കൊല്ലം: കരുനാഗപ്പള്ളി താലൂക്കില്‍ ഓച്ചിറ, തഴവ, തെക്കുംഭാഗം എന്നീ പഞ്ചായത്തുകള്‍ ഒഴികെ മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കളക്ടര്‍ ഉത്തരവിട്ടു. കുന്നത്തൂര്‍ താലൂക്കില്‍ കുന്നത്തൂര്‍, പോരുവഴി പഞ്ചയത്തുകള്‍ ഒഴികെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും കൊട്ടാരക്കര താലൂക്കില്‍ കുളക്കട, മൈലം, പവിത്രേശ്വരം എന്നീ പഞ്ചായത്തുകള്‍ ഒഴികെയുള്ള മറ്റെല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി.
തലവൂര്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളായി നിശ്ചിയിച്ച് റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്മെന്റ് നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തി ഉത്തരവായി. ആലപ്പാട്, ചവറ, ക്ലാപ്പന, കുലശേഖരപുരം, നീണ്ടകര, പന്മന, തൊടിയൂര്‍, തേവലക്കര, കരുനാഗപ്പള്ളി, മൈനാഗപ്പള്ളി, ശാസ്താംകോട്ട, ശൂരനാട് തെക്ക്, ശൂരനാട് വടക്ക്, പടിഞ്ഞാറേ കല്ലട, കൊട്ടാരക്കര, ചടയമംഗലം, ചിതറ, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കടയ്ക്കല്‍, കരീപ്ര, കുമ്മിള്‍, മേലില, നെടുവത്തൂര്‍, നിലമേല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിനല്ലൂര്‍, വെളിയം, വെട്ടിക്കവല എന്നീ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളാക്കി നിശ്ചയിച്ച് ഉത്തരവായി.
പുനലൂര്‍ മുനിസിപ്പാലിറ്റിയിലെ 10, 13, 24, 25, 26, 27, 28, 29, 33, 34 വാര്‍ഡുകളും കൊല്ലം കോര്‍പ്പറേഷനിലെ 2, 4, 36, 37, 38, 39 ഡിവിഷനുകളും കണ്ടയിന്മെന്റ് സോണുകളാണ്.അലയമണ്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, കരവാളൂര്‍, കുളത്തൂപ്പുഴ, തെന്മല, ഏരൂര്‍, വിളക്കുടി, തലവൂര്‍, പരവൂര്‍, ചിറക്കര, തൃക്കരുവ, പൂതക്കുളം, കൊറ്റങ്കര, നെടുമ്പന, മയ്യനാട്, പനയം എന്നീ പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും റെഡ് കളര്‍ കോഡഡായി പ്രഖ്യാപിച്ചു.
ആര്യങ്കാവ് പഞ്ചായത്തിലെ ആര്യങ്കാവ് (4), ആര്യങ്കാവ് ക്ഷേത്രം (5) എന്ന വാര്‍ഡുകളില്‍ നിശ്ചിത ഹോട്ട് സ്പോട്ട് നിയന്ത്രണങ്ങള്‍ തുടരും.
ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളില്‍ അടിയന്തര വൈദ്യസഹായത്തിനും അവശ്യസാധനങ്ങള്‍ ഏറ്റവും അടുത്ത കടകളില്‍ നിന്ന് വാങ്ങുന്നതിനും മാത്രമേ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കൂ. അവശ്യവസ്തുക്കളുടെ ചരക്കുനീക്കം അനുവദിക്കും. ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് രാവിലെ എട്ടു മുതല്‍ രാത്രി ഏഴുവരെ അനുവദിക്കും. ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ ഓഫീസുകളും അവശ്യ സേവനം നല്കുന്ന മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെ ഓഫീസുകള്‍ക്കും മാത്രമേ ഇടവിടങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. അവശ്യസേവന വിഭാഗത്തിലുള്ള ജീവനക്കാരെയും അവരുടെ വാഹനങ്ങളെയും തടസം കൂടാതെ കടത്തിവിടുന്നതിന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ക്രിട്ടിക്കല്‍ കണ്ടൈന്‍മെന്റ് സോണുകളിലെ റേഷന്‍കടകള്‍ രാവിലെ ഒമ്പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ പൊതുജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാം. എന്നാല്‍ റേഷന്‍കടകളിലേക്ക് ചരക്ക് ഇറക്കുന്നതിന് സമയനിയന്ത്രണം ബാധകമല്ല. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ പ്രവര്‍ത്തിക്കാം. പെട്രോള്‍പമ്പുകളുടെ പ്രവര്‍ത്തനസമയം രാവിലെ എഴു മുതല്‍ വൈകിട്ട് ഏഴുവരെയാണ്. സഹകരണബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളുടെ പ്രവര്‍ത്തനസമയം രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ പൊതുജന ബന്ധമില്ലാതെ പരിമിത എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം.
പൊതുഗതാഗത സംവിധാനത്തിലുള്ള വാഹനങ്ങള്‍ക്ക് കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങളുള്ള പ്രദേശങ്ങളിലെ ദേശീയപാതയിലൂടെയും സംസ്ഥാനപാതയിലൂടെയും നിര്‍ത്താതെ കടന്നുപോകാം. കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല.
ഇളവുകള്‍ക്കായി ബന്ധപ്പെടാം
ജില്ലയിലെ കണ്ടൈന്‍മെന്റ് സോണുകളില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കുള്ള ഇളവുകള്‍ക്കും യാത്ര അനുമതിക്കും അപേക്ഷ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരായ അതത് താലൂക്കിലെ തഹസില്‍ദാര്‍ക്ക് നല്‍കാം. ബന്ധപ്പെട്ട സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ അഭിപ്രായം തേടി തീരുമാനമെടുക്കാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: