Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

ചാലക്കുടിയില്‍ വന്‍ കഞ്ചാവുവേട്ട, 140 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് ഫ്രീസര്‍ സംവിധാനമുള്ള മീന്‍ വണ്ടിയില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് ചാലക്കുടി കോടതി ജങ്ഷനില്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2020, 03:20 pm IST
inThrissur

തൃശൂര്‍: ആന്ധാപ്രദേശില്‍ നിന്ന് മീന്‍ വണ്ടിയില്‍ കൊണ്ടുവരികയായിരുന്ന 140 കിലോ കഞ്ചാവുമായി യുവാവിനെ പിടികൂടി. കൊല്ലം ശക്തികുളങ്ങര സ്വദേശി  കുന്നയില്‍ തെക്കേത് വീട്ടില്‍ അരുണ്‍കുമാര്‍ (33) ആണ് അറസ്റ്റിലായത്.  

ആന്ധ്രയിലെ വിശാഖപട്ടണത്തു നിന്ന് ഫ്രീസര്‍ സംവിധാനമുള്ള മീന്‍ വണ്ടിയില്‍ രഹസ്യമായി കൊണ്ടുവന്നിരുന്ന കഞ്ചാവാണ് ചാലക്കുടി കോടതി ജങ്ഷനില്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടിയത്. ലോറിയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  പച്ച മീന്‍ കൊണ്ടവന്നിരുന്ന ബോക്‌സുകള്‍ക്കിടയില്‍ വലിയ പ്ലാസ്റ്റിക് ചാക്കുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. വിപണിയില്‍ ഒരു കോടിയോളം രൂപ വിലമതിക്കും. കൂട്ടാളികളില്ലാതെ ലോറിയില്‍ ഒറ്റയ്‌ക്കാണ് അരുണ്‍കുമാര്‍ കഞ്ചാവ് കൊണ്ടു വന്നിരുന്നത്. മധ്യ കേരളത്തിലെ യുവാക്കളെ മയക്കു മരുന്നിനടിമകളാക്കാവുന്ന കഞ്ചാവു ശേഖരമാണ് പിടികൂടിയതെന്ന് റൂറല്‍ എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചു.  

കൊറോണ സാഹചര്യം മുതലെടുത്ത് കേരളത്തിലേക്ക് വന്‍ കഞ്ചാവു ശേഖരം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടര്‍ന്ന് ദിവസങ്ങളോളം നീണ്ടു നിന്ന അന്വേഷണത്തിലൊടുവിലാണ് കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവ് ശൃംഖലകളിലൊന്നിനെ പിടികൂടാന്‍ സാധിച്ചത്.  എറണാകുളം കേന്ദ്രീകരിച്ചുള്ള വന്‍ കഞ്ചാവ് മാഫിയക്കായാണ് 140 കിലോ കഞ്ചാവ് കൊണ്ടുവന്നതെന്നാണ് സൂചനയെന്നും മാഫിയ സംഘത്തിലെ കൂടുതല്‍ പ്രതികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായും  എസ്പി അറിയിച്ചു.

കഞ്ചാവ് പിടികൂടിയത് 2 മാസം നീണ്ട പരിശ്രമത്തില്‍

കോടികളുടെ വിലയുള്ള കഞ്ചാവ് പോലീസിന് പിടികൂടാന്‍ കഴിഞ്ഞത് പ്രത്യേക അന്വേഷണ സംഘത്തിന്റെ മികവ്. മധ്യ കേരളത്തില്‍ വില്‍പ്പനക്കായി കൊണ്ടു വന്ന കഞ്ചാവാണ് ചാലക്കുടിയില്‍ നിന്ന് പിടികൂടിയതെന്നാണ് സൂചന.  രണ്ട് മാസത്തിലധികമായി  നര്‍ക്കോട്ടിക് സ്പെഷ്യല്‍ ടീം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് ഇത്ര വലിയ തോതിലുള്ള കഞ്ചാവ് പിടികൂടാന്‍ കഴിഞ്ഞത്. കൊറോണയെ തുടര്‍ന്ന് സ്റ്റാമ്പ് ഗുളിക തുടങ്ങിയ മറ്റു ലഹരി വസ്തുക്കളുടെ വരവ് കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വലിയ തോതിലാണ് കഞ്ചാവ് കേരളത്തിലേക്കെത്തുന്നത്. വളരെ ആസൂത്രിതമായി ഒറ്റ നോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലാണ് കേരളാതിര്‍ത്തി കടത്തി കഞ്ചാവ് കൊണ്ടു വരുന്നത്.  

മീന്‍ കൊണ്ടു വരുന്ന ലോറിയില്‍ കഞ്ചാവ് ചാക്കുകളിലാക്കി അടക്കിയ ശേഷം പുറകില്‍ മീന്‍ കയറ്റി പെട്ടികള്‍ അടക്കിയാണ് കഞ്ചാവ് കൊണ്ടു വന്നിരുന്നത്. 10 ഗ്രാം കഞ്ചാവിന്റെ പൊതിക്ക് 500 രൂപയാണ് ശരാശരി വില. ഇങ്ങനെ കണക്കാക്കിയാല്‍ കോടികള്‍ വില മതിക്കുന്ന കഞ്ചാവ് നാലിലൊന്ന് തുക പോലും കൊടുക്കാതെയാണ് ആന്ധ്രപ്രദേശില്‍ നിന്ന് കൊണ്ടു വരുന്നത്.  ഒരു ലോഡ് എത്തിച്ച് വില്‍പ്പന നടത്തിയാല്‍ കോടികളാണ് ലഹരിമാഫിയക്ക് ലാഭം. വലിയ തോതില്‍ കഞ്ചാവ് കടത്തിലേക്ക് കൂടുതല്‍ പേര്‍ തിരിയാന്‍ ഇതാണ് കാരണമന്ന് പോലീസ് പറഞ്ഞു.

