Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക്; വാടക വിതരണ മേഖല പ്രതിസന്ധിയില്‍

കുടുംബം പോറ്റാന്‍ നിത്യചിലവിന് പോലും കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഹയര്‍ ഗുഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഈ മേഖലയിലുള്ളവരില്‍ പലരും ജില്ലയിലെ റോഡ്വക്കിലും മറ്റും പൂച്ചെട്ടി വിറ്റും മറ്റുമാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2020, 05:25 pm IST
in Kasargod

കാസര്‍കോട്: കോവിഡ് വ്യാപനം മൂലം പൊതുപരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും വിലക്ക് വന്നതോടെ വാടക വിതരണ മേഖല പ്രതിസന്ധിയില്‍. പന്തല്‍, അലങ്കാരം, ലൈറ്റ് ആന്‍ഡ് സൗണ്ട് മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ ഇപ്പോള്‍ തീര്‍ത്തും ദുരിതത്തിലാണ്. ജില്ലയിലെ 650ല്‍പരം ഉടമകളും ആയരിക്കണക്കിന് തൊഴിലാളികളും എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണിപ്പോള്‍.

മൂന്ന് മാസക്കാലം പൂര്‍ണമായും അടച്ച് പൂട്ടി, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ചുരുക്കം ചില പരിപാടികള്‍ മാത്രമാണ് നടന്നത്. എന്നാല്‍ വീണ്ടും പല സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ഈ മേഖല വളരെയേറെ പ്രതിസന്ധിയിലായിരിക്കുകയാണ്. മാസങ്ങളോളം ഉപയോഗിക്കാതിരുന്നതോടെ സൗണ്ട്, ലൈറ്റ് എന്നീ ഉപകരണങ്ങള്‍ പലതും കേടായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലാണ്. ലക്ഷങ്ങള്‍ വിലയുള്ള കാര്‍പ്പറ്റുകളും, പന്തല്‍ അലങ്കാര വസ്തുക്കളും നശിച്ചുപോകുന്നു. ഇരുമ്ബ് പൈപ്പുകളും, തകരഷീറ്റുകളും തുരുമ്ബ് പിടിച്ച് പോകുന്ന അവസ്ഥയുമാണുള്ളത്.

കുടുംബം പോറ്റാന്‍ നിത്യചിലവിന് പോലും കഷ്ടപ്പെട്ട് കൊണ്ടിരിക്കുകയാണ് ഹയര്‍ ഗുഡ്‌സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍. ഈ മേഖലയിലുള്ളവരില്‍ പലരും ജില്ലയിലെ റോഡ്വക്കിലും മറ്റും പൂച്ചെട്ടി വിറ്റും മറ്റുമാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുകയാണ്. കോവിഡ് വൈറസ് നിയന്ത്രണ വിധേയമാക്കാന്‍ ഇനിയും സമയമെടുക്കുമെന്നതിനാല്‍ ഈ രംഗത്തുള്ള ഉടമകളും തൊഴിലാളികളും ഏറെ ആശങ്കയിലാണ്. 

കടുത്ത പ്രതിസന്ധിയിലായ ഈ മേഖലയിലുള്ളവരെ സംരക്ഷിക്കുവാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാന തലത്തില്‍ അതിജീവന സമരം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപന സാഹചര്യത്തില്‍ മാറ്റിവെക്കുകയാണുണ്ടായത്. 

2020ലെ വാഹന നികുതികള്‍ ഒഴിവാക്കുക, നാല് ശതമാനം പലിശയില്‍ നിലവിലുള്ള സാധനങ്ങളുടെ ഈടില്‍ അഞ്ച് ലക്ഷം രൂപ വരെ ബാങ്ക് ലോണ്‍ അനുവദിക്കുക, ഇളവുകള്‍ നല്‍കി പരിപാടികള്‍ നടത്താനുള്ള സാഹചര്യം ഉണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കേരള സ്റ്റേറ്റ് ഹയര്‍ ഗുഡ്‌സ് ഓണേര്‍സ് അസോസിയേഷന്‍ മുന്നോട്ട് വെയ്‌ക്കുന്നതെന്ന് ജില്ലാ ഭാരവാഹികളായ രാധാകൃഷ്ണന്‍ ചിത്ര, ജലാല്‍ മര്‍ത്തബ, മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.

