ന്യൂദല്‍ഹി: 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലെ 4ഃ400 മീറ്റര്‍ മിക്സഡ് റിലേ സ്വര്‍ണം ഇന്ത്യക്ക്. ബെഹ്റിനാണ് അന്ന് സ്വര്‍ണം നേടിയിരുന്നത്. ഫൈനലില്‍ ഓടിയ കെമി അഡെക്കോയ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബഹ്റിന് ടീമിനെ അയോഗ്യരാക്കി. ഇതിനെ തുടര്‍ന്നാണ്, അന്ന് വെള്ളി നേടിയ ഇന്ത്യക്ക് സ്വര്‍ണം നല്കാന് തീരുമാനമായത്.
ഡോപ്പ് ടെസ്റ്റില്‍ കുടുങ്ങിയ കെമി അഡെക്കോയയ്ക്ക് നാലു വര്‍ഷത്തെ വിലക്കും അത്റ്റലിക് ഇന്റഗ്രിറ്റി യുണിറ്റ് ഏര്‍പ്പെടുത്തി. കെമിയെ അയോഗ്യയാക്കിയതോടെ വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡിസില്‍ ഇന്ത്യയുടെ അനു രാഘവന് വെങ്കലം ലഭിച്ചു. ഫൈനലില്‍ അനു രാഘവന് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്യത്.
മുഹമ്മദ് അനസ്, എം.ആര്. പൂവമ്മ, ഹിമ ദാസ്, ആരോഗ്യ രാജീവ് രാജീവ് എന്നിവരടങ്ങുന്ന ഇന്ത്യന്‍ ടീം 4ഃ400 മീറ്റര്‍ മിക്സഡ് റിലേ മൂന്ന് മിനിറ്റ് 15.71 സെക്കന്‍ഡില്‍ രണ്ടാം സ്ഥാനക്കാരായാണ് ഓടിയെത്തിയത്. ബെഹ്റിന്‍ ടീമിനെ അയോഗ്യരാക്കിയതോടെ ഈ ഇനത്തിലെ സ്വര്‍ണം ഇന്ത്യക്ക് സ്വന്തമായി. ഇതോടെ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് 4ഃ400 മീറ്റര്‍ മിക്സഡ് റിലേയില്‍ സ്വര്‍ണം നേടുന്ന ആദ്യ ടീമായി. ജക്കാര്‍ത്ത ഗെയിംസിലാണ് ഈ ഇനം ആദ്യമായി ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: