Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്‌നയുടെ മൊഴി; പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി മറ്റൊരു മന്ത്രി കൂടി ബന്ധം പുലര്‍ത്തി; സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തില്‍

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2020, 09:07 am IST
inKerala

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് പിന്നാലെ മറ്റൊരു മന്ത്രിയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രോട്ടോകോള്‍ ലംഘിച്ചെന്ന് കണ്ടെത്തല്‍. മറ്റൊരു മന്ത്രികൂടി പ്രോട്ടോകോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി സ്വപ്ന സുരേഷ് മൊഴി നല്‍കിയിട്ടുണ്ട്. മന്ത്രിമാരുടെ പേരു വിവരങ്ങള്‍ സഹിതമാണ് സ്വപ്നയുടെ മൊഴി.  

ഇതോടെ സംസ്ഥാന മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ പ്രോട്ടോക്കോള്‍ ലംഘിച്ച് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നുവെന്ന് വ്യക്തമായി. ഒരു മന്ത്രി മകന്റെ വിസാ കാര്യങ്ങള്‍ക്കായി പോയിരുന്നു. മന്ത്രിമാര്‍ നയതന്ത്ര കാര്യാലയങ്ങളില്‍ ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുക്കണമെങ്കില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടണം. സംസ്ഥാന പൊതുഭരണ വകുപ്പ് പ്രോട്ടോക്കോള്‍ വിഭാഗം വഴിയാണ് അനുമതി തേടേണ്ടത്. കോണ്‍സുലേറ്റുകള്‍ക്കു സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാനും പ്രോട്ടോക്കോള്‍ വിഭാഗത്തെ സമീപിക്കണം. ഇവിടെ മന്ത്രിമാരും കോണ്‍സുലേറ്റും പ്രോട്ടോക്കോള്‍ പാലിച്ചിട്ടില്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.  

സ്വപ്ന സുരേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗത്തിനും വിദേശകാര്യ മന്ത്രാലയത്തിനും കൈമാറി. ജലീലിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനുള്ള നിര്‍ദേശം പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നേരത്തെ തന്നെ കൈമാറിയിട്ടുണ്ട്.  

തലസ്ഥാനത്ത് എന്‍ഐഎയുടെ  തെളിവെടുപ്പ്  അന്താരാഷ്‌ട്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി എന്‍ഐഎ തലസ്ഥാനത്ത് രഹസ്യ തെളിവെടുപ്പ് നടത്തി. കേസില്‍ പിടിയിലായ ജലാലുദ്ദീന്‍, റഫീഖ്, ഷറഫുദ്ദീന്‍ എന്നിവരെയെത്തിച്ച് പോ ലീസിനെ പോലും അറിയിക്കാതെയായിരുന്നു തെളിവെടുപ്പ്.

സ്വര്‍ണം വന്ന ദിവസം പ്രതികള്‍ തങ്ങിയെന്നു കരുതുന്ന സെക്രട്ടേറിയറ്റിനു സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടല്‍, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍, ഐടി സെക്രട്ടറി എം. ശിവശങ്കര്‍ താമസിച്ചിരുന്ന ഫ്ളാറ്റ്, സ്വപ്നയുടെ വീട്, സന്ദീപീന്റെ വീട്, കാര്‍ കാര്‍ഡിയാക് എന്ന വര്‍ക്ക്ഷോപ്പ് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു തെളിവെടുപ്പ്. സ്വര്‍ണക്കടത്തിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് കേരളത്തിലില്ലാത്ത ദിവസങ്ങളില്‍ സന്ദീപ് നായരില്‍നിന്ന് കടത്തു സ്വര്‍ണം കൈപ്പറ്റിയിരുന്നത് ഷറഫുദീനും ഷെഫീഖുമായിരുന്നു. സന്ദീപില്‍നിന്ന് അഞ്ചു പ്രാവശ്യം ഇവര്‍ സ്വര്‍ണം കൈപ്പറ്റി. ഈ സ്വര്‍ണം റമീസ് നിര്‍ദേശിക്കുന്ന ആളുകളിലെത്തിക്കുന്നതും ഇരുവരുമായിരുന്നു.  

സി ആപ്ട് മുന്‍ ഡയറക്ടറെ  ചോദ്യം ചെയ്യും

യുഎഇ കോണ്‍സുലേറ്റിന്റെ വാഹനത്തിലെത്തിച്ച ദുരൂഹ ബണ്ടിലുകള്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിന് കീഴിലുള്ള സി ആപ്ടിന്റെ വാഹനം ഉപയോഗിച്ച് കടത്തിയ സംഭവത്തില്‍ കസ്റ്റംസ് സി ആപ്ട് മുന്‍ ഡയക്ടറുടെ മൊഴിയെടുക്കും.  

