കൊച്ചി: ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഭാഗമായി അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ എന്‍ഇബി സ്പോര്‍ട്സ് സംഘടിപ്പിക്കുന്ന ‘ഐഡിബിഐ ഫെഡറല്‍ ഫ്യൂച്ചര്‍ ഫിയര്‍ലെസ് ചാമ്പ്യന്‍സ് ചലഞ്ചില്‍’ രാജ്യത്തെ പ്രമുഖ കായിക താരങ്ങളും പരിശീലകരും പങ്കെടുക്കും. സ്പ്രിന്റര്‍ ഹിമദാസ്, ജാവലിന്‍ താരം നീരജ് ചോപ്ര, ബാഡ്മിന്റണ്‍ ദേശീയ കോച്ച് പി.ഗോപിചന്ദ് തുടങ്ങിയവര്‍ 13 മുതല്‍ 27 വരെ നടക്കുന്ന ചലഞ്ചിന്റെ ഭാഗമാവും. ശാരീരികക്ഷമത പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമാവുന്നവര്‍ ക്യാമ്പയിന് കാലയളവായ 15 ദിവസവും കുറഞ്ഞത് 2.5 കി.മീറ്ററോ പരമാവധി 10 കി.മീറ്ററോ ഓടുകയോ നടക്കുകയോ വേണം. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്ക്ക് ഇന്ന് വരെ https://click2race.com/#/event/Sy9P0_W-fw ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: