Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അപ്രത്യക്ഷമാകുന്ന വൃക്ഷങ്ങളുടെ സംരക്ഷണവുമായി സ്വാമിനാഥന്‍ ഗവേഷണ നിലയം

അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ഗോഡ് ട്രീസ് കാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2020, 11:25 am IST
inWayanad
വൃക്ഷങ്ങളുടെ സംരക്ഷണവുമായി സ്വാമിനാഥന്‍ ഗവേഷണ നിലയം

വൃക്ഷങ്ങളുടെ സംരക്ഷണവുമായി സ്വാമിനാഥന്‍ ഗവേഷണ നിലയം

കല്‍പ്പറ്റ: ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്ന  വൃക്ഷ ഇനങ്ങളുടെ സംരക്ഷണത്തിനും വംശവര്‍ധനനവിനും ഗോഡ് ട്രീസ് (ഗ്രോയിംഗ് ഔര്‍ ഡൈയിംഗ് ട്രീസ്) കാമ്പയിനുമായി ഡോ.എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പുത്തുര്‍വയല്‍ ഗവേണനിലയം. അപൂര്‍വവും തദ്ദേശീയവുമായതില്‍ പരമാവധി വൃക്ഷ ഇനങ്ങളെ വംശനാശത്തില്‍നിന്നു രക്ഷിക്കുന്നതിനു ഫൗണ്ടേഷന്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ചതാണ് ഗോഡ് ട്രീസ് കാമ്പയിനെന്നു സീനിയര്‍ ഡയറക്ടര്‍ ഡോ.എന്‍.അനില്‍കുമാര്‍ പറഞ്ഞു. 

വംശനാശത്തിന്റെ വക്കോളമെത്തിയ വൃക്ഷ ഇനങ്ങള്‍ കേരളത്തിലെ വൃദ്ധിക്ഷയം നേരിടുന്ന കാവുകളിലടക്കം നട്ടുപരിപാലിക്കുകയും ആവാസവ്യവസ്ഥയെ പരിപോഷിപ്പിക്കുകയുമാണ് ഡോ.എം.എസ്.സ്വാമിനാഥന്റെ നൂറാം ജന്‍വര്‍ഷമായ  2025 ആകുന്നതോടെ പൂര്‍ത്തിയാക്കാനുദ്ദേശിക്കുന്ന കാമ്പയിന്‍ ലക്ഷ്യം. സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക മണ്ഡലങ്ങളും ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ് ഭാരതത്തിലെ വൃക്ഷ ഇനങ്ങളില്‍ പലതും. ഇന്ത്യയില്‍ മാത്രം ആയിരത്തില്‍ പരം ഇനം വൃക്ഷങ്ങളാണ് വംശനാശം നേരിടുന്നത്. 

പശ്ചിമഘട്ട, ഹിമാലയന്‍ മലനിരകളിലുള്ള ഈ വൃക്ഷ ഇനങ്ങള്‍ എന്നേക്കുമായി ഇല്ലാതാകുന്നതിനു അധികകാലമെടുക്കില്ലെന്നാണ് പരിസ്ഥിതി രംഗത്തെ വിദഗ്ധരുടെ അനുമാനം. എന്നിരിക്കെ  ഗോഡ് ട്രീസ് കാമ്പയിന്‍ ഏറെ പ്രസക്തമാണെന്നു ഡോ.അനില്‍കുമാര്‍ പറഞ്ഞു.  നൂറില്‍പരം ഇനം മരങ്ങള്‍ പുത്തൂര്‍വയല്‍ ഗവേഷണനിലയം വളപ്പില്‍ സംരക്ഷിക്കുന്നുണ്ട്. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന ഈ വൃക്ഷ ഇനങ്ങളെ അപൂര്‍വം, തദ്ദേശീയം, പവിത്രം, വംശനാശം നേരിടുന്നവ എന്നിങ്ങനെ നാലു ഗണങ്ങളായാണ്  തരംതിരിച്ചിരിക്കുന്നത്. 

