Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മാരീചന്മാരുടെ രാമായണ പ്രഭാഷണം

രാമന്റെ അയനമായും രാമായണത്തെ വിശേഷിപ്പിക്കുന്നത് വെളിച്ചം ഇരുട്ടകറ്റുമെന്ന വിശ്വാസവും അനുഭവവുള്ളതിനാലാണ്. ഭാരതത്തിന്റെ അസ്തിത്വവും വെളിച്ചവുമാണല്ലോ ശ്രീരാമന്‍. മനസ്സിലെ കന്മഷക്കാടിന് അഗ്‌നി പകര്‍ന്ന് ശോഭ കൂട്ടി പരിശുദ്ധമാക്കാനുള്ള പരിശ്രമമാണ് രാമായണ പാരായണം വഴി നടക്കുന്നത്.രാമന്‍ ഭാരതീയ സംസ്‌കൃതിയുടെ ഉജ്വലമായ ദീപമാണെന്ന് കരുതുന്നവര്‍ അത് നെഞ്ചേറ്റുമ്പോള്‍, ഇരുട്ടിലാണെല്ലാം ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന രാക്ഷസ മനസ്‌കര്‍ക്ക് അതു പിടിക്കാത്തത് സ്വാഭാവികം. ഒളിഞ്ഞും തെളിഞ്ഞും രാമായണ സംസ്‌കൃതിയെ തകിടം മറിക്കാന്‍ നേതൃത്വം നല്‍കിവരുന്നവരും ഒത്താശക്കാരും ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 12, 2020, 05:00 am IST
inEditorial

മനസ്സിലെ ഇരുട്ടുമാറി വെളിച്ചം വരാന്‍ വേണ്ടിയാണ് രാമായണ പാരായണം ചെയ്യുന്നതെന്ന സങ്കല്‍പം ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കുമുണ്ട്. കേരളത്തില്‍ കര്‍ക്കടകമാസത്തില്‍ ഇങ്ങനെ പാരായണം ചെയ്ത് മനസ്സ് പരിപൂതമാക്കി വെക്കുന്ന ജനതതികള്‍ ഓരോ വര്‍ഷവും വര്‍ധിച്ചു വരികയാണ്.ശ്രീകോവിലില്‍ നടത്തുന്ന ധന്യതയാര്‍ന്ന പൂജ പോലെ ഓരോ വിശ്വാസി ഭവനങ്ങളിലും രാമായണ പാരായണം ഒരു പൂജയായി നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലും അതുമായി ബന്ധപ്പെട്ട യിടങ്ങളിലും അങ്ങനെ തന്നെ.

രാമന്റെ അയനമായും രാമായണത്തെ വിശേഷിപ്പിക്കുന്നത് വെളിച്ചം ഇരുട്ടകറ്റുമെന്ന വിശ്വാസവും അനുഭവവുള്ളതിനാലാണ്. ഭാരതത്തിന്റെ അസ്തിത്വവും വെളിച്ചവുമാണല്ലോ ശ്രീരാമന്‍.  മനസ്സിലെ കന്മഷക്കാടിന് അഗ്‌നി പകര്‍ന്ന് ശോഭ കൂട്ടി പരിശുദ്ധമാക്കാനുള്ള പരിശ്രമമാണ്  രാമായണ പാരായണം വഴി നടക്കുന്നത്.രാമന്‍ ഭാരതീയ സംസ്‌കൃതിയുടെ ഉജ്വലമായ ദീപമാണെന്ന് കരുതുന്നവര്‍ അത് നെഞ്ചേറ്റുമ്പോള്‍,  ഇരുട്ടിലാണെല്ലാം ചെയ്യേണ്ടത് എന്ന് വിശ്വസിക്കുന്ന രാക്ഷസ മനസ്‌കര്‍ക്ക് അതു പിടിക്കാത്തത് സ്വാഭാവികം. ഒളിഞ്ഞും തെളിഞ്ഞും രാമായണ സംസ്‌കൃതിയെ തകിടം മറിക്കാന്‍ നേതൃത്വം നല്‍കിവരുന്നവരും ഒത്താശക്കാരും  ഇപ്പോള്‍ പുതിയ തന്ത്രങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

