Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവനും ഈശ്വരനും

തത്ത്വമസി അര്‍ഥ വിചാരം തുടരുന്നു.

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Sep 3, 2020, 03:00 am IST
inSamskriti

തത്ത്വമസി അര്‍ഥ വിചാരം തുടരുന്നു.

ശ്ലോകം 243  

തയോര്‍വിരോധോ ളയമുപാധികല്പിതോ

ന വാസ്തവഃ കശ്ചിദുപാധിരേഷഃ

ഈശസ്യ മായാ മഹദാദി കാരണം

ജീവസ്യ കാര്യം ശൃണു പഞ്ചകോശാഃ

അവ തമ്മിലുള്ള വ്യത്യാസം ഉപാധി കൊണ്ട് കല്പിക്കപ്പെട്ടതാണ്. അല്ലാതെ വാസ്തവമല്ല. മഹദാദി കാരണമായ മായയാണ് ഈശ്വരന്റെ ഉപാധി. ജീവന്റെ ഉപാധിയാവട്ടെ മായാകാര്യമായ പഞ്ചകോശമാണെന്ന് അറിയണം.

ജീവനും ഈശ്വരനും തമ്മിലുള്ള വ്യത്യാസം ഉപാധികള്‍ മൂലമുണ്ടായ അദ്ധ്യാസത്താല്‍ കല്പിക്കുന്നതാണ്. അതിന് യാഥാര്‍ഥ്യമില്ല.

ഈശ്വരനും ജീവനും തമ്മിലുള്ള അന്തരത്തില്‍ ജീവനും മഹത്തരം തന്നെയാണ്. ഉപാധികളെ കൊണ്ട് വ്യത്യസ്തമായി തോന്നുന്നതാണ്. സൂക്ഷ്മമായി പരിശോധിച്ച് നോക്കുമ്പോള്‍ വ്യത്യാസം വെറും ഉപാധികല്‍പിതമാണെന്ന് കാണാം. ഈശ്വരന്റെയും ജീവന്റെയും ഉപാധി കള്‍ക്ക് വ്യത്യാസമുണ്ട്. ഈശ്വരന്‍ സമഷ്ടിയിലും ജീവന്‍ വ്യഷ്ടിയിലും പ്രതിഫലിക്കുന്ന ഒരേ ചൈതന്യം തന്നെയാണ്.

അങ്ങനെ നോക്കുമ്പോള്‍ രണ്ടും തമ്മില്‍ വ്യത്യാസമേയില്ല. പാരമാര്‍ഥിക ദൃഷ്ട്യാ നോക്കുമ്പോള്‍ ഏകവും അദ്വയവുമായ ബ്രഹ്മത്തില്‍ ഉപാധികളൊന്നുമില്ല പരബ്രഹ്മം തന്നെയാണ് ഉപാധി ഭേദം കൊണ്ട് ഈശ്വരനായും ജീവനായുമായിത്തീരുന്നത്.

ഉപാധികളുമായി ബന്ധപ്പെടുമ്പോള്‍ ജീവനും ഈശ്വരനും വിരുദ്ധമായ ധര്‍മങ്ങളോട് കൂടിയവയാകും. ആ തരത്തില്‍ അവയെ ഒന്നാണെന്ന് പറയാനാവില്ല. പരമാത്മചൈതന്യം തീര്‍ത്തും വ്യത്യസ്തമായ രണ്ട് ഉപാധികളിലൂടെ പ്രകടമാകുമ്പോള്‍ രണ്ടും രണ്ടു തരത്തില്‍ തന്നെയാകും. രണ്ടിന്റെ ഉപാധികള്‍ നീക്കിയാല്‍ അവയില്‍ പ്രകടമായ ചൈതന്യം ഒന്ന് തന്നെയെന്ന് ബോധ്യമാകും.

ഒരു മെഗാവാട്ട് ബള്‍ബിലും ഒരു ചെറിയ ബള്‍ബിലും പ്രകടമാകുന്നത് ഒരേ വൈദ്യുതി തന്നെയാണ്. ഒരു ഉപാധികളും പരിമിതപ്പെടുത്തതാണ് യഥാര്‍ഥ വൈദ്യുതി. ബ്രഹ്മം മായയാകുന്ന ഉപാധിയിലൂടെ പ്രകടമാകുമ്പോള്‍ ഈശ്വരന്‍ എന്നതായിത്തീരും. പഞ്ചകോശങ്ങളിലൂടെ പ്രകടമായി ജീവന്‍ എന്നതായും മാറും.

വേദാന്തികള്‍ മായ എന്ന് പറയുന്നതിനെയാണ് മറ്റ് ദാര്‍ശനികര്‍ ‘മഹത്’ എന്ന് പറയുന്നത്. മഹത്, സമഷ്ടി ബുദ്ധി എന്നൊക്കെ ഇതിന് പേരുണ്ട്. ഈശ്വരനില്‍ നിന്ന് മായ എന്ന ഉപാധിയേയും ജീവനില്‍ നിന്ന് പഞ്ചകോശം എന്ന ഉപാധിയേയും നീക്കിയാല്‍ അവശേഷിക്കുന്നത് പരമചൈതന്യമായ ബ്രഹ്മം മാത്രമാണ്.

പരമമായ ചൈതന്യം ജീവന്‍ എന്ന നിലയില്‍ ഒരു വ്യക്തിയിലൂടെ പ്രകടമാകുന്നത് വ്യഷ്ടി എന്ന് പറയും. അതേ ചൈതന്യം തന്നെ എല്ലാ ഉപാധികളുടെയും സമ്മേളനമായ ജഗത്ത് എന്ന നിലയില്‍ പ്രകടമാകുമ്പോള്‍ സമഷ്ടി എന്ന് വിളിക്കും. വ്യഷ്ടി ഉപാധിയിലൂടെയും സമഷ്ടി ഉപാധിയിലൂടെയും പരമാത്മതത്ത്വം ജീവനും ഈശ്വരനുമായി പ്രകടമാകുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

Kerala

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

India

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

Kerala

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

Kerala

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.