Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ജെന്റില്‍മാനുമായി വീണ്ടും ജെന്റില്‍മാന്‍

തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ, സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോകശ്രദ്ധ നേടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2020, 03:00 am IST
inEntertainment

മലയാളിയായ തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് കെ.ടി. കുഞ്ഞുമോന് മുഖവുരയുടെ ആവശ്യമില്ല. ദക്ഷിണേന്ത്യന്‍ സിനിമയില്‍ കോടികളുടെ മുതല്‍മുടക്കില്‍ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്ത കുഞ്ഞുമോന് അതുകൊണ്ടുതന്നെ താരപരിവേഷമാണ്. തൊണ്ണൂറുകളുടെ തുടക്കത്തില്‍ വസന്ത കാല പറവൈ, സൂര്യന്‍ എന്നീ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചു കൊണ്ട് കോളിവുഡില്‍ നിര്‍മാതാവായി ചുവടുറപ്പിച്ച കുഞ്ഞുമോന്‍ 1993ല്‍ ജെന്റില്‍മാന്‍ എന്ന സിനിമയോടെ ലോകശ്രദ്ധ നേടുകയായിരുന്നു.  

പുതുമുഖ സംവിധായകന്‍ ഷങ്കര്‍, മുന്‍നിര നായകനല്ലാതിരുന്ന അര്‍ജ്ജുന്‍, നവാഗതരായ സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെ പുതിയ ടീമിനെ അണിനിരത്തി കുഞ്ഞുമോന്‍ നിര്‍മിച്ച ജെന്റില്‍മാന്‍ എന്ന ചിത്രം ഗ്രാഫിക്‌സ്, അനിമേഷന്‍ എന്നിങ്ങനെയുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് വെള്ളിത്തിരയില്‍ ദൃശ്യ വിസ്മയം തീര്‍ത്തു. ജെന്റില്‍മാനു വേണ്ടി എ. ആര്‍ റഹ്മാന്‍ ചിട്ടപ്പെടുത്തിയ ചിത്രത്തിലെ ഗാനങ്ങള്‍ ലോകമെമ്പാടുമുള്ള ഗാനാസ്വാദകര്‍ ആഘോഷമാക്കി. ഈ ഗാനങ്ങളിലൂടെ റഹ്മാനും പ്രിയങ്കരനായി.  

തമിഴ് സിനിമ ജെന്റില്‍മാനിലൂടെ ലോകശ്രദ്ധയാകര്‍ഷിക്കുകയായിരുന്നു. ഇതോടെ സിനിമാരംഗത്തും ആരാധകര്‍ക്കും കുഞ്ഞുമോന്‍ ‘ജെന്റില്‍മാന്‍’ കെ.ടി. കുഞ്ഞുമോനായി. അന്നത്തെ ഇലക്ഷന്‍ കമ്മീഷനായിരുന്ന ടി.എന്‍. ശേഷനാണ്  അദ്ദേഹത്തിന് ‘ജെന്റില്‍മാന്‍’ എന്ന  വിശേഷണം നല്‍കിയത്. കുഞ്ഞുമോന്‍ വിത്തിട്ട ബ്രഹ്മാണ്ഡ ശൈലി ഉണ്ടെങ്കിലേ പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കൂ എന്ന അവസ്ഥ വന്നു. തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം കുഞ്ഞുമോന്‍, ഷങ്കര്‍, എ. ആര്‍. റഹ്മാന്‍ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രം ‘കാതലന്‍’ പുറത്തിറങ്ങി. എതിര്‍പ്പുകളെ അവഗണിച്ച് താരപരിവേഷം തെല്ലുമില്ലാതിരുന്ന പ്രഭുദേവയെ നായകനാക്കി നിര്‍മ്മിച്ച കാതലനും സൂപ്പര്‍ ഹിറ്റായി. ഇതോടെ കുഞ്ഞുമോന്‍ സിനിമകള്‍ പുറത്തിറങ്ങുന്ന കാലം തമിഴ് സിനിമാ പ്രേമികള്‍ക്ക് ഉത്സവകാലമായി. പക്ഷേ കാതലനോടെ കെ. ടി. കുഞ്ഞുമോന്‍ – ഷങ്കര്‍ കൂട്ടുകെട്ട് വഴിപിരിഞ്ഞു. കുഞ്ഞുമോന്‍ പുതിയ മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്തു.

തമിഴ് സിനിമാ പ്രേമികള്‍ക്ക് അപരിചിതനായ വിനീത്, തബു, പുതുമുഖ നായകന്‍ അബ്ബാസ് എന്നിവരെ നായികനായകന്മാരാക്കി കതിരിന്റെ സംവിധാനത്തില്‍ ‘കാതല്‍ ദേശം’ നിര്‍മ്മിച്ചിറക്കി. ഈ ചിത്രവും ബോക്സ് ഓഫീസില്‍ തൂത്തുവാരി. തമിഴ്‌നാടിനൊപ്പം ആന്ധ്രാ, കര്‍ണാടക എന്നിവിടങ്ങളില്‍ ഒരു വര്‍ഷത്തിലേറെക്കാലം ചിത്രം വിജയകരമായി പ്രദര്‍ശിപ്പിച്ചു മഹാവിജയമായി. കാതല്‍ദേശത്തിലെ ഗാനങ്ങളിലൂടെ എ. ആര്‍ റഹ്മാന്‍ ലോകപ്രശസ്തി നേടിയെടുത്തു. തുടര്‍ന്ന് തെലുങ്കു സൂപ്പര്‍ താരം നാഗാര്‍ജ്ജുനയെ തമിഴിലേക്കാനയിച്ചുകൊണ്ട് മറ്റൊരു ബ്രഹ്മണ്ഡമായ ശൈലിയില്‍ രക്ഷകന്‍ നിര്‍മിച്ചു. ഈ ചിത്രത്തിലൂടെ വിശ്വ സുന്ദരി സുസ്മിതാ സെന്‍ നായികയായി വെള്ളിത്തിരയിലെത്തി. ഇങ്ങനെ തന്റെ സിനിമകളിലൂടെ ട്രെന്‍ഡ്‌സെറ്ററും മാര്‍ഗദര്‍ശിയുമായ കെ. ടി കുഞ്ഞുമോന്‍ ‘ജെന്റില്‍മാന്‍ 2’ എന്ന സിനിമ നിര്‍മ്മിച്ച് ചരിത്രം ആവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്. അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.  

പുതിയ സംരംഭത്തെക്കുറിച്ച് കുഞ്ഞുമോന് പറയാനുള്ളത് ഇതാണ്: ”എന്റെ ജെന്റില്‍മാന്‍ തമിഴ്, തെലുങ്കു ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആ ചിത്രത്തെ മെഗാഹിറ്റാക്കി വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. ഇന്ത്യയില്‍ മാത്രമല്ലാതെ ലോകമെമ്പാടും പല ഭാഷകളില്‍ പുറത്തിറങ്ങിയ ഈ സിനിമയെ ജനങ്ങള്‍ ആഘോഷമാക്കി. ഈ സിനിമയുടെ രണ്ടാം ഭാഗം ‘ജെന്റില്‍മാന്‍ 2’ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് ഞാന്‍. ജെന്റില്‍മാനേക്കാള്‍ പല മടങ്ങു ബ്രഹ്മാണ്ഡം ‘ജെന്റില്‍മാന്‍ 2’ ല്‍ കാണാം. ജെന്റില്‍മാന്‍ ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ നൂതന സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഹോളിവുഡ് നിലവാരത്തില്‍, മെഗാ ബജറ്റില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് നിര്‍മ്മിക്കുന്നത്. നടീനടന്മാര്‍, മറ്റു സാങ്കേതിക വിദഗ്‌ദ്ധര്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നുവരുന്നു. ഔദ്യോഗിക അറിയിപ്പ് ഉടന്‍ ഉണ്ടാവും. ഈ സിനിമ ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം മാത്രമേ മറ്റു മാധ്യമങ്ങളില്‍ റിലീസ് ചെയ്യുകയുള്ളൂ.

സി. കെ. അജയ്‌കുമാര്‍  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

India

വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ വിദ്യ രാംരാജിന് വെങ്കലം; തിരുത്തിയത് പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

Kerala

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

Kerala

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

Kerala

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

പുതിയ വാര്‍ത്തകള്‍

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

ജമ്മു കശ്മീർ സ്പീക്കറെ നീക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു

റിയാദ് സീസൺ ഒക്ടോബർ 21-ന് ആരംഭിക്കും : വണ്ടർ ഗാർഡൻ അടക്കം നിരവധി പരിപാടികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.