തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ വിജിലന്‍സും അന്വേഷിക്കുന്നു. ഇതിനായി വിജിലന്‍സ് സര്‍ക്കാരിന്റെ അനുമതി തേടി കഴിഞ്ഞു. അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ അനുമതി തേടിയത്.
സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ അന്വേഷണം ആരംഭിക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ഐടി വകുപ്പിലെ നിയമനങ്ങള്‍, കണ്‍സള്‍ട്ടന്‍സി കരാറുകള്‍ എന്നിവ സംബന്ധിച്ചാണ് പരാതികള്‍ ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് നേരെ ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ വരുന്നത്.
അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എംഎല്‍എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരമാണ് വിജിലന്‍സ് ഡയറക്ടര്‍ അനില്‍ കാന്ത് പരാതി ഫയലാക്കി അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ സെക്രട്ടറിക്ക് കൈമാറി കഴിഞ്ഞു. സര്‍ക്കാരില്‍ നിന്നുള്ള മറുപടിക്ക് ശേഷം തുടര്‍ നടപടി കൈക്കൊള്ളും.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുമായി ശിവശങ്കറിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസും എന്‍ഐയും ചോദ്യം ചെയ്തിരുന്നു. ആദ്യം തിരുവനന്തപുരത്തും അതിന് ശേഷം കൊച്ചിയിലേക്ക് വിളിച്ചു വരുത്തി രണ്ട് ദിവസങ്ങളിലായി 20 മണിക്കൂറുമാണ് എന്‍ഐഎ ശിവശങ്കറിനെ ചെയ്തത്.
എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള ടി.കെ. റമീസ് കള്ളക്കടത്ത് റാക്കറ്റിനെ ഭീകരവാദ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയായാണെന്നാണ് എഎന്‍ഐയുടെ നിഗമനം. വിദേശ ശൃംഖലയെ ബന്ധിപ്പിക്കുന്നതും റമീസ് തന്നെയെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: