Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു; മധ്യ പ്രദേശ് ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ കേന്ദ്രമാകും:നരേന്ദ്ര മോദി

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന മാധ്യമം സൗരോര്‍ജ്ജമാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2020, 06:03 pm IST
inIndia

ന്യൂദല്‍ഹി: ഏഷ്യയിലെ ഏറ്റവും വലിയ വൈദ്യുതി പദ്ധതിയായ മധ്യപ്രദേശി‍ലെ റീവ അള്‍ട്രാ മെഗാ സൗരോര്‍ജ്ജ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രത്തിനു സമര്‍പ്പിച്ചു. ഈ പതിറ്റാണ്ടില്‍ ശുദ്ധവും ശുചിത്വപൂര്‍ണവുമായ ഊര്‍ജത്തിന്റെ പ്രധാന കേന്ദ്രമായി മേഖലയെ മുഴുവന്‍ മാറ്റാന്‍ റീവ പദ്ധതിക്കാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.നീമച്ച്, ശാജാപൂര്‍, ഛതര്‍പൂര്‍, ഓംകാരേശ്വര്‍ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള വലിയ പദ്ധതികള്‍ പുരോഗമിക്കുന്നതിനാല്‍, സമീപഭാവിയില്‍ മധ്യപ്രദേശ് ഇന്ത്യയിലെ സൗരോര്‍ജ്ജത്തിന്റെ പ്രധാന കേന്ദ്രമാകുമെന്നും അദ്ദേഹം പറഞ്ഞു.

പാവപ്പെട്ടവര്‍, ഇടത്തരക്കാര്‍, ഗിരിവര്‍ഗക്കാര്‍, മധ്യപ്രദേശിലെ കര്‍ഷകര്‍ എന്നിവരാണ് ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറഞ്ഞു.

ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്ക് പ്രചോദനമാകുന്ന പ്രധാന മാധ്യമം സൗരോര്‍ജ്ജമാകും. സൗരോര്‍ജ്ജം’ഉറപ്പുള്ളതും ശുദ്ധവും സുരക്ഷിതവും’ ആണ്. സൂര്യനില്‍ നിന്നുള്ള നിലയ്‌ക്കാത്ത ഊര്‍ജ്ജപ്രവാഹമുള്ളതിനാലാണ് ഇത് ഉറപ്പുള്ളതാകുന്നത്. ശുദ്ധമാകുന്നത് പരിസ്ഥിതി സൗഹൃദം എന്നതിനാലാണ്. ഊര്‍ജാവശ്യങ്ങള്‍ക്കുള്ള സുരക്ഷിതമായ ഉറവിടമാണ് എന്നതിനാലാണ് സുരക്ഷിതമാകുന്നത്. സൗരോര്‍ജ്ജ പദ്ധതികള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ (സ്വയംപര്യാപ്ത ഇന്ത്യ) യഥാര്‍ത്ഥ മാതൃകകളാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

സ്വയംപര്യാപ്തതയുടെയും പുരോഗതിയുടെയും പ്രധാന ഘടകമാണ് സമ്പദ്വ്യവസ്ഥ. സമ്പദ്വ്യവസ്ഥയിലാണോ പരിസ്ഥിതിശാസ്ത്രത്തിലാണോ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്നത് പതിവു പ്രതിസന്ധിയാണ്. സൗരോര്‍ജപദ്ധതികളിലും മറ്റു പരിസ്ഥിതി സൗഹൃദ നടപടികളിലും ശ്രദ്ധ ചെലുത്തിയാണ് ഇത്തരം പ്രതിസന്ധികള്‍ ഇന്ത്യ പരിഹരിച്ചത്. സമ്പദ്വ്യവസ്ഥയും പരിസ്ഥിതിശാസ്ത്രവും പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകമാണ്.പരിസ്ഥിതിയുടെ സംരക്ഷണം ഏതാനും പദ്ധതികളില്‍ മാത്രമായി ഒതുക്കാവുന്നതല്ല, മറിച്ച് അത് മുന്നോട്ടുള്ള ജീവിതത്തിന്റെ പാതയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുനരുപയോഗത്തിനു സാധ്യമായ ഊര്‍ജ്ജസ്രോതസുകള്‍ കേന്ദ്രീകരിച്ചുള്ള വലിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുമ്പോള്‍, ജീവിതത്തിന്റെ എല്ലാ മേഖലകളിലും ശുദ്ധമായ ഊര്‍ജത്തിലേയ്‌ക്കുള്ള നിശ്ചയദാര്‍ഢ്യം കാണാനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ കോണുകളിലും, സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും, ഓരോ പൗരനും അതിന്റെ നേട്ടങ്ങള്‍ ലഭ്യമാക്കുമെന്ന് ഗവണ്‍മെന്റ് ഉറപ്പാക്കുന്നുണ്ട്. എല്‍ഇഡി ബള്‍ബുകള്‍ അവതരിപ്പിച്ചപ്പോള്‍ അതെങ്ങനെയാണ് വൈദ്യുതി ബില്‍ കുറച്ചത് എന്ന ഉദാഹരണം സൂചിപ്പിച്ച് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചു. 40 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പരിസ്ഥിതിയില്‍ കലരുന്നത് തടയാന്‍ എല്‍ഇഡി ബള്‍ബുകള്‍ക്കു കഴിയുന്നു. ഇത് വൈദ്യുത ഉപഭോഗം 6 ബില്യണ്‍ യൂണിറ്റായി കുറച്ചതായും രാജ്യത്തിന് 24,000 കോടി രൂപ ലാഭമുണ്ടാക്കിയതായും നരേന്ദ്ര മോദി പറഞ്ഞു.

