Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൗനത്തിന്റെ പ്രാധാന്യം

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍.

മാതാ അമൃതാനന്ദമയി by മാതാ അമൃതാനന്ദമയി
Sep 20, 2020, 03:00 am IST
in Samskriti

മക്കളേ,

മനോനിയന്ത്രണത്തിനും ഏകാഗ്രമായ സാധനയ്‌ക്കും വളരെ സഹായകമാണ് സംസാരത്തിലുള്ള നിയന്ത്രണം. അത്യാവശ്യമല്ലാത്ത സംസാരം സാധകര്‍ ഒഴിവാക്കണം. ദിവസത്തില്‍ കുറച്ചുസമയമെങ്കിലും മൗനം ശീലിക്കണം. സൂക്ഷ്മമായ വസ്തുക്കളെ നേരിട്ടു നിയന്ത്രിക്കുക അസാദ്ധ്യമാണ്. സ്ഥൂലമായ വസ്തുക്കളെ ഉപാധിയാക്കി വേണം സൂക്ഷ്മമായതിനെ നിയന്ത്രിക്കുവാന്‍. ഉദാഹരണത്തിന് വിദ്യുച്ഛക്തിയെ നേരിട്ടു നിയന്ത്രിക്കുവാന്‍ സാദ്ധ്യമല്ല. എന്നാല്‍ സ്വിച്ച് ഉപയോഗിച്ച് വിദ്യുച്ഛക്തിയെ നിയന്ത്രിക്കുവാന്‍ നമുക്കു  കഴിയും. അതുപോലെ വാക്കിനെ നിയന്ത്രിക്കുന്നതിലൂടെ സൂക്ഷ്മമായ മനസ്സിനെ നിയന്ത്രിക്കുവാന്‍ നമുക്കു സാധിക്കും. എപ്പോള്‍ എന്തു സംസാരിക്കണം എന്നതുപോലെതന്നെ പ്രധാനമാണ് എപ്പോള്‍ മൗനം പാലിക്കണമെന്നുള്ളതും.  

ശ്രദ്ധയും ആത്മനിയന്ത്രണവും വളര്‍ത്താന്‍ മൗനം പോലെയുള്ള സാധനകള്‍ വളരെയധികം സഹായകമാണ്. ആദ്ധ്യാത്മികജീവികള്‍ ഏതൊരു വാക്ക് പറയുമ്പോഴും ശ്രദ്ധിച്ചും ആത്മനിയന്ത്രണത്തോടെയും മാത്രമേ പറയാവൂ. അമിതമായി സംസാരിക്കുമ്പോള്‍ ശാരീരികവും മാനസികവുമായ ഊര്‍ജ്ജം നഷ്ടമാകുന്നുണ്ട്. മാത്രമല്ല മനോനിയന്ത്രണത്തിനുള്ള കഴിവും വിവേകശക്തിയും ക്ഷയിക്കുകയും ചെയ്യും. അധികം സംസാരിച്ചു ശീലിച്ചവര്‍ എവിടെ ചെന്നാലും അടങ്ങിയിരിക്കില്ല. സദാ സംസാരിച്ചുകൊണ്ടിരിക്കും. സംസാരിക്കുവാന്‍ വിഷയമൊന്നുമില്ലെങ്കില്‍ വിഷയം ഉണ്ടാക്കി പറയും. അമിതസംസാരം മാറാശീലമാകും. അത് തനിക്കും മറ്റുള്ളവര്‍ക്കും ദോഷകരമാകും. അതുകൊണ്ട് വിവേകബുദ്ധിയെ ഉണര്‍ത്താ

നും മനസ്സിനെ ശാന്തമാക്കാ

നും ആഗ്രഹിക്കുന്നവര്‍ നാവിനെ നിയന്ത്രിക്കണം. മൗനം ശീലിക്കണം.

