Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സംഘപരിവാര്‍ നേതാക്കള്‍ക്കെതിരായ ആരോപണം: ക്വാറി ഇടപാടിൽ പണം തട്ടിയെന്ന്, പിന്നില്‍ സിപിഎം രാഷ്‌ട്രീയ ഗൂഢാലോചന

സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ കോടികള്‍ തട്ടിയെടുത്തുവെന്ന രീതിയിലാണ് ഇയാള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ ആരോപണം ഉന്നയിച്ചത്. ബിജെപിയില്‍ നിന്നും പുറത്താക്കി ഡിവൈഎഫ്‌ഐയിലെത്തി നേതാവായ കണ്ണൂരില്‍ സഖാവിന്റെ സാന്നിധ്യത്തിലായിരുന്നു പരോള്‍ പ്രതിയുടെ വാര്‍ത്താ സമ്മേളനം.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 1, 2020, 11:01 pm IST
inKannur

കണ്ണൂര്‍:  കൊലക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്നതിനിടെ പരോളിലിറങ്ങിയ പ്രതിയെ മുന്നില്‍ നിര്‍ത്തി കണ്ണൂര്‍ ജില്ലയിലെ ചില സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ സിപിഎം നടത്തുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ നേതൃത്വം നടത്തിയ ഉന്നതതല ഗൂഢാലോചന. പാര്‍ട്ടി നയിക്കുന്ന സംസ്ഥാന ഭരണകൂടത്തിനും മുഖ്യമന്ത്രിക്കുമെതിരെ ഉയരുന്ന അഴിമതി ആരോപണങ്ങള്‍ മറച്ചുവെയ്‌ക്കാനും വഴിതിരിച്ചുവിടാനുമുളള നീക്കമാണ്  ആരോപണങ്ങള്‍ പിന്നിലെന്ന് വ്യക്തമാകുന്നു. മാത്രമല്ല സ്വര്‍ണക്കടത്ത് കേസിലുള്‍പ്പെടെ സ്വയം പ്രതിരോധത്തിലാവുകയും കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലടക്കം പാര്‍ട്ടി സംവിധാനം പൂര്‍ണ്ണമായും നിര്‍ജ്ജീവവസ്ഥയിലാണ്. ഇത്തരമൊരു ഘട്ടത്തില്‍ പാര്‍ട്ടിയെ സജീവമാക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെ സിപിഎം നേതാക്കള്‍ മെനഞ്ഞെടുത്ത കളളക്കഥകളാണ് ഇന്നലെ സിപിഎം നേതാക്കളോടൊപ്പം പരോളിലിറങ്ങിയ കൊലക്കേസ് പ്രതി പി.കെ. ചാത്തു കണ്ണൂരില്‍  വാര്‍ത്താ സമ്മേളനത്തില്‍ വിളിച്ചു പറഞ്ഞത്. കഴിഞ്ഞ കാലങ്ങളില്‍ പാര്‍ട്ടി സ്വയം പ്രതിരോധത്തിലായപ്പോഴെല്ലാം ഒന്നുകില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടത്തിയും ദുരാരോപണങ്ങളുന്നയിച്ചും മുഖം രക്ഷിക്കാന്‍ സിപിഎം നേതൃത്വം ശ്രമം നടത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് പരോളിലിറങ്ങിയ തടവുപുളളിയെ മുന്‍നിര്‍ത്തിയുളള പുതിയ നീക്കം.

സംഘപരിവാര്‍ നേതാക്കളില്‍ ചിലര്‍ കോടികള്‍ തട്ടിയെടുത്തുവെന്ന രീതിയിലാണ് ഇയാള്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍  ആരോപണം ഉന്നയിച്ചത്. ബിജെപിയില്‍ നിന്നും പുറത്താക്കി ഡിവൈഎഫ്‌ഐയിലെത്തി നേതാവായ കണ്ണൂരില്‍ സഖാവിന്റെ സാന്നിധ്യത്തിലായിരുന്നു പരോള്‍ പ്രതിയുടെ വാര്‍ത്താ സമ്മേളനം. കരിങ്കല്‍ ക്വാറി നടത്തിപ്പുമായി ബന്ധപ്പെട്ട് കോടതിയില്‍ നടക്കുന്ന കേസില്‍ നേതാക്കള്‍ മധ്യസ്ഥം വഹിച്ച് പണംതട്ടിയെന്ന വ്യാജ ആരോപണമാണ് ചാത്തു ഉന്നയിച്ചത്. ക്വാറിയുമായി ബന്ധപ്പെട്ട് കോടതിയില്‍ നിരവധി കേസുകള്‍ നടക്കുകയാണ്. ഇങ്ങനെ കോടതിയുടെ മുന്നിലുളള വിഷയത്തില്‍ എങ്ങനെ മധ്യസ്ഥം സാധ്യമാകുമെന്നതിന് ആരോപണം ഉന്നയിച്ച വ്യക്തിക്കോ സിപിഎമ്മിനോ ഉത്തരമില്ല. മാത്രമല്ല ആരോപണം സംബന്ധിച്ച് യാതൊരു രേഖകളും ചാത്തുവിന്റെ കൈയ്യിലില്ലായിരുന്നു. ആരോപണം ഉന്നയിച്ച ചാത്തുവിനെ കൊലപാതകെ നടത്തിയത്തിന്റെ പേരില്‍ ബിജെപിയടക്കമുളള സംഘടനകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ പുറത്താക്കിയിരുന്നു. അതിനിടെ പരോളിലിറങ്ങിയ പ്രതി പൊതുവേദിയിലെത്തി വാര്‍ത്താ സമ്മേളനം നടത്തിയ സംഭവവും വിവാദമായിട്ടുണ്ട്.  തടവുപുളളിക്ക് സമ്മേളനം നടത്താന്‍ സര്‍ക്കാര്‍ സംവിധാനമായ ലൈബ്രറി കൗണ്‍സില്‍ ഹാള്‍ അനുവദിച്ചതിനെതിരേയും പരാതി ഉയര്‍ന്നിട്ടുണ്ട്.

മാത്രമല്ല ആരോപണ വിധേയരായ  സംഘപരിവാര്‍ നേതാക്കളോട് സംഘടനാപരമായ വിയോജിപ്പും വ്യക്തിപരമായ എതിര്‍പ്പുമാണ് ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വളരെ ആഴത്തില്‍ ജനസ്വാധീനമുളള സംഘപരിവാര്‍ നേതാക്കളെ വ്യക്തിപരമായി തേജോവധം ചെയ്യാനും അപകീര്‍ത്തിപ്പെടുത്താനും സംസ്ഥാന ഭരണത്തിന്റെ പിന്‍ബലത്തില്‍ കളളക്കേസില്‍ കുടുക്കി ജയിലിലടയ്‌ക്കാനുമുളള നീക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍. കണ്ണൂരിലെ മുന്‍ജില്ലാ സെക്രട്ടറി പി. ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ഗൂഢാലോചനയാണ് സംഭവങ്ങള്‍ക്ക്  പിന്നിലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആര്‍എസ്എസ് നേതാവായിരുന്ന കതിരൂര്‍ മനോജിന്റെ വധക്കേസിലെ പ്രതിയായ ജയരാജന്‍ പ്രസ്തുത കേസിലെ ഒന്നാം സാക്ഷിയും പരാതിക്കാരനും കൂടിയായ സംഘപരിവാര്‍ നേതാവിനെ ഉള്‍പ്പെടെ കളളക്കേസില്‍ കുടുക്കാന്‍ നടത്തിയ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നാണ് സൂചന. മാത്രമല്ല പാര്‍ട്ടിയില്‍ പിന്തളളപ്പെട്ട ജയരാജന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗം കൂടിയാണ് ഇത്തരം കുത്സിത നീക്കങ്ങള്‍ പിന്നിലെന്ന് പറയപ്പെടുന്നു. പാര്‍ട്ടിക്കാരോടൊപ്പം വാര്‍ത്താ സമ്മേളനത്തിലെത്തിയ ചാത്തുവും ആളുകളും സിപിഎമ്മില്‍ ചേരാന്‍ തീരുമാനമെടുത്തതായും പാര്‍ട്ടി നേതൃത്വം ചില വാഗ്ദാനങ്ങള്‍ നല്‍കിയതായ വിവരവും പുറത്തു വരുന്നുണ്ട്.

Tags: cpmഗൂഢാലോചന
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

Kerala

പാര്‍ട്ടിക്ക് വേണ്ടി തിരിച്ചടിച്ചതിന്റെ ഭാഗമായി ജയിലില്‍ കിടന്നിട്ടുമുണ്ട്, പിന്നില്‍ നിന്ന് കുത്തരുത്- എം വി ജയരാജനോട് അര്‍ജുന്‍ ആയങ്കി

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

പുതിയ വാര്‍ത്തകള്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

പാകിസ്ഥാനിലെ ഭക്ഷണശാലയിൽ നിന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്ക് ശേഷം ലഷ്‌കർ കമാൻഡറെ മരിച്ച നിലയിൽ കണ്ടെത്തി : മരണം പള്ളിയിലേക്ക് പുറപ്പെടും മുൻപ്

പയ്യോളിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ഷമീമയുടെ ബന്ധുക്കള്‍

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

സ്വരമന്ദാകിനി മോഹശതങ്ങളില്‍…

അര്‍ജുന്‍ ആയങ്കിയെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായ വിവരം നല്‍കിയ ഓട്ടോ ഡ്രൈവര്‍ക്ക് പാരിതോഷികം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.