Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കോവിഡ് രോഗിയുടെ മൃതദേഹത്തോട് അനാദരവെന്ന് ആരോപണം; ആരോഗ്യ വകുപ്പ് അന്വേഷണത്തിന് ഉത്തരവ്

കോവിഡ് പോസിറ്റീവായ സ്ത്രീയുടെ മൃതദേഹത്തോട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്‌ച്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ബന്ധുക്കളുടെ പരാതി ഗൗരവകരമായാണ് കാണുന്നതെന്നും ഡെപ്യൂട്ടി സൂപ്രണ്ടിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2020, 02:22 pm IST
in Kasargod

കാസര്‍കോട്: കോവിഡ് പോസിറ്റീവായ സ്ത്രീയുടെ മൃതദേഹത്തോട് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രി അധികൃതര്‍ അനാദരവ് കാട്ടിയെന്ന പരാതിയില്‍ ജില്ലാ ആരോഗ്യ വിഭാഗം അന്വേഷണത്തിന് ഉത്തരവിട്ടു. മൃതദേഹം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ഗുരുതരമായ വീഴ്‌ച്ചയാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന ബന്ധുക്കളുടെ പരാതി ഗൗരവകരമായാണ് കാണുന്നതെന്നും ഡെപ്യൂട്ടി സൂപ്രണ്ടിനോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു.

കാസര്‍കോട്ടെ കെയര്‍വെല്‍ ആശുപത്രിയില്‍ മരണപ്പെടുകയും ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്ത മഞ്ചേശ്വരം കുഞ്ചത്തൂരിലെ കദീജുമ്മ(55)യെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കിടക്ക വിരിയില്‍ പൊതിഞ്ഞ് സ്ട്രച്ചറില്‍ കിടത്തിയെന്നാണ് പരാതി. മൃതദേഹത്തോട് അനാദരവ് കാട്ടിയതായി ബന്ധുക്കളും പറയുന്നു. പി.പി.ഇ. കിറ്റ് ധരിക്കാതെയാണ് മൃതദേഹം താങ്ങിയെടുത്ത് കിടത്തിയതെന്നും ആക്ഷേപമുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ഖദീജുമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ 6.30 ഓടെ മരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മൃതദേഹത്തില്‍ നിന്ന് സ്രവമെടുത്ത് ആന്റിജന്‍ ടെസ്റ്റ് നടത്തി. ഇതില്‍ കോവിഡ് ബാധിതയായിരുന്നുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ കോവിഡ് ബാധ ഉറപ്പാക്കാന്‍ വേണ്ടി പി.സി.ആര്‍. ടെസ്റ്റ് കൂടി വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചതിനാല്‍ പരിശോധനയ്‌ക്ക് സ്രവം എടുക്കുന്നതുവരെ അവിടെ തന്നെ കിടത്താനായിരുന്നു നിര്‍ദ്ദേശം.

ആശുപത്രിയുടെ നാലാം നിലയില്‍ നിന്ന് ഇറക്കിയ മൃതദേഹം ആശുപത്രിക്ക് പുറത്ത് സ്ട്രച്ചറില്‍ കൊണ്ടുവന്ന് കിടത്തിയത് സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാതെയാണെന്നും മൃതദേഹത്തിനും സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചിരുന്നില്ലെന്നും പറയുന്നു. കിടക്ക വിരിയില്‍ പൊതിഞ്ഞാണ് ഏറെ നേരം മൃതദേഹം ആശുപത്രിക്ക് താഴെ കിടത്തിയത്. പിന്നീട് പി.പി.ഇ. കിറ്റ് ധരിച്ചെത്തിയ ആംബുലന്‍സ് ഡ്രൈവറാണ് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞത്.

അതേസമയം മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കോവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെന്നുമുള്ള ആരോപണങ്ങള്‍ കെയര്‍വെല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. അഫ്‌സല്‍ നിഷേധിച്ചു. എല്ലാ വിഭാഗം രോഗികളോടും മാന്യമായ സമീപനവും മികച്ച ചികിത്സയുമാണ് കെയര്‍വെല്‍ ആശുപത്രി ഇക്കാലമത്രയും ചെയ്തുവരുന്നത്. വെള്ളിയാഴ്ച മരിച്ച സ്ത്രീയുടെ മരണകാരണം ന്യൂമോണിയ ആയിരുന്നുവെങ്കിലും കോവിഡ് ബാധിതയായിരുന്നുവോയെന്ന് സ്ഥിരീകരിക്കാന്‍ ജില്ലാ ആരോഗ്യ വിഭാഗം ആവശ്യപ്പെട്ടിരുന്നു. 

പ്രാഥമിക പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സിലേക്കെടുക്കുമ്പോഴേക്കും ജനറല്‍ ആശുപത്രിയില്‍ നിന്ന് പുതിയ നിര്‍ദ്ദേശം വന്നു. പി.സി.ആര്‍. ടെസ്റ്റ് കൂടി നടത്തേണ്ടതുള്ളതിനാല്‍ ജീവനക്കാര്‍ ഉടന്‍ അവിടെ എത്തുമെന്നും മൃതദേഹം തല്‍ക്കാലം അവിടെത്തന്നെ കിടത്തണമെന്നുമായിരുന്നു നിര്‍ദ്ദേശം. ഇതിന് വേണ്ടിവന്ന കാത്തിരിപ്പ് വേളയില്‍ കോവിഡുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിരുന്നു. രോഗികളോടോ മൃതദേഹങ്ങളോടോ കെയര്‍വെല്‍ ആശുപത്രി ഇതുവരെ ഒരു അനാദരവും കാട്ടിയിട്ടില്ല. 

കോവിഡിന്റെ ഭീഷണിയുള്ള ഈ സമയത്ത് പോലും പാതിരാ നേരത്ത് ഡോക്ടര്‍ വന്ന് രോഗിയെ പരിശോധിച്ചത് രോഗികളോടുള്ള ആശുപത്രിയുടെ പ്രതിബദ്ധതയുടെ പേരിലാണ്. ആശുപത്രി അടച്ചു പൂട്ടാന്‍ ഡി.എം.ഒ. ആവശ്യപ്പെട്ടിരുന്നുവെന്ന പ്രചരണങ്ങള്‍ ശരിയല്ല. തങ്ങളോട് അങ്ങനെ ഒരാവശ്യവും ഉന്നയിച്ചിട്ടില്ലെന്നും ഡോ. അഫ്‌സല്‍ പറഞ്ഞു.

Tags: kasargodhospitalhealthcovidCoronaകോ വിഡ് മരണം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Food

ദിനചര്യയില്‍ ഈ മൂന്ന് സാധനങ്ങൾ ഉൾപ്പെടുത്തിയാൽ നിങ്ങൾക്ക് പത്ത് വർഷം ആയുസ്സ് കൂടും

Health

ഈ ആറ് സുഗന്ധവ്യഞ്ജനങ്ങൾ ആഹാര ക്രമത്തിൽ ഉൾപ്പെടുത്തിയാൽ രക്ത സമ്മർദ്ദം നിയന്ത്രിക്കാം

Health

മെലിഞ്ഞവർ വിഷമിക്കേണ്ട, തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.