Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കടുവാ സങ്കേതത്തിലെ ഗ്രൗണ്ട് നിര്‍മ്മാണം; സര്‍ക്കാരിനെ കബളിപ്പിച്ച് ഹോഫിന്റെ റിപ്പോര്‍ട്ട്

എന്നാല്‍ ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹോഫ് അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Aug 25, 2020, 03:00 am IST
inArticle

ഇടുക്കി: പെരിയാര്‍ കടുവാ സങ്കേതത്തില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് നിര്‍മ്മിച്ച് മത്സരം നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഫീല്‍ഡ് ഡയറക്ടര്‍ അടക്കമുള്ളവരെ സംരക്ഷിച്ച് ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ് (എച്ച്ഒഎഫ്എഫ്-ഹോഫ്). സംഭവത്തില്‍ വനംവകുപ്പ് ഇന്റലിജന്‍സിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് കൈമാറിയെങ്കിലും ഇത് സര്‍ക്കാരിന്റെ പക്കലെത്തിയില്ല. ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടര്‍ നല്‍കിയ റിപ്പോര്‍ട്ട് കൈമാറിയാണ് സര്‍ക്കാരിനെ അടക്കം ഹോഫ് കബളിപ്പിച്ചത്. ഹരിത ട്രൈബ്യൂണലില്‍ കേസുള്ളതായും സംഭവത്തില്‍ വകുപ്പ്തല പരിശോധന നടക്കുകയാണെന്നുമാണ് സര്‍ക്കാരിനെ അറിയിച്ചത്.  

കഴിഞ്ഞ മാര്‍ച്ചിലാണ് അഡീ. പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വിജിലന്‍സ് ആന്‍ഡ് ഫോറസ്റ്റ് ഇന്റലിജന്‍സ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. സ്വാതന്ത്ര്യ ദിനത്തില്‍ വിവാദ രാഷ്രീയ പ്രസംഗം നടത്തിയ വള്ളക്കടവ് റേഞ്ച് ഓഫീസര്‍ അടക്കം ഉള്‍പ്പെട്ട റിപ്പോര്‍ട്ടാണ് കൈമാറിയത്. കോട്ടയത്തെ വിജിലന്‍സ് വിഭാഗം സീനിയര്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.  

പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ ശില്‍പ്പ വി. കുമാര്‍, വള്ളക്കടവ് റേഞ്ച് ഓഫീസര്‍ സി. അജയന്‍, എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ളതാണ്. ഇതറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന തേക്കടി അസി. ഫീല്‍ഡ് ഡയറക്ടര്‍ വിപിന്‍ ദാസ്, അന്വേഷണം നടത്തി നിര്‍മ്മാണത്തെ സാധൂകരിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയ പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഫീല്‍ഡ് ഡയറക്ടര്‍ കെ.ആര്‍. അനൂപ്  എന്നിവര്‍ക്കെതിരെയും നടപടി എടുക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.  

എന്നാല്‍  ഇതില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ് മറ്റൊരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഹോഫ് അന്വേഷണം ഏല്‍പ്പിച്ചു. ഇദ്ദേഹവും സമാനമായ കൃത്യവിലോപം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ആരോപണ വിധേയനായ ഫീല്‍ഡ് ഡയറക്ടറുടെ, പ്രളയത്തില്‍ അടിഞ്ഞ മണ്ണ് നീക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് ഹോഫ് സര്‍ക്കാരിന് കൈമാറിയത്.  

കഴിഞ്ഞ ഡിസംബറിലാണ് പെരിയാര്‍ ഈസ്റ്റ് ഡിവിഷനിലെ വള്ളക്കടവ് റേഞ്ചില്‍പ്പെട്ട വഞ്ചിവയലില്‍ ഒരേക്കറോളം സ്ഥലം ഇടിച്ച് നിരത്തി ഗ്രൗണ്ട് നിര്‍മ്മിച്ചത്. കടുവാ സങ്കേതത്തിന്റെ അതീവ സംരക്ഷണ മേഖലകളിലൊന്നാണിത്. പിന്നാലെ വലിയ ആഘോഷമായി ഫുട്‌ബോള്‍ മത്സരവും നടത്തി. ഇത് ജൈവ വൈവിദ്ധ്യത്തിന് ആഘാതം സൃഷ്ടിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. മരങ്ങളടക്കം മുറിച്ച് മാറ്റി ജെസിബി ഉപയോഗിച്ച് 3.5 മീറ്റര്‍ വരെ ഉയരത്തില്‍ വരെ മണ്ണിട്ടാണ് സ്ഥലം നികത്തിയെടുത്തത്. ഇത് വാര്‍ത്തയായതോടെ ഒരു ദിവസത്തിനുള്ളില്‍ മൈതാനം നികത്താന്‍ അപേക്ഷ സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കി അനുമതി വാങ്ങിയതായും കണ്ടെത്തലുണ്ട്.  

പതിവായി കടുവയുടെ സാന്നിദ്ധ്യമുള്ള ഇവിടെ എന്ത് നിര്‍മ്മാണം നടത്തണമെങ്കിലും നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ അനുമതിയും വേണം. ഇതൊന്നും വാങ്ങാതെ നടത്തിയ ഗുരുതര കൃത്യവിലോപവും ഇതെല്ലാം മറക്കാന്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടും ആര്‍ക്കും എതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെന്നൈ ബഞ്ചിന്റെ പരിഗണനയില്‍ കേസ് പരിഗണിച്ച് വരികയാണ്.

Tags: Tiger
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയുടെ ദയാവധം നടത്തി

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയിറങ്ങി

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.