Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥയിലെ പ്രതീകങ്ങളും ആചാരങ്ങളും

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ഇന്നും പ്രതീകാത്മകമായി ആചരിച്ചു വരുന്ന കാര്യം പലരും അറിയാനിടയില്ല. അത്തരത്തിലുള്ള മൂന്ന് ആചാരങ്ങളാണ് ഇവിടെ കുറിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 03:00 am IST
inSamskriti

രാമായണത്തിലെ കഥാസന്ദര്‍ഭങ്ങള്‍ ഇന്നും പ്രതീകാത്മകമായി ആചരിച്ചു വരുന്ന കാര്യം പലരും അറിയാനിടയില്ല. അത്തരത്തിലുള്ള  മൂന്ന് ആചാരങ്ങളാണ് ഇവിടെ കുറിക്കുന്നത്.

സീതാന്വേഷണത്തിനായി ദക്ഷിണ വാരിധിയുടെ സമീപമെത്തിയ വാനരന്മാര്‍ സമുദ്രം  മറികടക്കാന്‍ കഴിയാതെ വിഷമിച്ചതും ഒടുവില്‍ ഹനുമാന്‍ ഗന്ധമാദന പര്‍വതത്തിന്റെ നെറുകയില്‍നിന്ന് ദക്ഷിണ ദിക്ക് ലക്ഷ്യം വെച്ച് ചാടിയതും രാമായണത്തില്‍ വിശദമായി പറഞ്ഞിട്ടുണ്ട്.

മലപ്പുറം ജില്ലയിലെ ആലത്തിയൂര്‍ ക്ഷേത്രത്തില്‍ ഈ സംഭവത്തിന്റെ പ്രതീകമായി ഒരു തറയില്‍ കയറി നിന്ന് ഭക്തര്‍ ചാടുന്ന ഒരാചാരമുണ്ട്.  

ശ്രീരാമനോടൊപ്പം ചെന്ന വാനരസൈന്യം സമുദ്രത്തില്‍ ചിറകെട്ടി ലങ്കയിലേക്ക് മാര്‍ഗമുണ്ടാക്കിയതും രാമായണത്തിലെ പ്രധാന ഭാഗമാണ്. ഇതിന്റെ സ്മരണയ്‌ക്കായി കൊല്ലം തോറും കന്നിമാസത്തിലെ തിരുവോണം നാളില്‍ നടത്തുന്ന ചടങ്ങാണ് തൃശൂര്‍ ജില്ലയിലെ വിഖ്യാതമായ തൃപ്രയാര്‍ ക്ഷേത്രത്തിനടുത്ത് നടന്നുവരുന്ന ശ്രീരാമന്‍ ചിറകെട്ടല്‍. ക്ഷേത്രത്തിന് സമീപമുള്ള ചെമ്മാപ്പിള്ളിയിലാണ് ചിറകെട്ടോണം എന്ന പേരിലറിയപ്പെടുന്ന ഈ ആഘോഷം നടക്കുന്നത്. ഈവര്‍ഷത്തെ ആഘോഷം ഇന്ന് വൈകീട്ട് ഏഴിനാണ്.  

ചിറകെട്ടോണത്തിന്റെ തലേന്നാള്‍ വിളംബരവുമായി കുമ്മാട്ടി ഊരുചുറ്റും. ചിറകെട്ടുദിവസം പുലര്‍ച്ചെ മൂന്നിന് തൃപ്രയാര്‍ ക്ഷേത്രത്തില്‍ നിന്ന് നിയമവെടി ഉയര്‍ന്നയുടനെ ശ്രീരാമന്‍ ചിറയില്‍ തൃക്കാക്കരയപ്പനെ എഴുന്നള്ളിച്ചുവെക്കുന്നു. വളരെ പ്രൗഢിയോടെ നടത്തുന്ന ചടങ്ങാണ് ഇത്.  