സ്വപ്‌നയും സംഘവും ലോക്ഡൗണിനിടെ സ്വര്‍ണവും രാജ്യവിരുദ്ധ ലഘുലേഖകളും കൊണ്ടുപോകാന്‍ സര്‍ക്കാര്‍ വാഹനം ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് കസ്റ്റംസിന്റെ സംശയം. പാക്കറ്റുകള്‍ ഡയറക്ടറുടെ നിര്‍ദേശപ്രകാരം സി-ആപ്ടിന്റെ അടച്ചുപൂട്ടിയ വാഹനത്തില്‍ കയറ്റി കൊണ്ടുപോയെന്നാണ് ജീവനക്കാരുടെ മൊഴി. കര്‍ണാടകത്തിലേക്കു പോയ വാഹനങ്ങളുടെ യാത്രാരേഖകളും കൃത്യമല്ല. ബെംഗളൂരുവിലേക്ക് പോയ വാഹനം ഒരാഴ്ച കഴിഞ്ഞാണ് തിരിച്ചെത്തിയതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ ശ്രീലേഖയെ ആശുപത്രിയിലെത്തി കണ്ടു ; കോർപ്പറേഷൻ ഭരണം പോകും എന്ന വെള്ളം വാങ്ങിവച്ചോളൂ തിരുവനന്തപുരം BJP തന്നെ ഭരിക്കുമെന്ന് എസ് സുരേഷ്

Kerala

അത്ഭുതമുണ്ടാക്കുന്ന മഹാമനുഷ്യരുടെ നാടാണ് മലപ്പുറമെന്ന് കെ.എം ഷാജി

Kerala

ആർ ശ്രീലേഖ രാജി പിൻവലിച്ചേക്കും; വാട്സ്ആപ്പ് ഗ്രൂപ്പിലെ മെസ്സേജ് ഡിലീറ്റ് ചെയ്തു

Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

Kerala

സൗദിയിലേയ്‌ക്ക് കൊണ്ടുപോയി , കുക്കറും ലാപ്ടോപ് ചാർജറും വച്ച് വരെ മർദ്ദനം : സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ കൊല്ലം സ്വദേശിയായ നവവധുവിനു ക്രൂരമർദനം

പുതിയ വാര്‍ത്തകള്‍

ഫ്ലൈദുബായ് വിമാനത്തിലെ അക്രമിയായ സഹപൈലറ്റിനെ വിട്ടയക്കാൻ ജീവനക്കാർ ആവശ്യപ്പെട്ടു: വാക്കേറ്റവും തർക്കവും, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യാത്രക്കാർ

എഫ് സെഡ്1073 രക്ഷകർ ഡെഡ് ഹെഡിങ്: വിമാനത്തിലെ ഈ സംവിധാനം എന്താണ് എന്തിനാണ്?

പിറന്നാൾ ആഘോഷത്തിനിടെ രചിത റാമിന്റെ കവിളിൽ പിടിച്ച് ആരാധകൻ , ഞെട്ടി താരം

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കേന്ദ്രസർക്കാർ ജീവനക്കാര്‍ക്ക് വീണ്ടും ശമ്പള വര്‍ധന! ജനുവരി മുതലെന്ന് സൂചന

ദുഷ്ട അമേരിക്ക അവസാനിക്കും ! ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ ഖ്വയ്ദ : യുഎസ്, ഇസ്രായേലി വിമാനങ്ങൾക്കെതിരെ സമാനമായ ആക്രമണങ്ങൾക്ക് ആഹ്വാനം

ഇസ്രായേൽ സ്വാതന്ത്ര്യദിന ചടങ്ങിലേക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ച് നെതന്യാഹു

ഡെഡ് ഹെഡിങ്: സ്മിത് മച്ഛാറിന്റെ സഹായത്തിനെത്തിയ ആ രണ്ട് പൈലറ്റുമാർ ആരായിരുന്നു? അതൊരു അത്ഭുതമായിരുന്നോ?

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

‘സഹ പൈലറ്റ് നിസ്കരിക്കാനെന്ന വ്യാജേന എഴുന്നേറ്റ് തലയ്‌ക്ക് പിന്നിൽ ശക്‌തമായി പ്രഹരിച്ചു’ -ഭീകര നിമിഷങ്ങൾ വെളിപ്പെടുത്തി ക്യാപ്റ്റൻ സ്മിത് മച്ചാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.