പോലീസിന് അഭിനന്ദന പ്രവാഹം

കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി മരുന്നു വേട്ടയാണ് ചാലക്കുടിയില്‍ നിന്ന് പിടികൂടിയത്.  ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ്‌ജോസ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി എം.കെ ഗോപാലകൃഷ്ണന്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസ്, ചാലക്കുടി ഡിവൈഎസ്പി സി.ആര്‍ സന്തോഷ്, ഇന്‍സ്‌പെക്ടര്‍ കെ.എസ് സന്ദീപ്, എസ്‌ഐ എം.എസ് ഷാജന്‍, ക്രൈംബ്രാഞ്ച് എസ്‌ഐ എം.പി മുഹമ്മദ്‌റാഫി, എഎസ്‌ഐമാരായ ജയകൃഷ്ണന്‍, സി.എ ജോബ്, സതീശന്‍ മടപ്പാട്ടില്‍, മുഹമ്മദ് അഷറഫ്, എം.കെ ഗോപി, ടി.ആര്‍ ഷൈന്‍, ലോകനാഥന്‍, സീനിയര്‍ സിപിഒമാരായ സൂരജ് വി.ദേവ്, ലിജു ഇയ്യാനി, കെ.എസ് ഉമേഷ്, മിഥുന്‍കൃഷ്ണ, ഇ.എസ് ജീവന്‍, സിപിഒമാരായ ഷറഫുദ്ദീന്‍, എം.വി. മാനുവല്‍, ചാലക്കുടി സ്റ്റേഷനിലെ എസ്‌ഐമാരായ സജി വര്‍ഗ്ഗീസ്, ബിജു, എഎസ്‌ഐ. ജെയ്‌സണ്‍ സിപിഒമാരായ അഭിലാഷ്, ആന്‍സന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags: arrestdrug
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

Kerala

പ്രവീൺ നെട്ടാരു വധക്കേസ്: മുഖ്യപ്രതി ഉമർ ഫാറൂഖ് പിടിയിൽ, മൂന്നു വർഷം ഒളിവിൽ കഴിഞ്ഞത് കൊച്ചിയിലെ പള്ളുരുത്തിയിൽ

Kerala

ആലുവയിൽ രണ്ട് ബംഗ്ലാദേശി പൗരൻമാർ പിടിയിൽ : കേരളത്തിൽ തങ്ങിയത് ഇതര സംസ്ഥാനത്തൊഴിലാളികൾക്കൊപ്പം

പുതിയ വാര്‍ത്തകള്‍

ഗംഗാ ജലത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നു, ജൈവവൈവിധ്യം തിരികെ എത്തുന്നു: പതിറ്റാണ്ടുകൾക്ക് ശേഷം ഗംഗയിൽ ഹിൽസ മത്സ്യങ്ങളെ കണ്ടെത്തി

ജെന്‍-സി കാലത്തെ സംഘം

വിദ്യാര്‍ത്ഥി സമരങ്ങള്‍: അടിച്ചമര്‍ത്തലിന്റെ ചരിത്രവും ജനാധിപത്യത്തിന്റെ പുതിയ അനുഭവവും

ആയങ്കിമാരെ ഭയക്കാത്ത ആഭ്യന്തര വകുപ്പാവണം

പിറമാടം സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടന്ന യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം

പള്ളിയില്‍ സംഘര്‍ഷം: പുരോഹിതന്മാരടക്കം 11 പേര്‍ക്ക് പരിക്ക്

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

നീണ്ടകരയില്‍ ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്ര-ശേഖര്‍, ഗൗതം കൃഷ്ണയുടെ അമ്മ രേഷ്മയെ ആശ്വസിപ്പിക്കുന്നു. ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് സമീപം

സുരേഷ് ഗോപിക്ക് നന്ദി, മന്ത്രിമാരെ ആരെയും കണ്ടില്ല, കടുത്ത വിമർശനവുമായി രേഷ്‌മ

ബഹുമാനവും ആദരവും ലഭിക്കും, തന്ത്രപരമായ മുന്നേറ്റവും പ്രൊഫഷണൽ വളർച്ചയും: സമ്പൂർണ്ണ രാശിഫലം (10 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

കൊല്ലത്ത് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന പഠനശിബിരം
മഹാത്മാഗാന്ധി സര്‍വകലാശാല വൈസ്ചാന്‍സലര്‍
പ്രൊഫ. ഡോ. ഡി. മാവൂത്ത് ഉദ്ഘാടനം ചെയ്യുന്നു

ജെന്‍സികള്‍ നമ്മുടെ ആസ്തിയും ബാധ്യതയും: പ്രൊഫ. ഡോ. ഡി. മാവൂത്ത്

ആയങ്കിയുടെ അറസ്റ്റ്: സിപിഎം നേതൃത്വത്തിനെതിരെ മുന്‍ ഡിവൈഎഫ്‌ഐ നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.