Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാവണനേറ്റ ശാപബാണങ്ങള്‍

രാവണനുമേല്‍ ശാപ ബാണങ്ങള്‍ :

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2020, 03:00 am IST
inSamskriti

സമൂഹത്തെ നിലനിര്‍ത്താനുതകുന്നതെല്ലാം ധര്‍മം. അധഃപതിപ്പിക്കുന്നത് അധര്‍മം. അധര്‍മത്തിനുമേല്‍ ധര്‍മത്തിന്റെ വിജയം അനിവാര്യമാണെന്നുള്ളതാണ് സനാതന ഹിന്ദുമതം. ഈ ആദര്‍ശത്തെ പുരാണേതിഹാസങ്ങള്‍ വ്യക്തമാക്കുന്നു. ശാപങ്ങളും ശാപമോക്ഷങ്ങളും പുരാണേതിഹാസങ്ങളിലെ പ്രധാനപ്രമേയങ്ങളാണ്. ഓരോ വ്യക്തിയുടെയും ഉള്ളിലെ ദുഷ്ടസംസ്‌കാരത്താല്‍ ചെയ്യുന്ന ഉപദ്രവങ്ങളും നശീകരണ പ്രവര്‍ത്തനങ്ങളുമാണ് ഓരോ ശാപത്തിന്റെയും കാരണം. രാവണന്റെ കാര്യത്തില്‍ ഇത് പൂര്‍ണമായും ശരിയാണ്.  

രാവണനുമേല്‍  ശാപ ബാണങ്ങള്‍ :

ഹുങ്കും കയ്യൂക്കും പ്രതാപവും വര്‍ധിച്ചപ്പോള്‍ രാവണന്‍ ദിഗ്‌വിജയം നടത്താന്‍ തീരുമാനിച്ചു. പുണ്യകര്‍മങ്ങള്‍ മുടക്കി, മര്യാദക്കാരെ ഉന്മൂലനം ചെയ്ത് തന്റെ സാമ്രാജ്വത്വ മേധാവിത്വം ബലാല്‍ക്കാരേണ നടപ്പാക്കി. രാമനുള്‍പ്പെടെയുള്ളവരുടെ അശ്വമേധം/ ദിഗ്‌വിജയം അധര്‍മികളെ ഉന്മൂലനം ചെയ്യാന്‍ വേണ്ടിയാണെങ്കില്‍, രാവണാദി രാക്ഷസരുടെ ദിഗ്‌വിജയം സ്വാര്‍ഥതയുടെയും അധര്‍മത്തിന്റെയും ആധിപത്യം സ്ഥാപിക്കാനായിരുന്നു. ധര്‍മം നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമേല്‍ അമര്‍ധികള്‍ കുതിര കയറുമ്പോഴുള്ള അമര്‍ഷത്തില്‍ നിന്ന്, നിസ്സഹായതയില്‍ നിന്നൊക്കെയാണ് ശാപങ്ങള്‍ പതിക്കുന്നത്.

ഇത്തരത്തിലുള്ള അനവധി ശാപങ്ങളാണ് അവസാനം സീത നിമിത്തമായി രാമനെക്കൊണ്ട്, രാവണന്റെ അന്ത്യം കുറിപ്പിച്ചത്.  

അനാരണ്യശാപം: ത്രിശങ്കുവിന് ആറുതലമുറയ്‌ക്ക് മുമ്പ് അനാരണ്യന്‍ എന്ന ധര്‍മനിഷ്ഠനായൊരു രാജാവുണ്ടായിരുന്നു. രാവണനു കീഴടങ്ങാന്‍ വൈമനസ്യം കാണിച്ചതിനാല്‍, സര്‍വധര്‍മമുറകളും വെടിഞ്ഞ് ചതിയാല്‍ ഗദകൊണ്ടടിച്ച് അനാരണ്യനെ വധിച്ചു. അന്ത്യശ്വാസം വലിക്കുന്നതിനു മുമ്പ് അദ്ദേഹം രാവണനെ ശപിച്ചു. ‘ഈ ചതിപ്രവര്‍ത്തിക്കു ശിക്ഷയായി അയോധ്യയിലെ രാജകുമാരന്റെ കൈയാല്‍ നീയും നിന്റെ വംശവും കാലാന്തരത്തില്‍ നശിക്കും.’  

അത്രീശാപം: അത്രിമുനിയുടെ പര്‍ണശാലയില്‍ എത്തിയ രാവണനെ കണ്ടു ഭയപ്പെട്ടു പോയ വൃദ്ധയായ മുനിപത്‌നിക്ക്, രാവണന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. രാവണന്‍ അവരുടെ തലമുടി പിടിച്ചു വലിച്ച് നിലത്തിട്ടിഴച്ചു. ഇതു കണ്ടുവന്ന മുനി ശപിച്ചു. ‘ഈ പാപവൃത്തിക്ക് ഫലമായി നിന്റെ പത്‌നിയായ മണ്ഡോദരിയെ നിന്റെ കണ്‍മുമ്പില്‍ വച്ച് വാനരന്മാര്‍, വസ്ത്രമഴിച്ച്, തലമുടിക്കെട്ടഴിച്ച് വലിച്ച് അപമാനിക്കാനിടയാകട്ടെ’.  

