Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

സ്വാതന്ത്ര്യ ദിനത്തിലും ടീച്ചറെത്തി; ഏകാധ്യാപക വിദ്യാലയത്തില്‍ പതാക ഉയര്‍ത്താന്‍

കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെത്തുന്നില്ലെങ്കിലും കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് ഉഷാകുമാരി ടീച്ചറെത്തി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം നയാപൈസ് സര്‍ക്കാര്‍ ടീച്ചര്‍ക്ക് നല്‍കിയിട്ടില്ല. ജീവിതം ബുദ്ധിമുട്ടിലായിട്ടും ടീച്ചര്‍ക്ക് കടമ നിര്‍വ്വഹിക്കാന്‍ അതൊന്നും തടസ്സമായില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2020, 02:02 pm IST
inThiruvananthapuram

അമ്പൂരി: അമ്പൂരിയിലെ കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെത്താന്‍ കാടും മലകളും താണ്ടിയെത്തണം. കൊറോണക്കാലത്ത് വിദ്യാര്‍ത്ഥികളെത്തുന്നില്ലെങ്കിലും കാടും മലയും പുഴയും താണ്ടി അഞ്ച് കിലോമീറ്ററോളം സഞ്ചരിച്ച് ഉഷാകുമാരി ടീച്ചറെത്തി സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തി. ലോക് ഡൗണ്‍ തുടങ്ങിയ ശേഷം നയാപൈസ് സര്‍ക്കാര്‍ ടീച്ചര്‍ക്ക് നല്‍കിയിട്ടില്ല. ജീവിതം ബുദ്ധിമുട്ടിലായിട്ടും ടീച്ചര്‍ക്ക് കടമ നിര്‍വ്വഹിക്കാന്‍ അതൊന്നും തടസ്സമായില്ല.  

രണ്ടു വിദ്യാര്‍ത്ഥികളും സ്‌കൂളിലെ കാവല്‍ക്കാരായ നായ്‌ക്കളും മാത്രമായിരുന്നു ഇത്തവണ പതാക ഉയര്‍ത്താന്‍ ടീച്ചര്‍ക്കൊപ്പമുണ്ടായത്. സ്‌കൂളിന്റെ കാവല്‍ നായ്‌ക്കള്‍ ടീച്ചര്‍ക്കും കാവലായി സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലും എന്നും ഒപ്പമുണ്ടാകും. ഉഷാകുമാരി ടീച്ചര്‍ക്ക് കുന്നത്തുമലയിലെ തന്റെ അഗസ്ത്യ ഏകാദ്ധ്യാപക വിദ്യാലയത്തില്‍ എത്താന്‍ അവരാണ് എന്നും കൂട്ട്. പോകുന്ന വഴിക്ക് കുട്ടികളുടെ വീടുകള്‍ക്ക് മുന്നില്‍ച്ചെന്ന് വിളിച്ച് അവരേയും ഒപ്പം കൂട്ടിയില്ലെങ്കില്‍ പോയിട്ട് ഒരു കാര്യവുമില്ല. പോയില്ലെങ്കിലും ദേശീയ പതാക ഉയര്‍ത്തിയില്ലെങ്കിലും അധികാരികള്‍ ആരും അറിയാന്‍ പോകുന്നില്ല. എന്നാലും ടീച്ചര്‍ പോയി പതാക ഉയര്‍ത്തി.

അമ്പൂരി ഗ്രാമപഞ്ചായത്തിലെ തൊടുമലവാര്‍ഡില്‍ 1999-ലാണ് ഏകാധ്യാപക വിദ്യാലയത്തിന് തുടക്കം കുറിച്ചത്. മുന്‍പ് കോട്ടൂര്‍ ഏകാധ്യാപക വിദ്യാലയത്തിലായിരുന്ന ഉഷ ടീച്ചര്‍ 2002 ലാണ് കുന്നത്തുമലയില്‍ അധ്യാപികയായത്. ഒന്നു മുതല്‍ നാലാം ക്ലാസ് വരെ പതിമൂന്ന് വനവാസി വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ 13 ഏകാധ്യാപക വിദ്യാലയങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. സ്ഥിരം നിയമനം ഇതുവരെയും ലഭിക്കാത്ത അധ്യാപകര്‍ക്ക് ഓണറേറിയം ലഭ്യമാക്കുന്നുണ്ട്. മാര്‍ച്ച് മാസത്തിനു ശേഷം ഇതുവരെയും ഇവര്‍ക്ക് ഓണറേറിയം  നല്‍കിയിട്ടില്ല. മുന്‍പ് ആറ് മാസത്തെ ശമ്പളം ലഭിക്കാനായി പന്തല്‍കെട്ടി സമരമിരിക്കേണ്ട അവസ്ഥയുമുണ്ടായിട്ടുണ്ട് ഇവര്‍ക്ക്.        

ലോക്ഡൗണ്‍ വന്നശേഷം സ്വകാര്യ സ്ഥാപനം നല്‍കിയ ടിവിയില്‍ ഓണ്‍ലൈനായാണ് ക്ലാസെടുക്കുന്നത്. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് സ്വകാര്യ വ്യക്തികള്‍ വീട്ടിലേക്ക് ടിവി നല്‍കി. ബാക്കി വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലേക്ക് ടിവി നല്‍കുന്നതിനായി സ്‌പോണ്‍സര്‍മാരെ  കണ്ടെത്തിയിട്ടുണ്ട്. എല്ലാവര്‍ഷഷവും സ്വാതന്ത്രൃ ദിനാഘോഷം കുന്നത്തുമല വിദ്യാലയത്തില്‍ വിപുലമായാണ് നടത്താറ്. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഉള്‍പ്പെടെ മധുരം വിളമ്പിയാണ് ആഘോഷം. ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലവിലുള്ളതിനാലാണ് വിദ്യാര്‍ത്ഥികളെ പതാകയുയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ കഴിയാത്തത്.  

എന്നാല്‍ ടീച്ചര്‍ക്കൊപ്പം സമീപത്തെ വിദ്യാര്‍ത്ഥികളും കാവല്‍നായ്‌ക്കളും ഒപ്പം കൂടി .സ്വാതന്ത്ര്യ ദിനാഘോഷത്തോടൊപ്പം ഇത്തവണത്തെ ഓണവും പ്രിയപ്പെട്ട ഉഷ ടീച്ചര്‍ക്കൊപ്പം ആഘോഷിക്കാന്‍ കഴിയില്ല എന്ന സങ്കടത്തിലാണ് കുന്നത്തുമല ഏകാധ്യാപക വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍

സജിചന്ദ്രന്‍ കാരക്കോണം.                              

Tags: schoolsteacherIndependence Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Article

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

Kerala

വടകരയില്‍ അധ്യാപകര്‍ പ്രതിയായ എംഡിഎംഎ കേസ്: രണ്ടാം പ്രതി കീര്‍ത്തനയ്‌ക്ക് ജാമ്യം

India

ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അധ്യാപകന്റെ സസ്പെന്‍ഷന്‍ സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

Kerala

പ്രകൃതിവിരുദ്ധ പീഡനം; മദ്രസ അധ്യാപകൻ അറസ്റ്റിൽ, ആൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത് 11 മുതൽ 13 വയസ് വരെ

പുതിയ വാര്‍ത്തകള്‍

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.