറും സാമ്പത്തിക സഹായ സ്വീകരണവുമൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ലെന്ന് പിന്നീട് സ്ഥാപിക്കാനുള്ള ‘പ്രത്യേക നടപടി’ ആയിരുന്നു അത്. സിബിഐ അന്വേഷണവേളയില്‍ സ്വീകരിക്കാന്‍ പോകുന്ന നിലപാടും അതായിരിക്കും. പക്ഷേ, മിഷന്‍ തലപ്പത്തും സര്‍ക്കാര്‍ തലപ്പത്തും ഇരിക്കുന്നവര്‍ എന്തറിഞ്ഞാണെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാവുകയാണ്.

വരുംനാളുകളില്‍ ലൈഫ് മിഷന്‍ പദ്ധതിയുടെ മുഴുവന്‍ വിശ്വാസ്യതയും തകര്‍ന്നു വീഴുകയും ഓരോ പ്രാദേശിക പദ്ധതിയിലുമുള്ള ക്രമക്കേടുകള്‍ പുറത്തുവരികയും ചെയ്യുമെന്നാണ് വിവരം. ലൈഫ് മിഷന്‍ പദ്ധതിയുടെ സിഇഒ യു.വി. ജോസ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍, ”സര്‍ക്കാര്‍ നയവും നിര്‍ദേശവും പറയുന്നു, ഞാന്‍ ചെയ്യുന്നുവെന്നേ ഉള്ളുവെന്ന്” വിശദീകരിച്ചത് മറ്റു പദ്ധതികളിലേക്കുമുള്ള അന്വേഷണ സാധ്യതയാണ് കാണിക്കുന്നത്.

വിജിലന്‍സ് അന്വേഷണം സംബന്ധിച്ച് പ്രമുഖ അഭിഭാഷകന്‍ കെ. രാംകുമാര്‍ പറയുന്നതിങ്ങനെയാണ്: ”വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെയാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ അധ്യക്ഷനും. ഐടി വകുപ്പും മുഖ്യമന്ത്രിയുടെ കീഴിലാണ്. അപ്പോള്‍ മുഖ്യമന്ത്രിയുമായി നേരിട്ട് ബന്ധമുള്ള ഇടപാടുകള്‍ (ഇതില്‍ വിദേശ ഇടപാടുകളുമുണ്ട്) മുഖ്യമന്ത്രിതന്നെ നിയന്ത്രിക്കുന്ന ഒരു വകുപ്പ് നിയമവ്യവസ്ഥയ്‌ക്ക് വിരുദ്ധമായി അന്വേഷിക്കുന്നത് ഒരു വലിയ വൃഥാ വ്യായാമമല്ലേ? സ്വാഭാവിക നീതിയുടെ നിര്‍ലജ്ജമായ ലംഘനമല്ലേ? ഗതികേടുകൊണ്ടാണെങ്കിലും ജനങ്ങളെ പമ്പര വിഡ്ഢികളാക്കുന്ന പ്രക്രിയകള്‍ക്കും അതിരുകളില്ലേ? പ്രബുദ്ധരായ കേരളത്തിലെ ജനങ്ങള്‍ വിധിയെഴുതട്ടെ.”

ഇവിടെ ചോദ്യം, ആര് ആരെ വിഡ്ഢിയാക്കുന്നുവെന്നതാണ്. പ്രത്യേകിച്ച്, മുന്‍ സെക്രട്ടറി എം. ശിവശങ്കര്‍, രഹസ്യ സദസില്‍ പറഞ്ഞതായി പുറത്തുവന്ന കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍; ”മുഖ്യമന്ത്രി പിടിപ്പുകെട്ടവനാണ്, ഒപ്പിടുന്നതു പോലും ഞാന്‍ ചൂണ്ടിക്കാണിക്കുന്നിടത്താണ്,” എന്നായിരുന്നു ശിവശങ്കറിന്റെ പറച്ചില്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

നുഴഞ്ഞുകയറ്റമെന്നത് വ്യാജഭീതി ; പിന്നിൽ സംഘപരിവാറാണെന്ന് പിണറായി

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.