Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പരമാത്മ സത്തയും സാധ്യതയും

പ്രശ്‌നോപനിഷത്ത് ഒരു വിചിന്തനം 05

പ്രൊഫ. കെ. ശശികുമാര്‍byപ്രൊഫ. കെ. ശശികുമാര്‍
Sep 16, 2020, 09:02 pm IST
inSamskriti

നാലാം പ്രശ്‌നം

രചനാശരീരവും ക്രിയാശരീരവും സൂക്ഷ്മവേധിയായി ഉപനിഷത്ത് ഉപപാദിക്കുന്നുവെന്നതിന് പ്രശ്‌നോപനിഷത്ത് പ്രത്യക്ഷോദാഹരണം.

അവസാനത്തെ മൂന്ന് പ്രശ്‌നങ്ങള്‍ പരമാത്മസത്തയും സാധ്യതയും വിവരിക്കുന്നു. അതായത് ഇന്ദ്രിയമനസ്സുകള്‍ക്ക് അപ്രാപ്യമായ പരാവിദ്യയാണ് തുടര്‍ചര്‍ച്ചാവിഷയം. ശിവവും ശാന്തവും വികാരഹീനവുമായതുകൊണ്ട് പുരുഷന്‍ എന്ന് വ്യവഹരിക്കുന്ന അക്ഷരബ്രഹ്മമാണിവിടെ വര്‍ണ്യവസ്തു. അക്ഷരബ്രഹ്മത്തിന്റെ ലക്ഷണങ്ങള്‍ വിടര്‍ത്തിപ്പറയുവാനാണ് യഥാര്‍ത്ഥത്തില്‍ സൗര്യായണിയായ ഗാര്‍ഗ്യന്‍ പ്രശ്‌നം അവതരിപ്പിക്കുന്നത്. ഗാര്‍ഗ്യന്‍ ഉന്നയിക്കുന്ന പ്രശ്‌നത്തിന് അഞ്ച് ഭാഗങ്ങളുണ്ട്. നോക്കുക.  

  1. ഗാഢനിദ്രാസമയം മനുഷ്യശരീരത്തില്‍ അധിവസിക്കുന്ന ദേവതകളില്‍/കരണങ്ങളില്‍ ആരെല്ലാം ഉറങ്ങുന്നു?
  2. ഗാഢനിദ്രാവേളയില്‍ ശരീരത്തില്‍ ആരെല്ലാം ഉണര്‍ന്നിരിക്കുന്നു?
  3. സ്വപ്‌നാവസ്ഥയില്‍ ഏത് ദേവനാണ് സ്വപ്‌നസംഭവങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്?
  4. ജാഗ്രത് സ്വപ്‌നവ്യാപാരങ്ങളെല്ലാം അടങ്ങിയതിനുശേഷം നിദ്രാവസ്ഥയിലെ സുഖാനുഭവം ആര്‍ക്കാണ് ഉണ്ടാകുന്നത്.?  
  5. ഈ ദേവതകള്‍ സര്‍വഭാവത്തോടും കൂടി എന്തില്‍ സ്ഥിതിചെയ്യുന്നു? അഥവാ ആരെ ആശ്രയിച്ചാണിരിക്കുന്നത്?

ഗാര്‍ഗ്യപ്രശ്‌നത്തിന് പിപ്പലാദന്‍ നല്‍കുന്ന മറുപടി നമുക്കിങ്ങനെ ആദ്യം സംഗ്രഹിക്കാം. സുഷുപ്താവസ്ഥയില്‍ എല്ലാ ഇന്ദ്രിയങ്ങളും മനസ്സില്‍ ലയിക്കുന്നു. അതേസമയം ശരീരാഗ്നി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കും. സമാനന്‍ ശ്വാസോച്ഛ്വാസവേഗത്തെ നിയന്ത്രിക്കുന്നു. കഴിഞ്ഞ കാലങ്ങളിലെ അനുഭവ പരമ്പരകളെ മനസ്സ് അയവിറക്കും. കണ്ടതും കാണാത്തതും ഉള്ളതും ഇല്ലാത്തതുമൊക്കെ സ്വപ്‌നാവസ്ഥയില്‍ മനസ്സ് കാണും. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും അന്തഃകരണവും ഈ ഘട്ടത്തില്‍ ആത്മാവില്‍ വിശ്രമിക്കും. ആത്മാവുതന്നെ വികാരവിചാരങ്ങളുടെ അടിസ്ഥാനമായിത്തീരും. ഗാര്‍ഗ്യന്റെ പ്രശ്‌നത്തിന് പിപ്പലാദ മഹര്‍ഷി മറുപടി പറയുന്നത് പത്ത് മന്ത്രങ്ങളിലൂടെയാണ്.

ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നിവയാണ് അവസ്ഥാത്രയം. ഇന്ദ്രിയങ്ങളും മനസ്സും ആത്മസത്തയില്‍ നിന്നും വേറിട്ടുനിന്ന് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥ ജാഗ്രദവസ്ഥ. ഇന്ദ്രിയങ്ങളെല്ലാം മനസ്സില്‍ ലയിച്ചതിനുശേഷം ആ മനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥ സ്വപ്‌നാവസ്ഥ. ഇന്ദ്രിയങ്ങളും മനസ്സും ആത്മാവില്‍ ലയിച്ച് പ്രപഞ്ചാനുഭവം ഇല്ലാതാകുന്ന അവസ്ഥയ്‌ക്ക് സുഷുപ്തി എന്ന് പറയുന്നു. എല്ലാ ഇന്ദ്രിയങ്ങളും ഉറങ്ങുന്ന സമയത്ത് മനസ്സില്‍ ലയിച്ച് ഒന്നായിത്തീരും. ഉണരുമ്പോള്‍ മനസ്സില്‍നിന്നും പുറപ്പെട്ട് വ്യാപാരങ്ങളിലേര്‍പ്പെടുന്നു. ഉറങ്ങുമ്പോള്‍ ഇന്ദ്രിയങ്ങള്‍ക്കൊന്നിനും പ്രത്യേകം നില

നില്‍പ്പില്ല. അപ്പോള്‍ ഒന്നുമേ കേള്‍ക്കുന്നില്ല, കാണുന്നില്ല, മണക്കുന്നില്ല, ആസ്വദിക്കുന്നില്ല, സംസാരിക്കുന്നില്ല, ആനന്ദിക്കുന്നില്ല സുഷുപ്തിയില്‍ എല്ലാ കരണങ്ങളും ലയിച്ചുകഴിയുന്നു. സുഷുപ്തിയില്‍ സുഖദുഃഖങ്ങളനുഭവിക്കുന്നത് ജീവാത്മാവാണ്. ഉപനിഷത്തിലെ ഈ ചിന്ത ശ്രദ്ധേയം. സുഷുപ്തിയില്‍ എല്ലാവരുടെയും ആത്മാവ് ബ്രഹ്മാനന്ദമനുഭവിക്കുന്നു. പക്ഷെ, അജ്ഞാനികള്‍ അതറിയുന്നില്ല. മനസ്സും ഇന്ദ്രിയങ്ങളും ആത്മവത്തയില്‍നിന്ന് വേറിട്ട് വിഷയങ്ങളെ പ്രകാശിപ്പിക്കുന്ന അവസ്ഥയാണ് ജാഗ്രത്ത്.

ഇന്ദ്രിയങ്ങള്‍ മനസ്സില്‍ ലയിച്ചതിനുശേഷം അതേമനസ്സില്‍ വിഷയസ്ഫുരണമുണ്ടാകുന്ന അവസ്ഥയാണ് സ്വപ്നം. മനസ്സില്‍ ലീനമായിരിക്കുന്ന വാസനകള്‍ തന്നെയാണ് സ്വപ്‌നങ്ങളായി പരിണമിക്കുന്നത്.  

അഞ്ചാമത്തെ ചോദ്യത്തിനുത്തരം പറയുന്നു. പക്ഷികള്‍ ചേക്കേറാന്‍ വാസഗൃഹത്തിലേക്ക് പോകുന്നതുപോലെ എല്ലാ മനുഷ്യശക്തികളും ആത്മാവിനെമാത്രം ആശ്രയിച്ചു നില്‍ക്കുന്നു.  

വിജ്ഞാനാത്മാ സഹ ദേവൈശ്ച സര്‍വൈഃ

പ്രാണാ ഭൂതാനി സംപ്രതിഷ്ഠന്തി യത്ര

തദക്ഷരം വേദയതേ യസ്തു സോമ്യ

സ സര്‍വജ്ഞഃ സര്‍വമേവാവിവേശ

ഇതി അര്‍ത്ഥം: വിജ്ഞാന സ്വരൂപമായ ജീവാത്മാവ് എവിടെ ലയിക്കുന്നുവോ സര്‍വപ്രതിഷ്ഠയായ ആ ആത്മസത്തയെ അറിയുന്നവന്‍ എല്ലാമറിയുന്നവനും എല്ലാത്തിനും കടക്കാന്‍ കഴിയുന്നവനും ആയിത്തീരുന്നു.

ശിബിയുടെ പുത്രനായ സത്യകാമന്‍ അഞ്ചാമനായി  പിപ്പലാദമുനിയുടെ അടുത്തെത്തി ചോദിച്ചു,

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.