രംഭാശാപം:  

രാവണന്റെ ജ്യേഷ്ഠനായ വൈശ്രവണ പുത്രന്റെ ഭാര്യയായിരുന്ന രംഭയെപ്പോലും രാവണന്‍ വെറുതേ വിട്ടില്ല. അവളുടെ ശാപമാണ് വാസ്തവത്തില്‍ രാവണന് കുറിക്കു കൊണ്ടത്. ‘ഇനി, ഏതെങ്കിലുമൊരു സ്ത്രീയെ അവളുടെ ഹിതത്തിനു വിരുദ്ധമായി നീ സ്പര്‍ശിച്ചാല്‍ ആ നിമിഷം നിന്റെ ഓരോ തലയും ഏഴായി പൊട്ടിത്തകര്‍ന്നു തെറിച്ചു പോകട്ടെ.’  

ഋതുവര്‍മ ശാപം:

ഋതുവര്‍മന്‍ എന്ന സാധുതാപസന്റെ സുന്ദരിയായ പത്‌നി, മനോമഞ്ജരിയെ ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ബലാല്‍ക്കാരമായി പ്രാപിച്ച അധമനായ രാവണനെ താപസന്‍ ശപിച്ചു. ‘കരാള കഠിനമായ നിന്റെ ഈ പ്രവൃത്തിക്ക് ശിക്ഷയായി ഒരു സ്ത്രീമൂലം നീ കൊല്ലപ്പെടും.’  

ബ്രാഹ്മണീജന ശാപം : സമുദ്രസ്‌നാനത്തിനായി അമ്മമാരുമൊരുമിച്ച് നിന്ന അന്തണയുവതികളെയെല്ലാം അവരുടെ മാതാക്കളുടെ മുന്നില്‍ വച്ച് മാനഭംഗം ചെയ്തു. പിന്നീട് പ്രായം പോലും മാനിക്കാതെ അമ്മമാരേയും രാവണന്‍ പ്രാപിച്ചതിനാല്‍ അപമാനവും സങ്കടവും സഹിക്കവയ്യാതെ അവര്‍ ഘോരശാപം വര്‍ഷിച്ചു കൊണ്ട് കടലില്‍ ചാടി ജീവനൊടുക്കി.  

ദൈ്വപായന ശാപം:  

ദൈ്വപായനന്‍ എന്ന സാധു ബ്രാഹ്മണന്‍ തന്റെ സഹോദരിയുമായി തീര്‍ഥസ്‌നാനത്തിനു പോയപ്പോള്‍ രാവണന്‍ യാതൊരു ദാക്ഷിണ്യവും കൂടാതെ ആ ബാലികയെ പ്രാപിച്ചു. അനന്തരം അവള്‍ മരിച്ചപ്പോള്‍ ബ്രാഹ്മണന്‍ ശപിച്ചു. ‘നിന്റെ സഹോദരിയുടെ കുചനാസികകള്‍ ഛേദിക്കപ്പെടുകയും അവള്‍ മൂലം നിനക്ക് സര്‍വനാശം ഭവിക്കുകയും ചെയ്യട്ടെ.’  

കൂട്ട ശാപം: യമലോകാക്രമണം കഴിഞ്ഞ് ലങ്കയിലേക്ക് മടങ്ങുമ്പോള്‍ കണ്ണില്‍ കണ്ട പരിശുദ്ധകളായ വനിതകളെ തെരഞ്ഞു പിടിച്ചാക്രമിച്ച് രാവണന്‍ അവരുടെയെല്ലാം സ്ത്രീത്വം കവര്‍ന്നു. അവര്‍ കൂട്ടമായി ശപിച്ചു. ‘ഒരു സതീമണിയായ ദിവ്യ നാരി മൂലം നിനക്ക് സര്‍വനാശം സംഭവിക്കും.’  

ലോകമെങ്ങുമുള്ള രാവണസ്വഭാവക്കാര്‍ ഇപ്പോഴും ഇതേ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. ഇതില്‍, ജാതി, മത, വര്‍ഗ, വര്‍ണങ്ങളല്ല സ്വഭാവത്തിലെ നന്മയും തിന്മയുമാണ് രാമ, രാവണന്മാരെ വേര്‍തിരിക്കുന്നത്.  

(അവലംബം:  

ഡോ. പി.എസ്. നായര്‍, സമ്പൂര്‍ണ രാമായണം)

ഡോ. ടി.വി. മുരളീവല്ലഭന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വിവാദത്തില്‍ നിന്നും പുറത്തുകടന്ന ഗ്യാനേഷ് കുമാറിനെ കുടുക്കാന്‍ ജിജി തോംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.