പാരീസ്: കൊറോണ കാലത്ത് മറ്റൊരു ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ഷിപ്പിന് കൂടി തുടക്കം കുറിക്കുന്നു. ക്ലേ കോര്‍ട്ടിലെ ഗ്രാന്‍ഡ് സ്ലാമായ ഫ്രഞ്ച് ഓപ്പണിന് റോളാങ് ഗാരോസില്‍ ഇന്ന് തിരശീല ഉയരും.
പുരുഷ വിഭാഗത്തില്‍ പന്ത്രണ്ട് തവണ കിരീടം ചൂടിയ റാഫേല്‍ നദാല്‍, ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കേവിച്ച് തുടങ്ങിയ പ്രമുഖ താരങ്ങള്‍ മത്സരിക്കും. അതേസമയം വനിതാ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ആഷ്‌ലി ബാര്‍ട്ടിയും ഈ വര്‍ഷത്തെ യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍ നവോമി ഒസാക്കയും മത്സരിക്കുന്നില്ല. ഇവരുടെ അഭാവത്തില്‍ മുന്‍ ചാമ്പ്യനായ സിമോണ ഹാലേപ്പിനാണ് കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ആദ്യ റൗണ്ടില്‍ സിമോണ ലോക എഴുപതാം റാങ്കുകാരിയായ സാറാ സോറിബസ് ടോര്‍മയെ നേരിടും.
റാഫേല്‍ നദാല്‍ ആദ്യ റൗണ്ടില്‍ ബള്‍ഗേറിയയുടെ ഇഗോര്‍ ജെറാസിമോവിനെ നേരിടും. ക്വാര്‍ട്ടറില്‍ ശക്തനായ അലക്‌സാണ്ടര്‍ സ്വരേവ് ആയിരിക്കും നദാലിന്റെ എതിരാളി. ഇത്തവണത്തെ യുഎസ് ഓപ്പണിന്റെ ഫൈനലിലെത്തിയ താരമാണ് സ്വരേവ്.
സ്വരേവിനെ മറികടന്നാല്‍ സെമിയില്‍ എത്തിയാല്‍ ഡൊമിനിക് തീമിനെ നേരിടേണ്ടിവരും. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയ താരമാണ് ഡൊമിനിക് തീം.ലോക ഒാന്നം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച് ആദ്യ റൗണ്ടില്‍ സ്വീഡന്റെ മിഖായേല്‍ മെറിനുമായി ഏറ്റുമുട്ടും. മത്സര ങ്ങള്‍ അടുത്ത മാസം പതിനൊന്ന് വരെ നീണ്ടു നില്‍ക്കും.
