അതിന്റെ  ഒടുവിലത്തെ ഉദാഹരണമാണ് മാര്‍ക്‌സിസ്റ്റ് എം എല്‍എ എം.സ്വരാജ് കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ഫേസ്ബുക്ക് ലൈവ് വഴി നടത്തിയ രാമായണ പ്രഭാഷണം. ക്ഷേത്രോപദേശക സമിതിയുടെ ക്ഷണപ്രകാരമാണ് ‘രാമായണത്തിന്റെ നാള്‍വഴികള്‍’ എന്ന പ്രഭാഷണ പരമ്പരയില്‍ അദ്ദേഹം പങ്കെടുത്തത്. രാമായണത്തില്‍ നിന്ന് കിട്ടിയ സന്ദേശം ‘അരുത്’ എന്നാണെന്ന്  അദ്ദേഹം പറയുന്നു.  

വിശ്വാസികളെ ക്ഷേത്രാങ്കണങ്ങളില്‍ നിന്ന് ഓടിച്ച് അവിടെ അധീശത്വം സ്ഥാപിച്ച് ഹൈന്ദവധര്‍മവും സംസ്‌കാരവും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ കമ്യൂണിസ്റ്റ് കുടിലത ചിലയിടങ്ങളില്‍ ശക്തി പ്രാപിക്കുന്നുണ്ട്. അത്തരമൊരു ഇടമാണ് തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രം. രാമായണ സംസ്‌കാരത്തെ കടപുഴക്കിയെറിഞ്ഞ് ഭാരതത്തിന്റെ അന്തഃസത്തയെ എന്നേക്കുമില്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികളെക്കൊണ്ട് രാമായണ പ്രഭാഷണം നടത്തിക്കുന്നതിന്റെ പിന്നില്‍ എന്താണെന്ന് തിരിച്ചറിയാന്‍ ഗവേഷണ പടുത്വമൊന്നും ആവശ്യമില്ല. തങ്ങളുടെ മ്ലേച്ഛസിദ്ധാന്തം അടിച്ചേല്‍പ്പിക്കാനുള്ള ഒരു വഴിയായാണ് ഈ പ്രഭാഷണ പരമ്പരയെ കമ്യൂണിസ്റ്റുകളും അവരുടെ സില്‍ബന്തികളും കാണുന്നത്. പണ്ഡിതോചിതമായ തരത്തില്‍ രാമായണ പ്രഭാഷണവും വിശകലനങ്ങളും നടത്തുവാനറിയുന്ന നൂറുകണക്കിന് പേരുള്ളപ്പോള്‍ ഇത്തരം ഹ്രസ്വദൃഷ്ടിയുള്ള രാഷ്‌ട്രീയക്കാരെക്കൊണ്ട്  ഇമ്മാതിരി പരിപാടി നടത്താന്‍ തീരുമാനിച്ചതിന്റെ ചേതോവികാരമാണ് മനസ്സിലാകാത്തത്. തികച്ചും പ്രതിഷേധാര്‍ഹവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണിത്.ഭക്തരിലും വിശ്വാസികളിലും കടുത്ത പ്രതിഷേധമാണ് ഇതിനെ തുടര്‍ന്ന് ഉണ്ടായത്. സാമൂഹിക മാധ്യമങ്ങളും അക്കാര്യത്തില്‍ ഒറ്റക്കെട്ടോടെ നിലയുറപ്പിച്ചത് പ്രശംസാര്‍ഹമാണ്.

