Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

യുവാവിന്റെ മരണം: അയൽവാസി അറസ്റ്റിൽ

സന്തോഷിന്റെ വീട്ടിനു മുന്നിൽ സിനോജും സംഘവും പന്തൽകെട്ടി മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതിലുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 22, 2020, 10:59 pm IST
inKannur

കണ്ണൂർ: ഏച്ചൂർ മാവിലാച്ചാലിൽ കെ. സിനോജിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതിയായ അയൽവാസി  പടയമ്പേത്ത് സന്തോഷിനെ (35) കണ്ണൂർ ടൗൺ ഡിവൈഎസ്പി പി.പി.സദാനന്ദന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തു. ജൂൺ 21ന് രാത്രി പത്തോടെയാണ് സംഭവം. 

സന്തോഷിന്റെ വീട്ടിനു മുന്നിൽ സിനോജും സംഘവും പന്തൽകെട്ടി മദ്യപിക്കുന്നത് ചോദ്യം ചെയ്യുകയും പന്തൽ പൊളിച്ചുമാറ്റുകയും ചെയ്തതിലുള്ള എതിർപ്പാണ് കൊലയിലേക്ക് നയിച്ചതെന്ന് ഡിവൈഎസ്പി പറഞ്ഞു. രാത്രി സിനോജ് വരുന്നതുകണ്ട സന്തോഷ് തടഞ്ഞു ചോദ്യം ചെയ്തതിനിടെ വാക്കേറ്റമുണ്ടായി. ഇതിനിടെ സന്തോഷ് സിനോജിന്റെ കഴുത്തുഞെരിച്ചുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ സന്തോഷിനെ മർദ്ദിച്ച് കുറ്റസമ്മതം നടത്തിച്ചതാണെന്ന് പറഞ്ഞ് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. 

ഇക്കഴിഞ്ഞ ജൂൺ 22 നാണ് ഏച്ചൂർ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലിൽ സിനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംശയാസ്പദമായി ഒന്നും കാണാത്തതിനെ തുടർന്ന് കുഴഞ്ഞു വീണതായിരിക്കാമെന്നാണ് നാട്ടുകാരും ബന്ധുക്കളും കരുതിയത്. പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ കണ്ണൂർ മെഡിക്കൽ കോളജിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ മരണം സ്വാഭാവികമല്ലെന്ന് വെളിപ്പെടുകയായിരുന്നു. 

കഴുത്തിനുണ്ടായ ആഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോർട്ട്. തുടർന്നാണ് ചക്കരക്കല്ല് പൊലീസ് അന്വേഷണം ആരംഭിച്ചത്. ആദ്യദിവസം മൃതദേഹത്തിനടുത്ത് ഇല്ലാതിരുന്ന ബൈക്കിന്റെ താക്കോൽ രണ്ടാം നാളിൽ കണ്ടതാണ് പൊലീസിൽ സംശയം ജനിപ്പിച്ചത്. കണ്ണൂർ ഡിവൈഎസ്പി പി.പി. സദാനന്ദൻ, ചക്കരക്കൽ സിഐ പ്രമോദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. സിനോജിന്റെ കൈയിൽ നിന്നും കിട്ടിയ തലമുടി അന്വേഷണത്തിൽ നിർണായക തെളിവായി. സംശയിക്കുന്ന ചിലരുടെ തലമുടികളുടെ സാമ്പിളെടുത്ത് അന്വേഷണസംഘം പരിശോധനയ്‌ക്ക് അയച്ചിരുന്നു. സിനോജിന്റെ വിരലുകൾക്കിടയിൽ നിന്നും കണ്ടെത്തിയത് സന്തോഷിന്റെ മുടിനാരാണെന്ന് ഫോറൻസിക് പരിശോധനയിൽ തെളിയുകയായിരുന്നു.

Tags: deatharrest
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

Football

ഫുട്‌ബാൾ മത്സരത്തിനിടെ ഇടിമിന്നലേറ്റ് 24-കാരനായ താരത്തിന് ദാരുണാന്ത്യം; നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

India

കൊല്ലപ്പെട്ട ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ മകൻ അബാൻ അഹമ്മദും കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

അണ്ടര്‍ 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഭാരതത്തിന് ആശിഷിന്റെ വെള്ളി മധുരം, നേട്ടം ജാവലിന്‍ ത്രോയില്‍

മധുര പൂരമീ മഴ

ചിത്രരാമായണം 23: യുദ്ധകാണ്ഡം

നമാമി രാമം 23: സ്വാമിദാസന്‍ സകലകാലം

രാമസ്പര്‍ശം 23: ഒരു ചാട്ടത്തില്‍ കടല്‍ കടന്ന്

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.