Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

മാരിയമ്മന്‍ ക്ഷേത്രം ഭാരവാഹികള്‍ക്ക് കൗണ്‍സിലില്‍ അഭിനന്ദനം, മുന്‍ മേയര്‍ ‘വികസന നായകന്‍’ ചമയുന്നുവെന്ന് ബിജെപി

നഗര വികസനത്തിനായി പട്ടാളം റോഡിലെ മാരിയമ്മന്‍ ക്ഷേത്രം പൊളിക്കാന്‍ ഉത്തരവിട്ട മുന്‍ മേയര്‍ രാജന്‍ പല്ലനെതിരെ ബിജെപി അംഗങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വേഷം ചമഞ്ഞെത്തിയ മുന്‍മേയര്‍ രാജന്‍ പല്ലന്‍, ജങ്ഷന്‍ വികസനത്തിന്റെ പേരില്‍ പൊള്ളയായ വാഗ്ദാനം നല്‍കിയ പോലെ പട്ടാളം റോഡ് വികസന കാര്യത്തിലും രംഗത്ത് വന്നിരിക്കുകയാണെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ് സമ്പൂര്‍ണ്ണ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2020, 04:25 pm IST
in Thrissur

തൃശൂര്‍: നഗര വികസനത്തിനായി പട്ടാളം റോഡിലെ മാരിയമ്മന്‍ ക്ഷേത്രം പൊളിക്കാന്‍ ഉത്തരവിട്ട മുന്‍ മേയര്‍ രാജന്‍ പല്ലനെതിരെ ബിജെപി അംഗങ്ങള്‍. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രതിപക്ഷ നേതാവിന്റെ വേഷം ചമഞ്ഞെത്തിയ മുന്‍മേയര്‍ രാജന്‍ പല്ലന്‍, ജങ്ഷന്‍ വികസനത്തിന്റെ പേരില്‍ പൊള്ളയായ വാഗ്ദാനം നല്‍കിയ പോലെ പട്ടാളം റോഡ് വികസന കാര്യത്തിലും രംഗത്ത് വന്നിരിക്കുകയാണെന്ന് ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ബിജെപി പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ എം.എസ് സമ്പൂര്‍ണ്ണ പറഞ്ഞു.

പട്ടാളം റോഡ് മാരിയമ്മന്‍ വിനായക കോവില്‍ ക്ഷേത്രഭാരവാഹികളെ പലവിധത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി ക്ഷേത്രം പൊളിക്കാന്‍ തീരുമാനിച്ചയാളാണ് ഇപ്പോള്‍ വികസന നായകന്‍ ചമയുന്നത്. കോര്‍പ്പറേഷന്‍ കൗണ്‍സിലിന്റേയോ നഗര-വികസന സ്റ്റാന്റിങ് കമ്മിറ്റികളുടെയോ തീരുമാനമില്ലാതെ 2015 ഫെബ്രുവരിയില്‍ ക്ഷേത്രം പൊളിക്കാന്‍ മുന്‍ മേയര്‍ ഉത്തരവിട്ടിരുന്നു.  

കിഴക്കേകോട്ട, പടിഞ്ഞാറെകോട്ട, പൂങ്കുന്നം എന്നിവിടങ്ങളില്‍ വികസനത്തിന്റെ പേരു പറഞ്ഞ് ജനങ്ങളെ പെരുവഴിലാക്കിയ അതേ സമീപനമാണ് പട്ടാളം റോഡ് വികസനത്തിന്റെ പേരില്‍ രാജന്‍ പല്ലന്‍ നടത്തിയത്. ജംഗ്ഷന്‍ വികസനത്തിന്റെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചു കിടപ്പാടം പോലുമില്ലാതെ തെരുവിലിറക്കുകയായിരുന്നു. മാരിയമ്മന്‍ കോവില്‍ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ കോര്‍പ്പറേഷന് രേഖാമൂലം അപേക്ഷ നല്‍കിയിരുന്നില്ലെന്ന് സമ്പൂര്‍ണ ചൂണ്ടിക്കാട്ടി.  

നഗരവാസികളെ പെരുവഴിയിലാക്കിയ രാജന്‍ പല്ലനെ ‘പെരുവഴി മോര്‍ച്ച’ സംസ്ഥാന പ്രസിഡന്റ് പദവി നല്‍കണമെന്നും ജങ്ഷന്‍ വികസനത്തിന്റെ മറവില്‍ കാട്ടികൂട്ടിയതൊന്നും ജനങ്ങള്‍ മറന്നിട്ടില്ലെന്നും ബിജെപി കൗണ്‍സിലര്‍ കെ. മഹേഷ് പറഞ്ഞു. ലാലൂര്‍ ട്രഞ്ചിങ് ഗ്രൗണ്ടില്‍ ബയോമൈനിങ് നടത്താനുള്ള പദ്ധതി ലാലൂര്‍ നിവാസികളുടെ ആശങ്ക ദൂരീകിച്ചതിന് ശേഷമേ നടപ്പാക്കാവൂവെന്ന് സമ്പൂര്‍ണ ആവശ്യപ്പെട്ടു. പട്ടാളം റോഡില്‍ പോസ്റ്റോഫീസിന്റെ പിന്നിലുണ്ടായിരുന്ന മാരിയമ്മന്‍ കോവില്‍ നഗരവികസനത്തിനായി സ്വയം പൊളിച്ചു നീക്കാന്‍ സന്നദ്ധത അറിയിച്ച ക്ഷേത്രഭാരവാഹികളെ കൗണ്‍സില്‍ ഏകകണ്ഠമായി അഭിനന്ദിച്ചു.

 പട്ടാളം റോഡ് വികസനത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ നിരന്തരം തുടര്‍ന്നുവന്നിരുന്ന ദുഷ്ടശക്തികള്‍ തന്നെ പദ്ധതി ലക്ഷ്യം കണ്ടുതുടങ്ങിയപ്പോള്‍ അവരുടെ നേട്ടമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്ന് മേയര്‍ പറഞ്ഞു. ദിവാന്‍ജിമൂല മേല്‍പ്പാല നിര്‍മ്മാണത്തിനായി പുറമ്പോക്കില്‍ നിന്നു സ്വമേധയാ ഒഴിഞ്ഞുതരാന്‍ സമ്മതിച്ചവര്‍ക്കായി പടിഞ്ഞാറെ കോട്ടയില്‍ ആധുനിക രീതിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കും. മേല്‍പ്പാലം നാടിനു സമര്‍പ്പിക്കുന്നതിനു മുമ്പായി ഇവരെ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കൗണ്‍സില്‍ തീരുമാനിച്ചു.

Tags: corporation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 ന് വിയ്യൂർ ജയിലിൽ

Kerala

സുഗതന് സത്യപ്രതിജ്ഞ ചെയ്യാം; ജയിൽ സൗകര്യം ഒരുക്കാമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്, കോടതി തീരുമാനം ഉച്ചയ്‌ക്ക് 2 മണിക്ക്

Thiruvananthapuram

സത്യപ്രതിജ്ഞ ചെയ്യാന്‍ സുഗതന്‌ ജയിലില്‍ സൗകര്യം ഒരുക്കണം, സര്‍ക്കാര്‍ നിലപാട് തേടി ഹൈക്കോടതി

Kerala

സത്യപ്രതിജ്ഞ ചെയ്യാം; ബിജെപി കൗൺസിലർ ആർ. സുഗതന് ജടക്കാല ജാമ്യം അനുവദിച്ച് നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി

പുതിയ വാര്‍ത്തകള്‍

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.