  മാരീചന്‍ സ്വര്‍ണമാനായി വന്ന് സീതാദേവിയെ അപഹരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവഗതികള്‍ രാമായണത്തില്‍ വര്‍ണിച്ചത്  ക്ഷേത്രോപദേശ സമിതിയും അവരുടെ പിണിയാളായി വന്ന പ്രഭാഷകനും മനസ്സിരുത്തി വായിക്കുന്നത് നന്ന്. രാക്ഷസീയ ശക്തികളുടെ സ്വര്‍ണമാന്‍ ചമയല്‍ തല്‍ക്കാലം ശ്രദ്ധയില്‍ പെട്ടില്ലെങ്കിലും അതിന് കാലത്തിന്റെ തിരിച്ചടി കിട്ടുമെന്നത് തര്‍ക്കമറ്റ സംഗതിയത്രെ.ക്ഷേത്രങ്ങളും അതുമായി ബന്ധപ്പെട്ട സകല സംസ്‌കാരവും ഇല്ലാതാക്കി അവിശ്വാസത്തിന്റെ വിഷധൂളി പടര്‍ത്താന്‍ ആവുന്നത്ര ശ്രമിക്കുന്നവര്‍,  ശക്തനും

വീരപരാക്രമിയുമായ രാവണന് എന്തു സംഭവിച്ചുവെന്ന് ഓര്‍ത്താല്‍ നന്നാവും. ഹൈന്ദവ മാനബിന്ദുക്കളെ വികൃതമായി കൈകാര്യം ചെയ്താല്‍ എന്താവും പ്രതികരണമെന്ന് തൃപ്പൂണിത്തുറയിലെ നല്ല മനസ്സുള്ള സമൂഹം കാണിച്ചു തന്നത്  പാഠമാകണം. മനസ്സു നന്നാവാനല്ല കമ്യൂണിസ്റ്റ് നേതാക്കള്‍ രാമായണം വായിക്കുന്നതെന്നതിന് തൃപ്പൂണിത്തുറയില്‍ പ്രഭാഷണം നടത്തിയ സഖാവു തന്നെ ഉദാഹരണം. ക്ഷതങ്ങളില്‍ നിന്ന് ത്രാണനം ചെയ്യിക്കുന്ന ഇടമാണ് ക്ഷേത്രം.അവിടെ ക്ഷതം മാത്രം ഉണ്ടാക്കുന്നവരുടെ സാന്നിധ്യം അരോചകവും അപകടവുമാണ്.    അത് അനുവദിച്ചു  കൂടാ. ക്ഷേത്രസ്ഥലങ്ങള്‍ പൊതു കാര്യങ്ങള്‍ക്കെന്ന മറവില്‍ കയ്യേറുന്നതിന് ഔദ്യോഗിക പരിവേഷം കിട്ടിയിരിക്കുന്നകാലത്ത്പ്രത്യേകിച്ചും.രാമായണകാലത്ത് ഇത്തരം മാരീചന്മാര്‍ പല വേഷത്തിലും വരുമെന്ന് മനസ്സിലാക്കാന്‍ ഈ അവസരം പ്രയോജനപ്പെട്ടു എന്ന ഒറ്റ സമാധാനമേ വിശ്വാസി സമൂഹത്തിനുള്ളൂ.

Tags: cpm
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

Kerala

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

Kerala

വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് തരംതാഴ്‌ത്തല്‍ നേരിട്ട പി ആര്‍ വസന്തനെ സി പി എം കൊല്ലം ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെടുത്തു

Kerala

കാസര്‍കോട് സിപിഎമ്മില്‍ പൊട്ടിത്തെറി: കോടിയേരിയുടെ വിശ്വസ്തന്‍ എം രാഘവന്‍ പാര്‍ട്ടി വിട്ടു

Kerala

മാസപ്പടി കേസില്‍ സതീശനും ചെന്നിത്തലയും പിണറായിക്കൊപ്പം! ആരോപണങ്ങളെല്ലാം വെറും രാഷ്‌ട്രീയപകപോക്കലെന്ന് നേതാക്കൾ: ഒത്തുകളി തെളിഞ്ഞെന്ന് ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.