Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെതിരെ കുരുക്ക് മുറുകുന്നു; പ്രതി ചേര്‍ത്തേക്കുമെന്ന് സൂചന; കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്‌തേക്കും

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടു പോയത്. അതിനുശേഷം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേ കാലോടെയാണ് വിട്ടയച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 12:31 pm IST
inKerala

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്ന് സൂചന. ചൊവ്വാഴ്ച ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇയാള്‍ നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമാണെന്ന വിലയിരുത്തലിലാണ് പ്രതിയാക്കുന്നത്. ഇതിനായുള്ള തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.  

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ ശിവശങ്കറിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുമെന്നാണ് സൂചനകളെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കസ്റ്റംസിനൊപ്പം എന്‍ഐഎ ഉള്‍പ്പെടെയുള്ള മറ്റ് ഏജന്‍സികളും ശിവശങ്കറിനെ വിശദമായി ചോദ്യം ചെയ്തേക്കും.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്യലിനായി കൊണ്ടു പോയത്. അതിനുശേഷം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച പുലര്‍ച്ചെ രണ്ടേ കാലോടെയാണ് വിട്ടയച്ചത്. സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരുമായി അടുത്ത ബന്ധം ശിവശങ്കറിനുണ്ടായിരുന്നതായും അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ ഇവരുടെ കോള്‍ ലിസ്റ്റുകളും പുറത്തുവന്നിട്ടുണ്ട്. ഇതില്‍ ഏപ്രില്‍ മേയ് മാസങ്ങളില്‍ ഇരുപത്തിയഞ്ചോളം തവണ ശിവശങ്കരന്‍ സരിത്തിനെ വിളിച്ചതായും തെളിവുകള്‍ പുറത്തുവന്നു. സന്ദീപിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത് രണ്ട് മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ ഇനിയും പുറത്തുവരാനുണ്ട്.

അതുകൊണ്ടുതന്നെ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ഇനിയും ലഭിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. അതിനിടെ ശിവശങ്കരന്റെ ഫ്ളാറ്റിനു സമീപത്തെ ഹോട്ടലില്‍ കസ്റ്റംസ് പരിശോധന നടത്തി. ഈ ഹോട്ടലില്‍ ശിവശങ്കരനും മറ്റുപ്രതികളും മുറിയെടുത്തിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നിരുന്നാലും ശിവശങ്കരനെ സര്‍വീസില്‍ നിന്നും സസ്പന്‍ഡ് ചെയ്യാനാകില്ല എന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്.  സസ്‌പെന്‍ഡ് ചെയ്യാന്‍ വേണ്ട കാരണങ്ങളൊന്നും ഇപ്പോഴില്ല. നിങ്ങള്‍ പറയുന്നത് പോലെയൊന്നു ചെയ്യാന്‍ ആകില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. 

ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായാണ് ഈ കേസിനെ കാണുന്നതെന്ന് എന്‍ഐഎ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോഴാണ് മുഖ്യമന്ത്രി ഇത്തരത്തില്‍ ശിവശങ്കരനെ സംരക്ഷിക്കുന്ന വിധത്തില്‍ നിലപാട് എടുത്തിരിക്കുന്നത്. സ്വപ്‌നയ്‌ക്കെതിരെ യുഎപിഎ ചുമത്തിയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസില്‍ ഭീകര ബന്ധങ്ങള്‍ വരെയുണ്ടായേക്കാം എന്നാണ് എന്‍ഐഎ പ്രത്യേക കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

ഇത് കൂടാതെ  സ്വപ്നക്ക് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്തത് മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞതനുസരിച്ചാണെന്ന് ഐടി ഉദ്യോഗസ്ഥന്‍ അറിയിച്ചു. സെക്രട്ടേറിയറ്റിന് അടുത്തെ ഫ്‌ളാറ്റ് ജയശങ്കര്‍ എന്ന സുഹൃത്തിന് വേണ്ടിയാണ് ശിവശങ്കര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ബുക്ക് ചെയ്തതെന്ന് മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ കൂടിയായിരുന്ന അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി.  

സെക്രട്ടേറിയറ്റിന് സമീപത്തായി ശിവശങ്കര്‍ താമസിക്കുന്ന അതേ ഫ്‌ളാറ്റിലാണ് മുറി ബുക്ക് ചെയ്തത്. ദിവസ വാടകയ്‌ക്ക് റൂം ബുക്ക് ചെയ്യാന്‍ കഴിയുന്ന കെട്ടിട സമുച്ഛയത്തില്‍ കെയര്‍ ടേക്കറോട് സംസാരിച്ച് വാടക നിരക്ക് കുറച്ച് നല്‍കിയെന്നും അരുണ്‍ ബാലചന്ദ്രന്‍ പറഞ്ഞു.

Tags: goldഎം ശിവശങ്കര്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വർധനവ് : മാറ്റങ്ങൾ ഇനിയും പ്രതീക്ഷിക്കാം

Kerala

കര്‍ത്തേടം റൂറല്‍ സഹകരണ ബാങ്കില്‍ 89 ലക്ഷത്തിന്റെ സ്വര്‍ണ തിരിമറി, അപ്രൈസര്‍ അറസ്റ്റില്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.