നമ്മുടെ പരിസ്ഥിതി, വായു, ജലം എന്നിവ ശുദ്ധമായി സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും, ഈ ചിന്ത സൗരോര്‍ജത്തെക്കുറിച്ചുള്ള നയത്തിലും തന്ത്രത്തിലും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സൗരോര്‍ജ്ജ മേഖലയില്‍ ഇന്ത്യയുടെ മാതൃകാപരമായ പുരോഗതി ലോകത്തിന്റെയും പ്രധാന ശ്രദ്ധാകേന്ദ്രമാകുമെന്ന്. മോദി പറഞ്ഞു. ഇത്തരം നടപടികളിലൂടെ ശുദ്ധമായ ഊര്‍ജ്ജത്തിന്റെ ഏറ്റവും ആകര്‍ഷകമായ വിപണിയായി ഇന്ത്യ കണക്കാക്കപ്പെടും.

സൗരോര്‍ജ്ജത്തിന്റെ കാര്യത്തില്‍ ലോകത്തെയാകെ ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അന്താരാഷ്‌ട്ര സോളാര്‍ അലയന്‍സിനു (ഐ.എസ്.എ) രൂപംനല്‍കിയതെന്നു പ്രധാനമന്ത്രി പറഞ്ഞു. ഒരു ലോകം, ഒരു സൂര്യന്‍, ഒരു ഗ്രിഡ് എന്ന ചിന്തയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശിലെ കര്‍ഷകരും ഗവണ്‍മെന്റിന്റെ കുസും പദ്ധതി ഉപയോഗപ്പെടുത്തുമെന്നും അധിക വരുമാനമാര്‍ഗമായി അവരുടെ ഭൂമിയില്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഉടന്‍ തന്നെ ഇന്ത്യ ഒരു പ്രധാന ഊര്‍ജ്ജ കയറ്റുമതി രാജ്യമാകുമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.

ഫോട്ടോവോള്‍ട്ടായിക് സെല്ലുകള്‍, ബാറ്ററി, സംഭരണം തുടങ്ങി സൗരോര്‍ജ നിലയങ്ങള്‍ക്ക് ആവശ്യമായ വിവിധ ഹാര്‍ഡെ്വെറുകളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്‌ക്കുന്നതിലും ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

Tags: ministerമോഡിസോളാർ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി ഡി സതീശന്‍ ഒപ്പമുളള മന്ത്രിമാരെ സൂക്ഷിക്കണമെന്ന് ജി സുധാകരന്‍, ഭാര്യ സ്ഥലം വാങ്ങിയത് വീട്ടുജോലിക്കാരിക്ക് വീട് വയ്‌ക്കാന്‍

Kerala

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

Blackout, electricity off, energy crisis or power outage, concept image.
Kerala

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

പുതിയ വാര്‍ത്തകള്‍

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തരുതെന്ന് പൊലീസ് : ആർപ്പ് വിളിച്ച് , നൃത്തം ചെയ്ത് മസ്ജിദിന് മുന്നിലൂടെ വിഗ്രഹഘോഷയാത്രയുമായി വിശ്വാസികൾ

കേരള കോണ്‍ഗ്രസ് കൂട്ടയടിക്കിടെ പൊലീസുകാര്‍ക്ക് നേരെ ചൂട് ചായ ഒഴിച്ചവര്‍ക്കെതിരെ കേസ്

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.