Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാമായണസാരാംശം- 9; ധര്‍മം വാഴുന്ന രാമരാജ്യം

പിന്നീട് ഭരണാധികാരിയായപ്പോഴും സ്വസ്ഥനായിരുന്നില്ല. സംഭവബഹുലമായി ജീവിതം. സഹോദരനേയും പത്‌നിയേയും ഉപേക്ഷിക്കേണ്ടിവന്നു. ദുരിതം പിന്നെയും പിന്നെയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2020, 03:00 am IST
inSamskriti

വര്‍ത്തമാനകാലത്ത് സദുദ്ദേശ്യത്തോടും അല്ലാതെയും രാഷ്‌ട്രീയക്കാര്‍ ഉപയോഗിക്കുന്ന വാക്കാണ് രാമരാജ്യം. രാമരാജ്യം എന്നാല്‍ ഹിന്ദുക്കളുടെ മാത്രം രാജ്യം എന്നല്ല വിവക്ഷ. എല്ലാ തരത്തിലുള്ള ജനവിഭാഗങ്ങളും (ധനികനും ദരിദ്രനും, പാമരനും പണ്ഡിതനും, വിവിധ മതസ്ഥരും അങ്ങനെ എല്ലാ കൂട്ടരും) ഒരു തരത്തിലുള്ള വിവേചനത്തിനും അടിമപ്പെടാതെ സുരക്ഷിതത്വത്തോടും ഈശ്വരഭയത്തോടും ഭരണാധികാരിയോടുള്ള ആദരവോടും സത്യസന്ധതയോടും കൂടി ജീവിക്കുന്ന അവസ്ഥയായിരുന്നു ശ്രീരാമന്റെ ഭരണസാരഥ്യത്തില്‍ ഉണ്ടായിരുന്നത്. ധര്‍മ്മിഷ്ഠമായ ഭരണപാടവം കൊണ്ട് സര്‍വജീവരാശികളേയും ആനന്ദിപ്പിക്കുക. അതുപോലെയുള്ള ഒരു സ്വപ്‌നരാജ്യമെന്നാണ് രാമരാജ്യം എന്ന പ്രയോഗത്തിന്റെ ആന്തരികധ്വനി. ശ്രീരാമന്‍ പരമാവധി പ്രജാവല്‍സലനായിരുന്നു. യുദ്ധാനന്തരം ലങ്കയില്‍ നിന്ന് സീതയുമായ് അയോദ്ധ്യയിലെത്തി രാജ്യഭാരമേറ്റെടുത്ത ശ്രീരാമന്‍ രണ്ട് അലക്കുകാരായ സ്ത്രീകളുടെ പതംപറച്ചിലില്‍  (സീതയുടെ ചാരിത്ര്യത്തെ കുറിച്ചുള്ള സംശയം) നിന്നാണ് സീതയെ ഉപേക്ഷിക്കുക എന്ന കടുത്ത തീരുമാനമെടുത്തത്. രാമന് സീതയെ പരിപൂര്‍ണ്ണ വിശ്വാസമായിരുന്നു. പക്ഷെ പ്രജകളുടെ സന്ദേഹത്തെ അദ്ദേഹം മാനിച്ചു. സുഖത്തേക്കാള്‍ കൂടുതല്‍ ക്ലേശഭരിതമായ ജീവിതമായിരുന്നു ശ്രീരാമന്. പന്ത്രണ്ട് വര്‍ഷം വനവാസം, നെഞ്ചുപൊട്ടിയുള്ള പിതാവിന്റെ മരണം.  

പിന്നീട് ഭരണാധികാരിയായപ്പോഴും സ്വസ്ഥനായിരുന്നില്ല. സംഭവബഹുലമായി ജീവിതം. സഹോദരനേയും പത്‌നിയേയും ഉപേക്ഷിക്കേണ്ടിവന്നു. ദുരിതം  പിന്നെയും പിന്നെയും.രാമന്‍ അനുഭവിച്ചതില്‍ വെച്ചേറ്റവും വലിയ ആഘാതമായത് ലക്ഷ്മണനെ ഉപേക്ഷിക്കേണ്ടിവന്നതു തന്നെ. സീതയെ പരിത്യജിച്ചപ്പോഴും മറ്റ് പ്രശ്‌നങ്ങള്‍ക്കിടയിലും ലക്ഷ്മണന്‍ ഒരു നിഴല്‍ പോലെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. ലക്ഷ്മണവിയോഗത്തെ തുടര്‍ന്ന് ദുഃഖാര്‍ത്തനും പശ്ചാത്താപവിവശനുമായ സന്ദര്‍ഭത്തില്‍ തന്റെ ജീവിതലക്ഷ്യം പൂര്‍ത്തിയായ് എന്ന് ശ്രീരാമന്‍ കണക്കുകൂട്ടി. രാവണനെ വധിച്ചു, ലങ്കയില്‍ ധര്‍മ്മിഷ്ഠനായ രാജാവിനെ വാഴിച്ചു. അയോദ്ധ്യയും സസുഖം. താനില്ലെങ്കിലും തന്റെ സോദരന്‍ ഭരതന് നീതിപൂര്‍വമായ ഭരണം നിര്‍വഹിക്കാന്‍ കഴിയും. അപ്രകാരം തീരുമാനമെടുത്ത് ഭരതന്റെ പട്ടാഭിഷേകം നടത്തി. ശേഷം സരയൂനദിയിലിറങ്ങി ഭഗവാന്‍ മനുഷ്യജന്മം വെടിഞ്ഞു. ആയിരക്കണക്കിന് പ്രജകള്‍ അദ്ദേഹത്തോടുള്ള സ്‌നേഹാധിക്യത്താല്‍ ആ  പാത പിന്തുടര്‍ന്ന് ദേഹത്യാഗം ചെയ്ത് സ്വര്‍ലോകം പൂകി.

പ്രദീപ് പേരശ്ശന്നൂര്‍

  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരിയില്‍ വിശ്വസേവാദിനാഘോഷം ഉദ്ഘാടനം ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അമ്മയുടെ അനുഗ്രഹം വാങ്ങുന്നു
Kerala

അമ്മയുടെ ജീവിതം നിസ്വാര്‍ത്ഥ സേവനത്തിന്റെ പ്രവാഹം: അമിത് ഷാ

Astrology

വാരഫലം: 2026 സപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 4 വരെ, ഈ നാളുകാര്‍ക്ക് ശത്രുശല്യം വര്‍ധിക്കും, യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും

Kerala

അമ്മയുടെ 73-ാം പിറന്നാള്‍ ഇന്ന്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

വായന: ചികിത്സയിലെ സ്നേഹവും കരുതലും

രാമായണാമൃതം പകര്‍ന്ന മൂന്ന് രാപകലുകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ -12: അരക്കില്ലമില്ലാതെ അധികാരവാഴ്ചയില്ല

ഇന്ന് ലോക നദീ ദിനം: അതിജീവനത്തിന്റെ നദീതടങ്ങള്‍

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

കയത്തിലാകുന്ന പൊക്കാളി: ഉത്തരവുകളിലൊതുങ്ങി പൊക്കാളി നില വികസന ഏജന്‍സി

കുട്ടനാട് ഒരു വിസ്മയനാട്

നാഗാരാധനയും അനുഷ്ഠാനങ്ങളും-3 : സര്‍പ്പംതുള്ളല്‍

ആലോചനാമൃതം: എളിമയുടെ തിളക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.