റോം: സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ഔട്ട്ഡോര്‍ പോള്‍ വാള്‍ട്ടില്‍ പുത്തന്‍ ലോക റെക്കോഡ് സ്ഥാപിച്ചു. ഡയമണ്ട് ലീഗ് മീറ്റില്‍ 6.15 മീറ്റര്‍ ഉയരം ചാടിക്കടന്നാണ് ഡുപ്ലാന്റിസ് റെക്കോഡിട്ടത്.
ഉക്രെയ്ന് ഇതിഹാസം സെര്‍ജി ബുബ്ക്കയുടെ ഇരുപത്തിയാറ് വര്‍ഷം പഴക്കമുള്ള റെക്കോഡാണ് തകര്‍ന്നത്. 1994ല്‍ ഇറ്റലിയില്‍ നടന്ന മീറ്റില്‍ 6.14 മീറ്റര്‍ ഉയരം താണ്ടിയാണ് ബുബ്ക്ക റെക്കോഡിട്ടത്.
അമേരിക്കയില്‍ ജനിച്ച ഡുപ്ലാന്റിസ് രണ്ടാമത്തെ ശ്രമത്തിലാണ് 6.15 മീറ്റര്‍ ചാടി റെക്കോഡ് കുറിച്ചത്. നിലവിലെ ഇന്‍ഡോര്‍ പോള്‍വാട്ട് ലോക റെക്കോഡും (6.18 മീ) ഡുപ്ലാന്റിസിന്റെ പേരിലാണ്. ഫെബ്രുവരിയില്‍ ഗ്ലാസ്കോയിലെ മീറ്റിലാണ് റെക്കോഡ് സ്ഥാപിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ദോഹ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഈ ഇരുപതുകാരന് വെള്ളി മെഡല്‍ നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: