Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വര്‍ണക്കടത്ത്; പോപ്പുലര്‍ ഫ്രണ്ടിനായി പണം ഒഴുകി; ലഷ്‌കര്‍ ബന്ധവും അന്വേഷിക്കുന്നു

തമിഴ്‌നാട്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്.

കെ.സുജിത്byകെ.സുജിത്
Aug 4, 2020, 11:19 am IST
inKerala

കൊച്ചി: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട  സ്വര്‍ണക്കടത്തിന് പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ബന്ധവും.  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വഴി ഇടപാടിന്റെ കണ്ണികള്‍ ലഷ്‌കര്‍ ഇ തൊയ്ബയിലേക്കും എത്തിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനും  അധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതിയുമായിരുന്ന മൂവാറ്റുപുഴ സ്വദേശി മുഹമ്മദാലിയുടെ അറസ്റ്റാണ് കേസ് പുതിയ വഴിത്തിരിവിലെത്തിച്ചത്.  

കൈവെട്ട് കേസിന് പണം സംഘടിപ്പിച്ചത് മുഹമ്മദാലിയായിരുന്നു.  സംഘടനയുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നവരില്‍ പ്രധാനിയാണിയാള്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനും  കലാപത്തിനും വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം നല്‍കിയിരുന്നു. പ്രക്ഷോഭത്തിന് പിഎഫ്‌ഐ പണമൊഴുക്കിയതായി  കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം ഇതിന് ഉപയോഗിച്ചിട്ടുണ്ടോയെന്നാണ് പരിശോധന.

കള്ളപ്പണം വെളുപ്പിച്ചതിന് ദല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കേരളത്തിലെ നേതാവിനെയും ചോദ്യം ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ അക്കൗണ്ടുകള്‍ പരിശോധിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

ഡിസംബര്‍ മുതല്‍ ജനുവരി ആറ് വരെ പോപ്പുലര്‍ ഫ്രണ്ടിന്റെയും അനുകൂല സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും അക്കൗണ്ടുകളില്‍ 120.5 കോടി രൂപ നിക്ഷേപിക്കപ്പെട്ടതായി വിശദീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിസംബര്‍ നാലിന് പാര്‍ലമെന്റില്‍ സിഎഎ ബില്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് പണം എത്തിത്തുടങ്ങിയത്. 2018 ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണത്തിനിടെയാണ് ഇത് സംബന്ധിച്ച സൂചന ഇ ഡിക്ക് ലഭിച്ചത്.

തമിഴ്‌നാട്ടിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സ്വര്‍ണക്കടത്ത് കേസിലും അന്വേഷണം തമിഴ്‌നാട്ടിലെത്തിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് എന്‍ഐഎയും ഇ ഡിയും. യുഎഇയില്‍നിന്നും വന്‍തോതില്‍ പണം ലഭിച്ചു. ഇതും സ്വര്‍ണക്കടത്ത് ബന്ധത്തെ ബലപ്പെടുത്തുന്നതാണ്. ഇതിന് പുറമെയാണ്, പാക് ഭീകരസംഘടനയായ ലക്ഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഉത്തരാഖണ്ഡ് സ്വദേശി അബ്ദുള്‍ സമദിന് പണം കൈമാറിയതായും വ്യക്തമായിട്ടുള്ളത്.

Tags: terroristssmugglingTerror Funding
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

രണ്ടാമത്തെ കണ്മണിയെത്തി: വരവേറ്റ് ബോളിവുഡിലെ താരദമ്പതിമാരായ രൺവീർ സിംഗും ദീപിക പദുക്കോണും

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

ഡോ. സൗമ്യ ഹരിദാസ് , വൈഷ്ണവ് പ്രസാദ്‌

ഹനുമല്‍ ദൗത്യത്തിലെ ഡാറ്റാഗ്രാമം ട്രാന്‍സ്മിഷന്‍ മോഡലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.