Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ഞാന്‍ ബ്രഹ്മമാകുന്നു’

വിവേകചൂഡാമണി 151

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Jul 13, 2020, 09:34 pm IST
inSamskriti

ആത്മസ്വരൂപ വിവരണം തുടരുന്നു.

ശ്ലോകം 223

ബ്രഹ്മാഭിന്നത്വവിജ്ഞാനം  

ഭവമോക്ഷസ്യ കാരണം

യേനാദ്വിതീയമാനന്ദം  

ബ്രഹ്മ സമ്പദ്യതേ ബുധൈഃ

ബ്രഹ്മത്തില്‍ നിന്ന് ഭിന്നമല്ല ആത്മാവ് എന്ന അനുഭവജ്ഞാനം കൊണ്ടേ സംസാരത്തില്‍ നിന്ന് മുക്തി ലഭിക്കൂ. അദ്വിതീയമാനന്ദമായ അതിനെ അറിഞ്ഞവര്‍ ബ്രഹ്മമായിത്തീരുന്നു. ബ്രഹ്മം അഥവാപരമാത്മാ ചൈതന്യം തന്നെയാണ് താന്‍ എന്ന് ബോധ്യപ്പെടുന്ന അനുഭവജ്ഞാനം നേടുക തന്നെ വേണം. സംസാരത്തെ മറികടക്കാന്‍ അതല്ലാതെ മറ്റൊന്നുമില്ല. വ്യഷ്ടി ചൈതന്യമായ ജീവഭാവം സമഷ്ടി ചൈതന്യമായ ബ്രഹ്മത്തില്‍ ലയിക്കണം. എന്നിലെ സത്തയായ ആത്മചൈതന്യവും ജഗത്തിന്റെ സത്തയായ പരമാത്മാ ചൈതന്യവും ഒന്നു തന്നെയെന്ന് അനുഭവമാകണം. ഇത് അപരോക്ഷ അനുഭൂതിയാണ്. അഹം ബ്രഹ്മാസ്മി- ഞാന്‍ ബ്രഹ്മമാണ് എന്നത് സ്വയമനുഭവമാകണം. യാതൊരു വിധ ഉപാധികളുടെ അപേക്ഷയുമില്ലാത്ത അനുഭവ ജ്ഞാനമാണിത്. ബ്രഹ്മവിദ് ബ്രഹ്മൈവ ഭവതി എന്ന ശ്രുതി വാക്യമനുസരിച്ച് ബ്രഹ്മഭാവം തന്നെയാണ് മോക്ഷം. ശാസ്ത്രത്തില്‍ ജീവാത്മാവും പരമാത്മാവും ഒന്ന് തന്നെയെന്ന് പറഞ്ഞാലും ആ അറിവ് നമ്മുടെ അനുഭവമായി മാറണം. അപ്പോള്‍ മാത്രമാണ് വിജ്ഞാനമായിത്തീരുക. എല്ലാറ്റിലും കുടികൊള്ളുന്ന ചൈതന്യം ഒന്നു മാത്രമാണ്. ആനന്ദസ്വരൂപനായ ബ്രഹ്മം തന്നെയാണത്. വിവേകികളായവര്‍ക്ക് ജീവനും ബ്രഹ്മവും തമ്മിലുള്ള ഐക്യത്തെ സാക്ഷാത്കരിക്കാന്‍ കഴിയും.

ഇത് തന്നെ പരമാനന്ദം. ലോകത്ത് വിവിധ വസ്തുക്കളുമായി ബന്ധപ്പെട്ട് വിഷയാനന്ദമനുഭവിക്കുന്നവര്‍ക്ക് ഇത് അറിയാന്‍ പ്രയാസമാണ്. ബ്രഹ്മത്തിന്റെ സ്വരൂപം തന്നെയാണ് ആനന്ദം. ബ്രഹ്മാനന്ദത്തെ നേടിയ വിവേകികള്‍ക്ക് സംസാരമുക്തി താനെ കൈവരും.

ശ്ലോകം 224

ബ്രഹ്മഭൂതസ്തു സംസൃതൈ്യ  

വിദ്വാന്‍ നാവര്‍ത്തതേ പുനഃ

വിജ്ഞാതവ്യമത: സമ്യഗ്  

ബ്രഹ്മാഭിന്നത്വമാത്മനഃ

ബ്രഹ്മമായിത്തീര്‍ന്ന ജ്ഞാനി പിന്നീട് സംസാരത്തിലേക്ക് മടങ്ങിവരുന്നില്ല. അതിനാല്‍ ഞാനും ബ്രഹ്മവും ഒന്നെന്ന അനുഭവം ശരിക്കും സാക്ഷാത്കരിക്കണം. ബ്രഹ്മമായിത്തീരുന്നതിനെയാണ് ബ്രഹ്മഭൂതം എന്ന് വിശേഷിപ്പിക്കുന്നത്.  ഭഗവദ്ഗീതയില്‍ ഈ പ്രയോഗം കാണാം. ഗീത 5, 6, 18 അദ്ധ്യായങ്ങളില്‍ ബ്രഹ്മഭൂതമെന്ന പദം ഉപയോഗിച്ചിട്ടുണ്ട്. നദി അതിന്റെ രൂപവും ഭാവവും പേരുമൊക്കെ വിട്ട് വിശാലമായ സമുദ്രത്തില്‍ ചേരുന്നതുപോലെ ജീവന്‍ പരിമിതമായ വ്യക്തിത്വം വിട്ട് അപരിമേയമായ ബ്രഹ്മമായി മാറുന്നു. സംസാരത്തിലേക്ക് പിന്നൊരു തിരിച്ചുവരവില്ല. ന സ പുനരാവര്‍ത്തതേ എന്ന് ശ്രുതി വാക്യമുണ്ട്. പുനരാവര്‍ത്തിയില്ലാത്ത പദമാണ് എന്ന് ഗീതയും പറയുന്നുണ്ട്.

ആത്മസാക്ഷാത്കാരം നേടിയ മഹാത്മാവ് നമ്മുടെ ഇടയില്‍ കഴിയുന്നുണ്ടാകാം. അദ്ദേഹത്തെ ഒരിക്കലും ഈ സംസാരം ബാധിക്കില്ല. അതിനാല്‍ എല്ലാ സാധകരും ഈ ബ്രഹ്മാനുഭൂതിയെ നേടുക തന്നെ വേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

Gulf

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

Astrology

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.