നാക്കിലയിട്ട് വിളക്ക് കത്തിച്ച് കനലുഴിഞ്ഞ് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും. സമീപത്തെ വീടുകളില്‍ തൃക്കാക്കയപ്പനെ പ്രതിഷ്ഠിച്ച് പൂവട, അരി, വറുത്ത പയര്‍ എന്നിവ  നിവേദിക്കും. ക്ഷേത്രനട അടച്ചാല്‍ തൃപ്രയാര്‍ തേവര്‍ മുതലപ്പുറത്ത് കയറി ശ്രീരാമന്‍ ചിറയിലെത്തുമെന്നാണ് സങ്കല്‍പ്പം. ഹനുമാന്‍, വിഷ്ണുമായ തുടങ്ങിയ അംഗരക്ഷകരാണ് പിന്നീട് ക്ഷേത്രത്തിന്കാവല്‍നില്‍ക്കുക. അതിനാല്‍ നടയടച്ചുകഴിഞ്ഞാല്‍ മനുഷ്യര്‍ കിഴക്കേനടയിലേക്ക് പ്രവേശിക്കരുത് എന്നുണ്ട്. പിറ്റേന്ന്  പുലര്‍ച്ചേ നടതുറക്കുമ്പോഴാണ് തേവര്‍ തിരിച്ചെത്തുക. ക്ഷേത്ര നടയടച്ച ശേഷം ദേവസ്വം മാനേജരും (മുമ്പ് ശ്രീകാര്യം) ശാന്തിക്കാരനും ക്ഷേത്രജീവനക്കാരും ചിറകെട്ടുന്നസ്ഥലത്തേക്ക് പോവും. അവര്‍ അനുമതി നല്‍കിയശേഷമാണ് ചിറകെട്ട് ആരംഭിക്കുക. ചിറകെട്ടാന്‍ ആവശ്യമായ മണ്ണ്, മുള,ഓല തുടങ്ങിയവയെല്ലാം ക്ഷേത്രത്തില്‍നിന്നാണ് നല്‍കുക. പാടശേഖരത്തിന്ന് കുറുകെ ഒരുനീളന്‍കെട്ടും അതിന്റെ  

പുറമെ അര്‍ധവൃത്താകൃതിയില്‍ ഒരുവട്ടക്കെട്ടും നിര്‍മ്മിക്കും. നീളന്‍കെട്ടിന്റെ ബലം നഷ്ടപ്പെട്ടാലും ജലം നഷ്ടപ്പെടാതിരിക്കാനാണ് വട്ടക്കെട്ട്.  ഇപ്പോള്‍ ചിറകെട്ടുന്നത് താന്ന്യം ഗ്രാമ പഞ്ചായത്താണ്. ചിറകെട്ട് നടക്കുന്നദിവസം സ്ഥലത്തില്ലാത്തവര്‍ പിന്നീടെങ്കിലും വന്ന് ഒരുപിടി മണ്ണ് സമര്‍പ്പിക്കാറുണ്ട്.

ഹനുമാന്‍ ലങ്കയില്‍ചെന്ന് സീതാദേവിയെ കണ്ട് അംഗുലീയം നല്‍കി അടയാളവാക്യം പറഞ്ഞ് ചൂഡാരത്‌നം വാങ്ങി ലങ്ക ചുട്ടുപൊട്ടിച്ച് തിരിച്ചെത്തിയപ്പോള്‍ കാത്തുനിന്ന വാനരന്മാര്‍ ആര്‍പ്പുവിളികളോടെ അദ്ദേഹത്തെ സ്വീകരിച്ചതും അതിനുശേഷം എല്ലാവരും കൂടി സുഗ്രീവന്റെ മധുവനത്തില്‍ കടന്നു ചെന്ന് യഥേഷ്ടം ആഹരിച്ചതും രാമായണത്തില്‍ വര്‍ണിക്കുന്നുണ്ട്.  

ആ സംഭവത്തെ അനുസ്മരിക്കുന്ന മറ്റൊരു ചടങ്ങിനും തൃപ്രയാര്‍ ക്ഷേത്രം സാക്ഷ്യം  വഹിക്കുന്നുണ്ട്. എല്ലാകൊല്ലവും ധനുമാസം പത്തിന് സന്ധ്യക്കാണ് ഈ ചടങ്ങ് നടക്കുക.  

കെ. കേരളദാസനുണ്ണി

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

Kerala

എല്ലാം പച്ചക്കള്ളം; പത്രവാർത്തകൾ തള്ളി മുഹമ്മദ് റിയാസ്, അടിസ്ഥാനരഹിതമായ വാർത്തകൾക്ക് മറുപടിയില്ല, നിയമനടപടി സ്വീകരിക്കും

Kerala

ഇന്ന് കൂടിയത് 3160 രൂപ! റെക്കോർഡ് കുതിപ്പിൽ സ്വർണം

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

പുതിയ വാര്‍ത്തകള്‍

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.