Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചേതനയുടെ വിഭൂതിഗന്ധം

സാരഥികളുടെ സന്ദേശം 28

ഡോ. കൂമുള്ളി ശിവരാമന്‍ by ഡോ. കൂമുള്ളി ശിവരാമന്‍
Aug 18, 2020, 09:13 pm IST
in Samskriti

നാരദാദി മുനികള്‍ പാടിപ്പുകഴ്‌ത്തിയ ഭക്തിയുടെ ഉദാത്ത ലഹരിയാണ് പ്രേമഭക്തി. ഇതിന്റെ ആത്മീയാന്തര്‍ധാരയാണ് ‘സന്ത്മതം’ സ്വാംശീകരിക്കുന്നത്. ഗീതയോതുന്ന കര്‍മയോഗജ്വലിതമായ മുക്തിയാണ് അതിന്റെ പരമലക്ഷ്യം. ചാതുര്‍വര്‍ണ്യത്തിനപ്പുറം ജാത്യാതീത ചിന്തകളുടെ പ്രായോഗിക വേദാന്തമാണ് ഈ ഭക്തിധാര ഉദ്‌ഘോഷിക്കുക. ‘പരമസത്യത്തെ തിരിച്ചറിയുക, പരമാത്മാവില്‍ സമര്‍പ്പിതരാകുക’  എന്ന ദര്‍ശന വാക്യമാണ് സന്ത്‌സമ്പ്രദായത്തിന്റെ അഗ്നി വെളിച്ചം. മാര്‍ഗദര്‍ശി ‘സദ്ഗുരു’  എന്ന നാമം വഹിക്കുന്നു.  

15 ാം നൂറ്റാണ്ടില്‍ കാശിയിലാണ് ഈ ഭക്തിപദ്ധതി സമാരംഭിച്ചതെങ്കിലും ഇതിന്റെ അടിവേരുകള്‍ പതിമൂന്ന്-പതിന്നാല് ശതകങ്ങളില്‍ പ്രഭവം കൊണ്ട നവീനാശയങ്ങളും കര്‍മസരണിയുമായിരുന്നു. യാഥാസ്ഥിതിക സമൂഹത്തെ ഐശ്വര്യവത്തായി നവീകരിക്കാന്‍ ശ്രമിച്ച നാംദേവും രാമാനന്ദയുമാണ് അന്നത്തെ പ്രണേതാക്കളില്‍ പ്രമുഖര്‍. പരശ്ശതം ശിഷ്യരെ അവര്‍ സംസ്‌കൃതവും വേദവും പഠിപ്പിച്ചു. അത് മുളപൊട്ടിപ്പടര്‍ന്നാണ് ഈ സംസ്‌കൃതി വെളിച്ചത്തിന്റെ നവാധ്യായം കുറിച്ചത്. കബീര്‍, നാംദേവ്, നാനാക്ക്, മീരാബായ്, സൂര്‍ദാസ്, തുളസീദാസ്, തുക്കാറാം തുടങ്ങിയ ആത്മീയ ജ്യോതിസ്സുകള്‍ സന്ത് സമ്പ്രദായത്തിന്റെ ദര്‍ശന പ്രതീകങ്ങളാണെങ്കിലും കബീറാണ് സ്ഥാപകനായി അംഗീകരിക്കപ്പെടുന്നത്. അദ്ദേഹത്തിന്റെ ജനനം 1425 നോടടുത്താണെന്നും അതല്ല, 1455 ലാണെന്നും ചില പഠനഗ്രന്ഥങ്ങള്‍ പറയുന്നു. ജന്മസ്ഥലം കാശിയാണെന്ന് കരുതുന്നവരും മഗഹര്‍ ഗ്രാമമാണെന്ന് വിശ്വസിക്കുന്നവരും ഗവേഷകര്‍ക്കിടയിലുണ്ട്. ബ്രാഹ്മണ യുവതി ഉപേക്ഷിച്ച കുഞ്ഞിനെ മുസ്ലിം ദമ്പതികളായ നീരുവും നീമയും കബീര്‍ എന്നു പേരിട്ട് എടുത്തു വളര്‍ത്തിയതാണെന്ന കഥ പ്രചാരം നേടി. മതാതീത ചിന്തകള്‍ വളര്‍ത്തിയ മഹാഗുരു രാമാനന്ദിന്റെ ശിഷ്യനായാണ് കബീര്‍ ആത്മീയതയുടെ തീരങ്ങള്‍ തേടുന്നത്. ആത്മദര്‍ശനത്തിലൂടെ വിശ്വവിശാലതയെ സാക്ഷാത്ക്കരിക്കാന്‍ കബീറിന്റെ നിസ്തന്ദ്രമായ കര്‍മസരണി ഉണര്‍ന്നു നിന്നു. സനാതന ധര്‍മത്തിന്റെ മൂല്യപ്രമാണങ്ങളും ഇസ്ലാമിലെ നല്ല തത്ത്വങ്ങളും സമന്വയിപ്പിച്ചാണ് കബീര്‍ സ്വദര്‍ശനത്തിന് രൂപമേകിയത്. ‘സന്ത്മത’ മെന്ന നൂതന ഭക്തിപ്രമാണമായി അത് പ്രചരിക്കുകയായിരുന്നു. ഭേദബുദ്ധിയെ നിഷ്‌ക്കാസനം ചെയ്ത ആ സമന്വയ സരണിയുടെ സിദ്ധാന്തങ്ങള്‍ കാലത്തിന്റെ അഗ്നിജ്വാലയായി. ആത്മീയതയുടെ ആ അഭേദസംഹിതയിലെ മൂല്യ സങ്കല്‍പ്പങ്ങള്‍ പില്‍ക്കാലം മഹാത്മാഗാന്ധിയും ദയാനന്ദ സരസ്വതിയും ടാഗോറും ഏറ്റുവാങ്ങുകയായിരുന്നു.  

