Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സുമനസ്സുകളും നാട്ടുകാരും കൈത്താങ്ങായി; ഷെമീറിന്റെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്‌നേഹഭവനമായി

പറക്കുളത്തെ പൊതുപ്രവര്‍ത്തകനായിരുന്ന ചേരൂര്‍ പുത്തന്‍വീട്ടില്‍ ഷെമീര്‍ 2019 ജൂലൈ 12നാണ് മരിച്ചത്. അന്ന് നടന്ന അനുശോചന യോഗത്തിലാണ് ഷെമീറിന്റെ ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നതെന്നും ഇവര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കണമെന്നുമുള്ള ചിന്ത ജനകീയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുണ്ടായത്.

പ്രശാന്ത് ആര്യbyപ്രശാന്ത് ആര്യ
Aug 4, 2020, 12:05 pm IST
inKollam
ഷെമീറിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ ഉദ്ഘാടനം അല്‍ മനാമ അബ്ദുല്‍ അസീസ് നിര്‍വഹിക്കുന്നു

ഷെമീറിന്റെ കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ ഉദ്ഘാടനം അല്‍ മനാമ അബ്ദുല്‍ അസീസ് നിര്‍വഹിക്കുന്നു

കൊട്ടിയം: ജീവിച്ചു കൊതി തീരുംമുമ്പ് മരണത്തിന് കീഴടങ്ങിയ പൊതുപ്രവര്‍ത്തകനായ ഷെമീറിന്റെ കുടുംബത്തിന് അന്തിയുറങ്ങാന്‍ സ്നേഹഭവനം ഒരുക്കി നാട്ടുകാര്‍. പറക്കുളം ജനകീയ ഗ്രന്ഥശാലയുടെ കീഴിലുള്ള ജനകീയ സഹായവേദി മുന്നിട്ടിറങ്ങിയാണ് ഗൃഹനാഥന്‍ നഷ്ടപ്പെട്ട നിര്‍ധനകുടുംബത്തിന് സ്വന്തമായി സ്ഥലവും വീടും നിര്‍മിച്ചു നല്‍കിയത്.

പറക്കുളത്തെ പൊതുപ്രവര്‍ത്തകനായിരുന്ന ചേരൂര്‍ പുത്തന്‍വീട്ടില്‍ ഷെമീര്‍ 2019 ജൂലൈ 12നാണ് മരിച്ചത്. അന്ന് നടന്ന അനുശോചന യോഗത്തിലാണ് ഷെമീറിന്റെ ഭാര്യയും രണ്ടു മക്കളും മാതാപിതാക്കളുമടങ്ങുന്ന കുടുംബം വാടകവീട്ടിലാണ് കഴിയുന്നതെന്നും ഇവര്‍ക്ക് സ്വന്തമായി ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കണമെന്നുമുള്ള ചിന്ത ജനകീയ ഗ്രന്ഥശാല പ്രവര്‍ത്തകര്‍ക്കുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ ജനകീയ സഹായവേദി നാട്ടുകാരില്‍ നിന്നും പണം കണ്ടെത്തി എട്ടു ലക്ഷം രൂപയ്‌ക്ക് നാലുസെന്റ് സ്ഥലം വാങ്ങുകയും അതില്‍ വീട് നിര്‍മിക്കുന്നതിനായി സുമനസുകളുടെ സഹായം തേടുകയും ചെയ്തു. 

വിവരമറിഞ്ഞ് അല്‍ മനാമ ഗ്രൂപ്പിലെ അബ്ദുല്‍ സലാം എട്ടു ലക്ഷം രൂപാ മുടക്കി ഇവര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുകയും ചെയ്തു. ലഘു ചടങ്ങില്‍ വച്ച് മനാമ ഗ്രൂപ്പിലെ അബ്ദുല്‍ അസീസ്, സഫീര്‍ എന്നിവര്‍ ചേര്‍ന്ന് വീടിന്റെ ഗൃഹപ്രവേശനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം എസ്. ഫത്തഹുദ്ദീന്‍ വീടിന്റെ ആധാരം കുടുംബത്തിന് കൈമാറി. ജനകീയ സഹായവേദി കണ്‍വീനര്‍ ഷാജി പിണയ്‌ക്കല്‍, ചെയര്‍മാന്‍ ഷാജി കൈപ്പള്ളില്‍, ഷെബീര്‍, ജനകീയ ഗ്രന്ഥശാലാ ഭാരവാഹികളായ നിസാം, ഹലീലുല്‍ റഹുമാന്‍, രാജേഷ്, മുനീര്‍, ബിബിന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.  

Tags: housekollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ഗവിയിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്കു വേണ്ടി സീതത്തോട്ടില്‍ ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മ്മാണം സ്തംഭിച്ച നിലയില്‍
Kerala

ഗവിയിൽ ശ്രീലങ്കന്‍ വംശജരുടെ പേരില്‍ ലൈഫ് ഭവന തട്ടിപ്പ്; കാലങ്ങള്‍ കഴിഞ്ഞിട്ടും വീട് നിര്‍മാണം പൂര്‍ത്തിയായില്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.