Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ അഗ്നിപര്‍വ്വതം പൊട്ടാതിരിക്കട്ടെ

കരുതലാണ് മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാരിനിപ്പോഴുള്ളത് ദീര്‍ഘവീക്ഷണത്തിന്റെ അഭാവമാണ്. പാളിച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും സര്‍ക്കാരിന് സാധിക്കണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 03:00 am IST
in Editorial

കൊറോണ കേരളത്തിലും പിടിമുറുക്കി വരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവില്ല എന്നതിന് ദൃഷ്ടാന്തമാണ് തലസ്ഥാന നഗരിയില്‍ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഫലത്തില്‍ ഭരണസിരാകേന്ദ്രമായ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ അടച്ചിട്ടിരിക്കുകയാണ്. അതും ചരിത്രത്തില്‍ ആദ്യമായി. സെക്രട്ടേറിയേറ്റും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍  വീട്ടിലിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. അതാണ് നിലവിലെ സ്ഥിതി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് എത്താന്‍ കാരണം.

സമൂഹ വ്യാപനത്തിന്റെ സൂചനയാണ് ഉറവിടം കണ്ടെത്താനാവാത്ത കൊറോണ രോഗികളുടെ എണ്ണം ഉയരുന്നതെന്ന അപായ മുന്നറിയിപ്പ് ഐഎംഎ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരും നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്. അതൊന്നും ചെവിക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാതിരുന്നതും ഇപ്പോള്‍ തിരിച്ചടിയായി. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൊറോണ വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നുവേണം കരുതാന്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന കോറൊണ അഗ്നി പര്‍വ്വതത്തിന് മുകളിലാണ് തലസ്ഥാനമായ തിരുവനന്തപുരം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയേണ്ടി വന്നതും രോഗവ്യാപനത്തിന്റെ തീവ്രത വിളിച്ചോതുന്നു.  

ഒരാഴ്ചത്തേക്ക് തലസ്ഥാനം അടച്ചിടേണ്ടി വരുന്ന അവസ്ഥ ഭരണസ്തംഭനത്തിനും ഇടവരുത്തുമോ എന്ന് സംശയിക്കണം. രാജ്യം അടച്ചിട്ടപ്പോഴത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ പുറത്തിറങ്ങുന്നതും സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും സജീവമാക്കി. സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികള്‍ കൂടുതല്‍ ആവശ്യമായി വരുന്ന ഘട്ടം ഇതാണ്. ഈ അവസരത്തില്‍  ഭരണകര്‍ത്താക്കള്‍ക്ക് വീടുകളില്‍ ഇരുന്ന് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമാണ്. കൊറോണ വ്യാപനം തടയുന്നതില്‍ കേരളത്തെ എപ്രകാരം മാതൃകയാക്കാം എന്നതിലായിരുന്നു ഭരണമുന്നണിയുടെ ചര്‍ച്ചയത്രയും. അതേ കേരളത്തിലാണ്  ഭരണസിരാകേന്ദ്രം തന്നെ അടച്ചിടേണ്ടി വന്നതും. ഇതൊരു വീഴ്ചയാണ്. അതില്‍ സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷവും പൊതുജനവും എല്ലാം ഒരേ പോലെ ഉത്തരവാദികളാണ്.

മുന്നറിയിപ്പുകള്‍ അവഗണിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല. ലോക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പോലും അനുസരിക്കാന്‍ സംസ്ഥാനം തയ്യാറാവാതിരുന്ന സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. കരുതലാണ് മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാരിന് ദീര്‍ഘവീക്ഷണത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എറണാകുളം, മലപ്പുറം, പാലക്കാട്, കാസര്‍കോഡ്, കണ്ണൂര്‍ തുടങ്ങിയ രോഗവ്യാപന സാധ്യത കൂടുതലുള്ള ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നിലവില്‍ എന്ത് വന്നാലും നേരിടാം എന്നൊരു ചിന്താഗതിയാണ് സമൂഹത്തില്‍ ഒരു വിഭാഗത്തിനുള്ളത്. പൗരന്മാര്‍ സാമൂഹിക പ്രതിബന്ധതയോടെ പെരുമാറേണ്ട ഈ കൊറോണ കാലത്ത് അത്തരം ചിന്താഗതി ദോഷം ചെയ്യും. രോഗ വ്യാപനം നിയന്ത്രണാതീതമായാല്‍ ലോക്ഡൗണ്‍ കൊണ്ടും കാര്യമുണ്ടാവില്ല. ജനസുരക്ഷയെ കരുതി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കുകയാണ് ഇപ്പോള്‍ ആവശ്യം. പാളിച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും അതനുസരിച്ച് വരും നാളുകളില്‍ പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജ്ജവം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. എടുക്കുന്ന തീരുമാനങ്ങള്‍ പിഴവില്ലാതെ നടപ്പാക്കാനും സാധിക്കണം. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും വേണം. കൊറോണ എന്ന അഗ്നിപര്‍വ്വതം പൊട്ടാതെ നോക്കേണ്ടത് ഉത്തരവാദിത്തബോധമുള്ള സര്‍ക്കാരും പൗരന്മാരുമാണ്.  

Tags: Corona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

India

രാജ്യത്ത് കോവിഡ് കേസുകളില്‍ വന്‍വര്‍ധന; ആക്ടീവ് കേസുകളുടെ എണ്ണം പതിനായിരം കടന്നു

Entertainment

കൊറോണ പേപ്പേഴ്‌സ് ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.