Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പൊരുതണം, ഇച്ഛാശക്തിയാണ് ആയുധം

സഹജീവിയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആപത്തു കാലത്തു പിന്തുണയ്‌ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്‌മ വന്നാല്‍ മാത്രമേ കൊറോണക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Aug 20, 2020, 05:20 am IST
in Main Article

മഹാമാരി സൃഷ്ടിച്ച അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും നാളെ ഒരു കാലത്ത് എങ്ങനെയെങ്കിലും പിടിച്ചുകയറുമെന്ന ഇച്ഛാശക്തി മനസ്സില്‍ കെടാതെ സൂക്ഷിക്കണം. സഹജീവിയുടെ സങ്കടങ്ങള്‍ കേള്‍ക്കുകയും ആപത്തു കാലത്തു പിന്തുണയ്‌ക്കുകയും ചെയ്യുന്ന, എല്ലാവരും തമ്മിലുള്ള ഒരു കൂട്ടായ്‌മ വന്നാല്‍ മാത്രമേ കൊറോണക്കാലത്തെ പ്രതിസന്ധികളെ അതിജീവിക്കാനാകൂ. സാമ്പത്തിക പ്രതിസന്ധി മൂലമുള്ള വിഷാദം അനുഭവിക്കുന്നവര്‍ക്ക്  വേണ്ടത് നാല് കാലില്‍ വീഴുന്ന ഒരു പൂച്ചയുടെ മനസ്സാണ്. തൊഴില്‍ നഷ്ടത്തിന്റെ കാലത്ത് ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ചെയ്തുകൊണ്ടിരുന്ന ജോലി മാത്രമേ ചെയ്യൂ എന്ന ശാഠ്യം പാടില്ല. നമ്മുടെ വൈഭവം ഉപയോഗിച്ച് ഈ കാലഘട്ടത്തിനു ചേര്‍ന്ന എന്ത് ചെയ്യാന്‍ പറ്റുമോ അത് ചെയ്ത് പിടിച്ചു നില്‍ക്കുകയും ഒരുപക്ഷെ ഈ കാര്‍മേഘം അകന്നു കഴിയുമ്പോള്‍ നാം ചെയ്തുവന്നിരുന്ന ജോലിയിലേക്ക് തിരിച്ചുവരാനുള്ള ഒരു തുറന്ന മനസ്സുണ്ടാവുകയും വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ തിരിച്ചുപിടിച്ച ഒട്ടേറെ ജീവിതങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ആത്മവിശ്വാസം നല്‍കുന്ന ഈ മാതൃക എല്ലാവര്‍ക്കും അവലംബിക്കാം.