ഒരിക്കല്‍ ഒരു രാജാവ് ഒരു സെന്‍ ഗുരുവിനോടു ചോദിച്ചു, ‘ഒരു വാചകത്തില്‍ മതത്തെ  നിര്‍വചിക്കാമോ?’ ഗുരു പറഞ്ഞു, ‘അതിന് ഒരു വാചകമൊന്നും വേണമെന്നില്ല. മതം എന്താണെന്ന് ഒരു വാക്കില്‍ പറയാം. മതം എന്നാല്‍ മൗനമാണ്.’

രാജാവു ചോദിച്ചു, ‘മൗനം നേടിയെടുക്കാന്‍ എന്താണു വഴി?’

ഗുരു പറഞ്ഞു,’ധ്യാനം’.

രാജാവു വീണ്ടും ചോദിച്ചു, ‘എന്താണു ധ്യാനം?’

ഗുരു പറഞ്ഞു, ‘മൗനം’.

മൗനത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുകയാണ് ഗുരു ചെയ്തത്. മൗനവും ധ്യാനവും പരസ്പരപോഷകങ്ങളാണ്. മനസ്സ് അന്തര്‍മുഖമാകുമ്പോള്‍ തനിയെ മൗനം വരും. സാധകര്‍ തുടര്‍ച്ചയായി നാല്പത്തിയൊന്നു ദിവസം മൗനമെടുക്കുന്ന സമ്പ്രദായമുണ്ട്. പക്ഷെ തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസം വ്രതം എടുക്കുന്നത് ക്ലേശകരമായിരിക്കും. ആദ്യം ഒരു ദിവസത്തേക്കു മതി. പിന്നെ കൂട്ടിക്കൂട്ടി നാല്പത്തൊന്നു ദിവസമാക്കാം. തുടക്കത്തില്‍ത്തന്നെ നാല്പത്തൊന്നു ദിവസമായാല്‍ വെറുപ്പുവരും. കുറെശ്ശെ രസം കിട്ടിക്കിട്ടി വരണം. മനസ്സ് സ്വയം അനുകൂലമാകണം. പക്ഷെ, ആദ്യം രണ്ടുമൂന്നുദിവസം പിടിച്ചിരുത്തേണ്ടിവരും. പിന്നെ രസം കിട്ടുന്നതിനനുസരിച്ച് സ്വാഭാവികമായും മനസ്സ് അനുകൂലമാകും. ഒരുദിവസം മൗനമെടുത്തിട്ടു പിറ്റെദിവസം സംസാരിക്കാന്‍ നേരത്തു കഴിഞ്ഞദിവസത്തെ മൗനത്തിന്റെ സുഖം അറിഞ്ഞ മനസ്സ് പറയും, ‘മൗനം, മൗനം’ എന്ന്. ആ അഭ്യാസം നമ്മെ നയിക്കും. സംസാരിക്കാതിരുന്നാല്‍ അത്രയും സമയംകൂടി മന്ത്രം  ജപിക്കുവാനും കഴിയും.  

മൗനം എടുത്താലും ദൈനംദിനകാര്യങ്ങളുമായി ബന്ധപ്പെട്ട ചിന്തകള്‍ മനസ്സില്‍ വരും. അതത്ര കാര്യമാക്കേണ്ടതില്ല. അണക്കെട്ടിലെ വെള്ളം കണ്ടിട്ടില്ലേ. പുറമെ ഓളങ്ങളുണ്ടെങ്കിലും അടിയില്‍ ശാന്തമാണ്. അതുപോലെ മൗനമെടുക്കുമ്പോള്‍ അത്തരം ബാഹ്യമായ ചിന്തകള്‍ വന്നാലും അതത്ര പ്രശ്‌നമല്ല. ലക്ഷ്യം മറക്കാതിരുന്നാല്‍ മതി. ആരംഭത്തില്‍ മനസ്സിനെ അടക്കാനും പിടിയിലൊതുക്കാനും മൗനവ്രതം അത്യാവശ്യമാണ്.  

അനാവശ്യ സംസാരത്തിലൂടെ ധാരാളം ഊര്‍ജ്ജം നഷ്ടപ്പെടും. ആയുസ്സും ആരോഗ്യവും നഷ്ടമാകും. സംസാരിക്കുമ്പോള്‍ കൂടുതല്‍ ശ്വാസോച്ഛ്വാസം വേണ്ടിവരും. വേഗം വേഗം ശ്വാസോച്ഛ്വാസം എടുക്കുന്നവന് ആയുസ്സ് കുറവാണ്.  പ്രാവിന് ആയുസ്സ് കുറവാണല്ലോ.  

മൗനവ്രതമെടുക്കുമ്പോള്‍ സമയം ശരിയായ രീതിയില്‍ പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കണം. അനാവശ്യചിന്തകളും പ്രവൃത്തികളും ഒഴിവാക്കണം. ബാഹ്യമായ മൗനത്തേക്കാള്‍ പ്രധാനമാണ് ആന്തരികമൗനം. പുറമെ മൗനമായിരിക്കുമ്പോഴും മനസ്സ് ചിലച്ചുകൊണ്ടിരുന്നാല്‍ മൗനംകൊണ്ട് ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നു മാത്രമല്ല, അനാവശ്യമായി ഊര്‍ജ്ജം നഷ്ടപ്പെടുകയും ചെയ്യും. മനശ്ശാന്തിയും നഷ്ടമാകും.  

മൗനവ്രതം നോക്കുന്ന സമയത്ത് ആരെങ്കിലും തങ്ങളെ പരിഹസിക്കുകയോ നിന്ദിക്കുകയോ ചെയ്താല്‍, ചിലര്‍ അതെല്ലാം നിസ്സഹായരായി കേട്ടിരിക്കും. എന്നാല്‍ മൗനവ്രതം അവസാനിപ്പിച്ചശേഷം അവരോടു പകരം വീട്ടാനായി സാധാരണ സംസാരിക്കുന്നതിലും ഇരട്ടി സംസാരിക്കുകയും ചെയ്യും. ആന കുളിച്ചു വൃത്തിയായശേഷം സ്വന്തം ശരീരത്തില്‍ മണ്ണുവാരിയിടുന്നതുപോലെയാണത്. വ്രതത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി അനുഷ്ഠിക്കണം.

മൗനം എടുക്കാത്തപ്പോഴും സംഭാഷണം വളരെ കുറയ്‌ക്കണം. എന്തെങ്കിലുമൊരു വാക്കു പറയുമ്പോള്‍ ശ്രദ്ധിച്ചേ പറയാവൂ. നമ്മളോട് ആരെങ്കിലും കോപിച്ചാല്‍പോലും മനസ്സിന് ഇളക്കംവരാതെ നോക്കണം. ശ്രദ്ധയോടും വിവേകത്തോടും മൗനം ശീലിച്ചുകൊണ്ടിരുന്നാല്‍ മനസ്സിന്റെ ചലനങ്ങള്‍ ക്രമേണ കുറഞ്ഞുവരും. മനോനിയന്ത്രണത്തിനുള്ള കഴിവു വര്‍ദ്ധിക്കും. മനസ്സ് കൂടുതല്‍ ശാന്തവും എകാഗ്രവുമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

Kerala

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

India

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

പുതിയ വാര്‍ത്തകള്‍

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി വീട്ടിലെത്തി ജീവനൊടുക്കി

12 വർഷത്തിനിടെ ആദ്യമായി ഒരു സമരത്തിൽ പങ്കെടുത്ത് അറസ്റ്റു വരിച്ചിരിക്കുന്നു ; ഇത് ഒരു തുടക്കമാവട്ടെ ; ജയിലിൽ കിടന്ന് ഒരു പരുവം വരുന്നത് നല്ലതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.