ഓരോ ഗണത്തിലും കുറഞ്ഞതു 25 ഇനം വൃക്ഷങ്ങളാണുള്ളത്. വംശവര്‍ധന മുന്‍നിര്‍ത്തി ഓരോ ഇനം വൃക്ഷത്തിന്റെയും  തൈകള്‍ ഗവേഷണനിലയത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഈ തൈകളാണ് കാമ്പയിന്റെ ഭാഗമായി കാവുകളിലടക്കം നട്ടുപരിപാലിക്കുക. അടുത്തിടെ ആര്‍ബ്‌നെറ്റ് അക്രഡിറ്റേഷന്‍ ലഭിച്ചതാണ് ഗവേഷണനിലയത്തിലെ വൃക്ഷോദ്യാനം. തൈകള്‍ നടുന്നതിനു യോജിച്ച 100 കാവുകള്‍ തിരുവനന്തപുരത്തിനും കാസര്‍ഗോഡിനുമിടയില്‍ ക്ഷേത്രങ്ങളോടു ചേര്‍ന്നു ഫൗണ്ടേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രാധികൃതരുടെ പങ്കാളിത്തത്തോടെയാണ് കാവുകളില്‍ തൈകള്‍ നട്ടുപരിപാലിക്കുക. ഓരോ കാവിലും 100 ഇനം വൃക്ഷങ്ങളുടെ തൈകള്‍ നടാനാണ് ആലോചന.  

വംശനാശം നേരിടുന്ന വൃക്ഷങ്ങളുടെ സംരക്ഷണത്തില്‍ വ്യക്തികളുടെയും സംഘടനകളുടെയും  സഹകരണവും തേടും. രണ്ടു മുതല്‍ ആയിരം വരെ തൈകളുടെ നടീലും സംരക്ഷണവും വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സ്‌പോണ്‍സര്‍ ചെയ്യാം. സ്‌പോണ്‍സര്‍ നിര്‍ദേശിക്കുന്നിടത്തു സ്ഥലലഭ്യതയനുസരിച്ചു  ഫൗണ്ടേഷന്‍ പ്രതിനിധികള്‍ തൈകള്‍ നട്ടുകൊടുക്കും. തൈകളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ഫൗണ്ടേഷന്‍ സ്‌പോണ്‍സര്‍ക്കു ലഭ്യമാക്കും. തൈ ഒന്നിനു സ്‌പോണ്‍സര്‍ ആയിരം രൂപ നല്‍കണം. സ്‌പോണ്‍സര്‍മാര്‍ക്കു പണം അടയ്‌ക്കുന്നതിനു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കല്‍പറ്റ ശാഖയില്‍ 37713075372 നമ്പരില്‍ (ഐഎഫ്എസ് കോഡ് എസ്ബിഐഎന്‍0070192) അക്കൗണ്ട് തുറന്നതായും ഡോ.അനില്‍കുമാര്‍ പറഞ്ഞു.

Tags: Protectiontree
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

Kerala

സ്‌കൂളുകള്‍ക്ക് സമീപം അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും വൈദ്യുത പോസ്റ്റുകളുടെ സുരക്ഷ പരിശോധിക്കുന്നതിനും നിര്‍ദേശവുമായി മന്ത്രി

News

ക്രമസമാധാനത്തിനു നിൽക്കുന്ന പോലീസിനും വേണം സുരക്ഷ; സുപ്രീം കോടതിയിൽ ഹർജി

Kerala

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

Environment

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

ചെലവു ചുരുക്കൽ നടപടികളുമായി ഹരിയാനാ സർക്കാർ; നയാബ് സിങ് സെയ്‌നി മാതൃകയാകുന്നു

സ്ത്രീധനത്തെച്ചൊല്ലി മരണം; അലഹബാദ് ഹൈക്കോടതിയുടെ നിര്‍ണായക വിധി

പ്രസിഡന്റ്സ് കളേഴ്‌സ് പുതുച്ചേരി പോലീസിന് സമ്മാനിച്ചു

വിഭീഷണന്‍ രാമന്റെയടുക്കല്‍ ശരണം തേടുന്നു

ചിത്രരാമായണം 24: വിഭീഷണന്റെ ശരണാഗതി

അമ്മയുടെ വാത്സല്യവും കരുതലും

നമാമി രാമം 24: വിശേഷണമാല, വീര്യജ്വാല

രാമസ്പര്‍ശം 24: അശോകവനത്തിലെ പ്രതീക്ഷ

കേരളം ബില്‍ ഇന്ന് ലോക് സഭയില്‍; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ബില്‍ അവതരിപ്പിക്കും

ആരോപണങ്ങൾക്ക് പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന! ബ്രിജ് ഭൂഷണിനെതിരായ കേസ് കെട്ടിച്ചമച്ചതും രാഷ്‌ട്രീയപ്രേരിതവുമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.