ലോയിയോടൊത്തുള്ള കബീറിന്റെ വിവാഹ ജീവിതത്തില്‍ സന്താനസൗഭാഗ്യമുണ്ടായില്ല. കമാലും കമാലിയും ദത്തുസന്താനങ്ങളായി. ഹിന്ദി സാഹിത്യത്തിന് കബീര്‍ നേദിച്ച ഗ്രന്ഥങ്ങള്‍ അതീതമായ ആത്മീയതയുടെ മഹാപ്രകാശമാണ്. അനുയായികള്‍ ഇഷ്ടരചനയായി പ്രകീര്‍ത്തിക്കുന്ന ‘ബീജക്’ , ദിവ്യവചനങ്ങളുടെ വസന്തഭൂമികയാണ്. സ്വപ്‌നാത്മകമായ ജീവിതത്തിന്റെ മായിക പരിപ്രേക്ഷ്യമാണ് കൃതി അനാവരണം ചെയ്യുന്നത്. ‘ആനന്ദ്, ‘രാംസാഗര്‍’, ‘ചാംചര’, ‘ഹിം ഡോല’, ‘വലക് കീ രമൈനി’, ‘ജുല്‍നാ’, ‘കബീര്‍ പാംജി’ തുടങ്ങിയ സൃഷ്ടികള്‍ പുളകോദ്മകാരിയായ വചനപ്രഘോഷണമാണ്.  

യതിവര്യന്‍, യോഗാത്മക കവി, സാമൂഹ്യസാംസ്‌ക്കാരിക നവോത്ഥാന നായകന്‍ എന്നീ പഥങ്ങളില്‍ ചരിച്ച കബീര്‍ സൃഷടിച്ചത് ധര്‍മലോകത്തിന്റെ ചേതനാ വിഭൂതിയാണ്. പ്രേമം ഭക്തി മുക്തി, എന്ന ഗുരു ദര്‍ശന ചിന്ത ദത്തുപുത്രിയായ കമാലിയാണ് പ്രചരിപ്പിച്ചത്. വാര്‍ധക്യത്തില്‍ ‘മഗഹര്‍’ ഗ്രാമത്തില്‍ തിരിച്ചെത്തിയാണ് കബീര്‍ സമാധി പദത്തിലെത്തുന്നത്. ഇരു സമുദായങ്ങള്‍ ആ ഭൗതിക ശരീരത്തിന് അവകാശത്തര്‍ക്കവുമായി വന്നു. ഒടുക്കം ശരീരത്തിലെ പുതപ്പ് മാറ്റിയപ്പോള്‍ അവിടെ കണ്ടത് ഒരു പിടി മുല്ലപ്പൂക്കള്‍ മാത്രം! ഈ പഴങ്കഥയുടെ ഭാവസത്യം, അതീതമായ സ്‌നേഹസാഹോദര്യത്തിന്റെ സുഗന്ധം വിടര്‍ത്തുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്
India

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

പുതിയ വാര്‍ത്തകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.