Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

4 കിലോ സ്വര്‍ണം, 601 കിലോ വെള്ളി, 8,376 പുസ്തകങ്ങള്‍, 10,438 സാരികള്‍; ജയലളിതയുടെ വസതിയായിരുന്ന വേദ നിലയത്തിലെ സാധനങ്ങളുടെ കണക്കുകള്‍ പുറത്ത്‌

25 വിഭാഗങ്ങളിലായി 32,721 ഇനങ്ങളുടെ പട്ടികയാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. 14 വകഭേദങ്ങളിലായാണ് നാലു കിലോ സ്വര്‍ണ്ണമുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2020, 10:48 am IST
in India

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ വസതിയിലെ സാധനങ്ങളുടെ കണക്കുകള്‍ അമ്പരപ്പിക്കുന്നത്. ജയലളിതയുടെ വസതിയായിരുന്ന വേദനിലയത്തില്‍ നാല് കിലോ സ്വര്‍ണം ഉള്‍പ്പടെ വെള്ളി, ടിവികള്‍, റെഫ്രിജറേറ്ററുകള്‍ തുടങ്ങി നിരവധി സാധനങ്ങളുടെ പട്ടികയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.  

25 വിഭാഗങ്ങളിലായി 32,721 ഇനങ്ങളുടെ പട്ടികയാണ് തമിഴ്നാട് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്. 14 വകഭേദങ്ങളിലായാണ് നാലു കിലോ സ്വര്‍ണ്ണമുള്ളത്. 867 വകഭേദങ്ങളില്‍ 601 കിലോയിലധികം വെള്ളിയുമുണ്ട്. 11 ടിവി, 110 റെഫ്രിജറേറ്ററുകള്‍, 38 എയര്‍ കണ്ടീഷനുകള്‍, 29 ടെലഫോണുകള്‍, 8,376 പുസ്തകങ്ങള്‍, 10,438 സാരികള്‍, തലയണക്കവറുകള്‍ കര്‍ട്ടണ്‍, പാദരക്ഷകള്‍, അടുക്കളപ്പാത്രങ്ങള്‍, അലമാരകള്‍, വൈദ്യുതി ഉപകരണങ്ങള്‍, ഉപഹാരങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഘടികാരങ്ങള്‍, ആദായ നികുതി രേഖകള്‍, പൂജാ പാത്രങ്ങള്‍ എന്നിവയും സര്‍ക്കാരിന്റെ പട്ടികയിലുണ്ട്.  

പോയസ് ഗാര്‍ഡനിലെ സ്വത്ത് ഏറ്റെടുക്കുന്നതിന് ഭൂമി ഏറ്റെടുക്കല്‍ നിയമ പ്രകാരം തമിഴ്നാട് സര്‍ക്കാര്‍ 67.88 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവെച്ചിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ വേദ നിലയത്തിന്റെ അവകാശം സ്വന്തമാക്കിയത്. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയ്‌ക്കും ദീപക്കിനും 67കോടി രൂപ നഷ്ടപരിഹാരം നല്‍കിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ അവകാശം സ്വന്തമാക്കിയത്. വേദനിലയം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കാനുള്ള നടപടി ക്രമങ്ങളും നടന്നുവരികയാണ്.  

ജയലളിതയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീമുള്ള വ്യക്തിയായ അമ്മ വേദവല്ലിയോടുള്ള സ്‌നേഹം വിളിച്ചോതിയാണ് വീടിന് വേദനിലയമെന്ന് ജയ പേരിട്ടത്. പിന്നീട് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന വിലാസമായി പോയസ്ഗാര്‍ഡനിലെ ഈ വസതി മാറി. ജയയുടെ ജീവിതം പോലെ തന്നെ വേദനിലയത്തിലെ വസ്തുക്കളും നിഗൂഢമാണെന്നാണ് ആളുകള്‍ വിലയിരുത്തിയിരുന്നത്.  