കൊറോണ ഉണ്ടാക്കുന്ന അനിശ്ചിതത്വം ഒരു യാഥാര്‍ഥ്യമാണ്. പക്ഷെ ഈ രോഗത്തെ ശാസ്ത്രം കീഴടക്കി സാധാരണ ജീവിതം സാധ്യമാക്കുമെന്നതില്‍ ആശങ്ക വേണ്ട. ആ പ്രത്യാശ ഏവരുടെയും മനസ്സില്‍ ഉണ്ടായിരിക്കണം. ഏത് ദുരന്തത്തെയും മനുഷ്യര്‍ക്ക് അതിജീവിച്ചേ പറ്റൂ. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുമായി സമരസപ്പെട്ടു മുന്നോട്ടു കുതിക്കാനുള്ള ഇച്ഛാശക്തിക്കൊപ്പം ആ ദുരന്തമുണ്ടാക്കിയ സാഹചര്യങ്ങള്‍ ഇല്ലാതാക്കാനുള്ള കൂട്ടായ പ്രവര്‍ത്തനങ്ങള്‍ കൂടി ചേരുമ്പോഴാണ് യഥാര്‍ത്ഥ അതിജീവനം ഉണ്ടാകുന്നത്. കൊറോണ ബാധ ജീവിതചര്യകളില്‍ പുതിയൊരു ചിട്ടയും ക്രമവും ആവശ്യപ്പെടുന്നു. മുഖാവരണവും  കൈകഴുകലുമൊക്കെയായി നാം സമരസപ്പെട്ടു. പക്ഷെ ഈ ചിട്ടകളില്‍ സാമൂഹിക അകലവുമായി നാം അത്രതന്നെ പൊരുത്തപ്പെട്ടോ എന്ന് സംശയമാണ്. അതുകൊണ്ട് തന്നെയാണ് സമ്പര്‍ക്ക കേസുകള്‍ ദിനംപ്രതി കൂടി വരുന്നത്. നിരവധി പേര്‍ക്ക് രോഗ ഭീതിയുണ്ട്. എന്നാല്‍ സൃഷ്ടിപരമായ ഭയം ഉണ്ടായിട്ടില്ല. പെരുമാറ്റങ്ങള്‍ കുറച്ചു കൂടി ചിട്ടപ്പെടുത്തുന്നതിലേക്ക് നയിക്കുന്നതാണ് സൃഷ്ടിപരമായ ഭയം. കൊറോണക്കാലത്ത് ഒരു പുതിയ ഗാര്‍ഹികാന്തരീക്ഷം രൂപപ്പെടുത്തണം. സ്ത്രീകള്‍ക്ക് അധിക ജോലിഭാരവും സംഘര്‍ഷങ്ങളും കൂടുന്നു. ഗാര്‍ഹിക പീഡനത്തിന് കൂടുതലായി ഇരയാകുന്നു. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലമുള്ള സംഘര്‍ഷങ്ങള്‍ കുടുംബജീവിതത്തെ ബാധിക്കാതെ നോക്കണം. കുട്ടികളുടെ ആത്മഹത്യാ കണക്കുകള്‍ ആത്മപരിശോധനയ്‌ക്കു വഴിയൊരുക്കണം. ആരോഗ്യകരമായ രീതിയിലാവണം മനസ്സിന്റെ പിരിമുറുക്കങ്ങളെ കീഴടക്കേണ്ടത്. മദ്യപാനം, ലഹരിപദാര്‍ത്ഥങ്ങള്‍ എന്നിവയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം. കൂടുതല്‍ ദുരന്തങ്ങളിലൂടെയുള്ള തിരിച്ചടികള്‍ ഒഴിവാക്കാന്‍ പ്രകൃതിയെ കുറെക്കൂടി സ്‌നേഹിക്കണം.

ഡോ. സി. ജെ. ജോണ്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Athletics

ഒരു നഗരത്തിന്റെ അച്ചടക്കവും… അതിരുകളില്ലാത്ത ‘കായികസൗഹൃദ’വും…(ഭാഗം – 4 )

Kerala

നവജാതശിശു വില്‍പ്പന; ഇതര സംസ്ഥാന ഗര്‍ഭിണികളെ എത്തിച്ച് കുഞ്ഞുങ്ങളെ തട്ടിയെടുത്ത സംഘം പിടിയില്‍

Kerala

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു

പുതിയ വാര്‍ത്തകള്‍

നഷ്ടപ്പെട്ട കണ്ണടയും… കണ്ടെത്തിയ മനുഷ്യരും… (ഭാഗം – 3)

12,000 രൂപ ശമ്പളത്തിൽ ആഡംബര ജീവിതം; വടകരയിൽ ലഹരി കേസിൽ അറസ്റ്റിലായ അധ്യാപികമാർക്കെതിരെ കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ രാജ്യം… പുതിയ അനുഭവങ്ങൾ…(ഭാഗം – 2 )

സ്വർണവിലയില്‍ വൻ ഇടിവ് ; കുറഞ്ഞത് പവന് ഒറ്റയടിക്ക് 1,240 രൂപ

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയ്‌ക്ക് ചരിത്ര നേട്ടങ്ങളുമായി അഞ്ചാം ദിനം, പാരാ അത്‌ലറ്റിക്‌സിൽ ചരിത്രം കുറിച്ച് ഷർമ്മിള

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ മണ്ണിലൂടെ…

എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്; അവർ ഒരു ‘മാഡ് ജീനിയസ്: ഐശ്വര്യ ലക്ഷ്മി

നിയമം കൈയിലെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാവണം : പാറ്റാ സമരത്തിൽ അക്രമം നടത്തിയവർക്കെതിരെ സുപ്രീം കോടതി

ശാസ്ത്രീയ പരിശോധനകളിലും പ്രായോഗിക പരീക്ഷണങ്ങളിലും ഇ20 പെട്രോൾ സുരക്ഷിതം; എഞ്ചിൻ കേടാകുന്നതിന് കാരണമാകില്ല: രാജ്യസഭയിൽ സുരേഷ് ഗോപി

മണ്ഡലകാലത്തിന് മുമ്പേ മുല്ലപ്പെരിയാര്‍ വിഷയം വീണ്ടും വിവാദമാക്കാന്‍ ശ്രമം; പിന്നില്‍ കേരള കോണ്‍. ജോസഫ് വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.