Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കനത്തമഴ; ബളാലില്‍ ഉരുള്‍ പൊട്ടി ബളാല്‍-രാജപുരം റോഡ് താത്കാലികമായി അടച്ചിടും

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നമ്പ്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയതെങ്കിലും ആളപായമുണ്ടായില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നമ്പ്യാര്‍മല റോഡ് തകര്‍ന്നു. ഉരുള്‍ പൊട്ടിയ പ്രദേശം സന്ദര്‍ശിച്ച ശേഷം ബളാല്‍ രാജപുരം റോഡ് താത്കാലികമായി അടച്ചിടാന്‍ കളക്ടര്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2020, 11:16 am IST
inKasargod

കാസര്‍കോട്: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്തമഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന്, നമ്പ്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍. ആളപായമില്ലെന്നാണ് പ്രഥമിക വിവരം. നമ്പ്യാര്‍ മല കോളനിക്ക് സമീപത്താണ് ഉച്ചയോടെ ഉരുള്‍പൊട്ടിയതെങ്കിലും ആളപായമുണ്ടായില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നമ്പ്യാര്‍മല റോഡ് തകര്‍ന്നു. അപകട ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്തെ ആറംഗങ്ങളുള്ള ഒരു കുടുംബത്തെ മാറ്റിപാര്‍പ്പിക്കാന്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് നിര്‍ദേശം നല്‍കി.
 

ശക്തമായ മഴയെതുടര്‍ന്ന് ഉരുള്‍ പൊട്ടിയ ബളാല്‍ ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത് ബാബു സന്ദര്‍ശിച്ചു. ഇന്നലെ രാവിലെയാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥന്‍മാര്‍ക്കൊപ്പം കളക്ടര്‍ കോട്ടക്കുന്നിലെത്തിയത്. ഉരുള്‍ പൊട്ടിയ പ്രദേശം സന്ദര്‍ശിച്ച ശേഷം ബളാല്‍ രാജപുരം റോഡ് താത്കാലികമായി അടച്ചിടാന്‍ ബന്ധപെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. മഴ തുടരുന്ന സാഹചര്യത്തില്‍ റോഡിലേക്ക് കല്ലുകളും മറ്റും ഉരുണ്ട് വന്നാലുണ്ടാകുന്ന അപകടം മുന്‍ നിര്‍ത്തിയാണ് ഇതുവഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചത്. കൂടാതെ മലവെള്ളം ഒലിച്ചിറങ്ങിയ പ്രദേശത്തെ 13 കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ കളക്ടര്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.കുഞ്ഞിക്കണ്ണന് നിര്‍ദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെയാണ് കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ കുന്നിന്‍ മുകളില്‍ നിന്ന് ഉരുള്‍ പൊട്ടി പാറക്കല്ലുകളും മണ്ണും ഒഴുകിയെത്തി. തുടര്‍ന്ന് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. കുന്നിന്‍ മുകളില്‍ നിന്നും മലവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങിയ കൂറ്റന്‍ കല്ലുകളും ചെളിയും റോഡിലേക്കു പതിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കൊടക്കല്‍ ശരത്തിന്റെ ഓട്ടോറിക്ഷയിലും ചെളിയും മണ്ണും കയറി. പ്രദേശത്തെ മൂന്നു വീടുകള്‍ അപകടാവസ്ഥയിലാണ്. കാസര്‍കോട് ജില്ലയില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. കാഞ്ഞങ്ങാട് നഗരത്തില്‍ കഴിഞ്ഞ ദിവസം വെള്ളം കയറി.
മലയോരത്ത് ശമനമില്ലാതെ തുടരുന്ന മഴയില്‍ കുന്നിടിഞ്ഞ് കൃഷിനാശം. 

വെള്ളിയാഴ്ച രാത്രിയോടെ കോടോംബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ചെരക്കരപാടി ഉണ്ണിയുടെ കൃഷിയിടമാണ് ശക്തമായ മഴയില്‍ 20 മീറ്ററോളം താഴ്ചയിലുള്ള കമുകിന്‍തോട്ടത്തിലേക്ക് ഇടിഞ്ഞത്. ഉണ്ണിയുടെ സഹോദരന്‍ വിജയന്റെതാണ് കമുകിന്‍തോട്ടം. കല്ലും മണ്ണും വീണ് നിരവധി കമുകുകളും തെങ്ങുകളും നശിച്ചു. മണ്ണിടഞ്ഞ് താഴ്ന്ന ഭാഗത്തെ റബ്ബറുകളും കാട്ടുമരങ്ങളും കടപുഴകി വീണ നിലയിലാണ്. മണ്ണിടിഞ്ഞതിന് സമീപത്ത് നീളത്തില്‍ വിള്ളല്‍ വീണിട്ടുണ്ട്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഇതിലൂടെ വെള്ളമിറങ്ങി കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Tags: റോഡ്‌റോഡുകള്‍Rainkasargod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

Gulf

സൗദി അറേബ്യയിൽ സെപ്റ്റംബർ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത : ജാഗ്രത പുലർത്തണമെന്ന് അധികൃതർ

Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു: 6 മരണം

Kerala

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

Kerala

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.