Tags: kasargodcovidCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

Kasargod

ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ മുസ്ലീംലീഗ് അക്രമം; കൊടിമരവും ഇരു ചക്ര വാഹനങ്ങളും തകര്‍ത്തു, രണ്ട് പേര്‍ക്ക് പരിക്ക്

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

പുതിയ വാര്‍ത്തകള്‍

മുങ്ങിമരണങ്ങളില്ലാത്ത കേരളത്തിനായുള്ള മഹാദൗത്യം; പ്രധാനമന്ത്രി അഭിനന്ദിച്ചത് ആലുവയുടെ നീന്തല്‍ ഗുരുവിനെ

ബാലകൃഷ്ണ അയ്യയും ഗിരിജയും: പ്രചോദന വ്യക്തിത്വങ്ങളെ പരാമര്‍ശിച്ച് പ്രധാനമന്ത്രി

കഴിഞ്ഞ ദിവസം വിവാഹിതരായ രാജ്യസഭാ എംപി സദാനന്ദന്‍ മാസ്റ്ററുടെ മകള്‍ ടി. യമുനാഭാരതിയേയും ശ്രീകാന്തിനേയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുമോദിക്കുന്നു

ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ വിവാഹാശംസ നേര്‍ന്നു

കല്ലേക്കാട് വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ എ. ചെന്താമരാക്ഷന് ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന അധ്യക്ഷന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, വിദ്യാഭാരതി ക്ഷേത്രീയ സെക്രട്ടറി
എന്‍സിടി രാജഗോപാല്‍ എന്നിവര്‍ ഉപഹാരം നല്‍കുന്നു. വ്യാസവിദ്യാപീഠം മാനേജിങ് കമ്മിറ്റി പ്രസിഡന്റ് ശ്രീകുമാര്‍ മേനോന്‍, സെക്രട്ടറി അഡ്വ. ശ്രീനാഥ് ശങ്കര്‍ സമീപം

വ്യാസവിദ്യാപീഠം പ്രിന്‍സിപ്പല്‍ ചെന്താമരാക്ഷന് യാത്രയയപ്പ് നല്‍കി

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി കൊച്ചി മഹാനഗര്‍ സംഘടിപ്പിച്ച പൗരസംഗമത്തില്‍ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. കൊച്ചി മഹാനഗര്‍ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂര്‍ത്തി, ജിഎസ്ടി ഗ്ലോബല്‍ ഡയറക്ടര്‍ സുനില്‍ ബാലകൃഷ്ണന്‍ സമീപം

ഹിന്ദുത്വം രാഷ്‌ട്രത്തിന്റെ വൈചാരിക അന്തസത്ത: ജെ. നന്ദകുമാര്‍

ദീപികയുടെ ശതോത്തര റൂബി ജൂബിലി ഉദ്ഘാടനം ചെയ്യാനെത്തിയ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനു കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉപഹാരം സമര്‍പ്പിക്കുന്നു

രാഷ്‌ട്രനന്മയാകണം മാധ്യമ പ്രവര്‍ത്തനത്തിന്റെ ലക്ഷ്യം: ഉപരാഷ്‌ട്രപതി

കാലത്തെയും പ്രകൃതിനിയമങ്ങളെയും അതിജീവിച്ച കാകഭുശുണ്ഡി

ഐപിഎല്ലില്‍ തേരോട്ടം: റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്‌ തുടർച്ചയായി രണ്ടാം കിരീടം

ഭാരത ടെന്നീസ് പുരുഷ ഡബിള്‍സ് ടീം സാത്വിക് സായിരാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പൂര്‍ ഓപ്പണ്‍ ഫൈനലിന് ശേഷം

സാത്-ചി; ഒടുവില്‍ ഒരു കിരീടനേട്ടം, സിംഗപ്പൂര്‍ ഓപ്പണ്‍ ടൈറ്റില്‍ സ്വന്തമാക്കുന്ന ആദ്യ ഭാരത ഡബിള്‍സ് ടീം

സെലെസ്‌റ്റെ 26: ഉറുഗ്വേ ടീമും റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.