Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

കാസര്‍കോട്ടെ അഞ്ച് കോവിഡ് മരണത്തിലും ഉറവിടമില്ല

കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരുടെയും ഉറവിടം വ്യക്തമല്ലാത്തത് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തന്നു. ശനിയാഴ്‌ച്ച കോവിഡ് സ്ഥിരീകരിച്ച 105 പേരില്‍ 88 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. ജുലൈ 24ന് 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 76 പേര്‍ സമ്പര്‍ക്കത്തിലാണ് രോഗബാധിതരായത്. അതില്‍ 21 പേരുടെ ഉറവിടം ലഭ്യമല്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2020, 01:46 pm IST
inKasargod

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ച അഞ്ചുപേരുടെയും ഉറവിടം വ്യക്തമല്ലാത്തത് ആരോഗ്യവകുപ്പിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തന്നു. ശനിയാഴ്‌ച്ച കോവിഡ് സ്ഥിരീകരിച്ച 105 പേരില്‍ 88 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം പിടിപെട്ടത്. ജുലൈ 24ന് 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ അതില്‍ 76 പേര്‍ സമ്പര്‍ക്കത്തിലാണ് രോഗബാധിതരായത്. അതില്‍ 21 പേരുടെ ഉറവിടം ലഭ്യമല്ലായിരുന്നു. ജില്ലയില്‍ മരിച്ച അഞ്ച് പേരും പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. ഇതില്‍ മൂന്ന് പേര്‍ സ്ത്രീകളും രണ്ട് പേര്‍ പുരുഷന്മാരുമാണ്. മരിച്ച ഒരാളൊഴികെ മറ്റുള്ളവരെല്ലാം 60 വയസിന് മുകളില്‍ പ്രായമുള്ളവരായിരുന്നു.

ഞായറാഴ്ച കോവിഡ് ബാധിച്ച് മരണപ്പെട്ട അബ്ദുര്‍ റഹ്മാന്‍ വൃക്ക ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് നടത്തിയ ആന്റിജെന്‍ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ മരണപ്പെടുകയായിരുന്നു. അതേസമയം ഇവര്‍ക്ക് രോഗ ബാധയുണ്ടായ ഉറവിടം വ്യക്തമാകാത്തത് അധികൃതരെ കുഴക്കുകയാണ്.

മംഗല്‍പാടി പഞ്ചായത്തിലെ നഫീസയാണ് ഓദ്യോഗികമായി ആദ്യം ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് മുന്‍സിപ്പല്‍ പരിധിയിലെ ഖൈറുന്നീസയാണ് മരിച്ച രണ്ടാമത്തെ ആള്‍. രാവണേശ്വരം സ്വദേശി മാധവനാണ് കോവിഡ് ബാധിച്ച് മരിച്ച മൂന്നാമത്തെ വ്യക്തി. നാലാമത് മരണപ്പെട്ട കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ പരിധിയിലെ നബീസയ്‌ക്ക് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. സ്ഥിതി ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. അവിടെ വച്ചാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തി വരികയായിരുന്നു. എന്നാല്‍ ശനിയാഴ്‌ച്ച പുലര്‍ച്ചേ മരണം സംഭവിക്കുകയായിരുന്നു. കാസര്‍കോട് ജില്ലയിലെ ആശുപത്രികളില്‍ കഴിയുന്നവരില്‍ ആര്‍ക്കും രോഗം ഗുരുതരമല്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. രോഗം ഗുരുതരമായവരെ പരിയാരം മെഡിക്കല്‍ കോളജിലേക്കാണ് മാറ്റുന്നത്. ഉറവിടമില്ലാതെ രോഗികള്‍ വര്‍ധിക്കുന്നത് വളരെ ഗൗരവത്തോടെ കാണണമെന്നാണ് ഡിഎംഒ ഡോ. എം.വി രാംദാസ് പറയുന്നത്.
 

Tags: kasargodcovidCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

കഥ: വിഷ ജന്തുക്കള്‍

സിം കാർഡിന് പകരം വൈഫൈ, വിളിക്കാൻ രഹസ്യ ആപ്പുകൾ പ്രത്യേക പോസ്റ്റുമാൻമാർ ; ഒളിവിൽ കഴിയാൻ സഹായിച്ചത് ആയങ്കിയെ സഹായിച്ചത് കൊടും ക്രിമിനലുകളോ ?

സുവേന്ദു സർക്കാർ മൂന്ന് മാസത്തിനുള്ളിൽ നാടുകടത്തിയത് 4,800 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ : ഇത് ബിജെപി സർക്കാരിന്റെ വിജയം

ബാലേട്ടനും ഭാര്യ കമലവും, കാര്‍ത്യായിനി

മലമ്പുഴ തോണിയപകടം: ദുരൂഹതയുടെ 68 വര്‍ഷം

ഉടമ അറിയാതെ പശുവിനെ വിറ്റു; ക്ഷീരസംഘം പ്രസിഡന്റിനെതിരെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.