Tags: Jayalalithavedanilayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേവല ഭൂരിപക്ഷം കിട്ടിയില്ല, പക്ഷെ എംജിആറിനും ജയലളിതയ്‌ക്കും ശേഷം സിനിമാതരംഗം തമിഴ്നാട്ടില്‍ ആഞ്ഞടിക്കുമ്പോള്‍

India

കാണാന്‍ വരുന്നവരെല്ലാം വിജയിന്റെ വോട്ടായി മാറില്ല, തമിഴ്നാട്ടിലെ മത്സരം ഡിഎംകെയും എന്‍ഡിഎയും തമ്മില്‍: ഖുശ്ബു

India

ജയലളിതയെ മരണത്തില്‍ നിന്നും ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മോദി രക്ഷിച്ചിട്ടുണ്ടെന്ന് മലയാളി പത്രപ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍

News

നിയമസഭയില്‍ സ്ത്രീയുടെ സാരി വലിച്ചൂരിയവരാണ് ഡിഎംകെക്കാര്‍: ജയലളിത സംഭവം ഓര്‍മ്മിപ്പിച്ച് നിര്‍മ്മലാ സീതാരാമന്റെ തീപ്പൊരി പ്രസംഗം

India

27 കിലോ സ്വര്‍ണം, 700 കിലോ വെള്ളി, 100 ഏക്കര്‍ ഭൂമി.. ജയലളിതയുടെ സ്വത്തുക്കള്‍ സര്‍ക്കാരിന് കൈമാറുന്നു

പുതിയ വാര്‍ത്തകള്‍

തുള്‍സി ഗബ്ബാര്‍ഡ് (ഇടത്ത്) ഡോ. ഫൗചി (വലത്ത്) കൊറോണ വൈറസിന്‍റെ പ്രതീകാത്മക ചിത്രം (നടുവില്‍)

കോവിഡിന് പിന്നില്‍ അമേരിക്ക; ചൈനയിലെ വുഹാന്‍ ലാബില്‍ കൊറോണ വൈറസിനെ കൂടുതല്‍ മാരകമാക്കാനുള്ള പഠനത്തിന് പണം നല്‍കിയത് അമേരിക്ക

കൊച്ചിയിലെ ഒരു നടിയും വിഴിഞ്ഞം തുറമുഖം തട്ടിപ്പിനിരയായി ദിവ്യ എസ് അയ്യരുടെ ഒപ്പ് തട്ടിപ്പുകാരന് പണം പിടുങ്ങാന്‍ എളുപ്പവഴിയൊരുക്കി

ഫ്രാൻസിലെ ആദ്യത്തെ പരമ്പരാഗത ഹിന്ദു ക്ഷേത്രം സെപ്റ്റംബറിൽ ഭക്തർക്കായി തുറന്ന് നൽകും ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിന് പിന്നാലെ

ബിജെപിയുടെ തൃശൂര്‍ ജില്ലാ നേതാവ് ശ്രീകുമാറിനെ സ്ത്രീപീഢകനാക്കി കുടുക്കാന്‍ ശ്രമിച്ച പൊലീസിനെ തള്ളി ശ്രീകുമാറിന് ജാമ്യം അനുവദിച്ച് കോടതി

തൃണമൂൽ കോൺഗ്രസിന്റെ 440 കോടിയുടെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച് ബംഗാൾ പോലീസ് ; പാർട്ടിയുടെ ദൈനം ദിനപ്രവർത്തനങ്ങൾക്കുള്ള പണം പോലുമില്ലാതെ മമത

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഹമാസ് സ്വാധീനം ഇന്ത്യയ്‌ക്ക് ഭീഷണിയെന്ന് പറഞ്ഞ ഇസ്രയേല്‍ സ്ഥാനപതിയെ വിമര്‍ശിച്ച് പോപ്പുലര്‍ ഫ്രണ്ടിന്റെ റൗഫ്

മോദിയെ ട്രംപ് പ്രശംസിച്ചതില്‍ പ്രതിഫലിക്കുന്നത് ഇന്ത്യയോടുള്ള ഊഷ്മള ബന്ധമെന്ന് ശശി തരൂര്‍, പാക് ബന്ധവുമായി താരതമ്യം വേണ്ട

ജി.കാര്‍ത്തികേയന്റെ ശിഷ്യന്‍ ആയതിനാല്‍ മരുമകള്‍ വിഴിഞ്ഞം തുറമുഖം എംഡിയായി തുടരുമെന്ന് കരുതി, കോണ്‍ഗ്രസിനുള്ളില്‍ ദിവ്യ എസ് അയ്യര്‍ അനഭിമത…

കുവൈറ്റിലേക്കുള്ള വിമാനസർവീസുകൾ 25 മുതൽ പുനരാരംഭിക്കുമെന്ന് ഒമാൻ എയർ

തമിഴ്‌നാട് നിലപാട് പെരിയാര്‍ തീരത്തെ ജനങ്ങളോടുളള വെല്ലുവിളിയെന്ന് മുല്ലപ്പെരിയാര്‍ സമര സമിതി, ബജറ്റില്‍ പരാമര്‍ശമില്ലാത്തത് നിരാശാജനകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.