Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പിറന്നാള്‍ മധുരത്തില്‍ പുഞ്ചിരിച്ച് കൊട്ടാരത്തിലെ അശ്വതി നക്ഷത്രം

ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയും ശബ്ദമുയര്‍ത്തി തമ്പുരാട്ടി. പലരും വര്‍ഗീയ വാദിയാക്കി. തളര്‍ന്നില്ല

ശിവാ കൈലാസ് by ശിവാ കൈലാസ്
Jul 4, 2020, 02:12 pm IST
in Thiruvananthapuram

തിരുവനന്തപുരം: കൊട്ടാരകെട്ടിലെ കവയത്രി അശ്വതി നക്ഷത്രം പുഞ്ചിരി തൂകി നില്‍ക്കുന്നു. തിരുവിതാംകൂര്‍ രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയാണ് എഴുപത്തഞ്ചാം പിറന്നാളിന്റെ നിറപുഞ്ചുരിയില്‍.  

തിരുവിതാംകൂര്‍ രാജവംശത്തിലെ മഹാറാണി കാര്‍ത്തിക തിരുനാള്‍ ലക്ഷ്മിഭായിയുടേയും ലെഫ്റ്റനെന്റ് കേണല്‍ ഗോദവര്‍മ്മ രാജയുടെയും പുത്രിയായി 1945 ജൂലൈ 4 നാണ് ഗൗരിലക്ഷ്മി ഭായിയുടെ ജനനം. ചിത്തിരതിരുനാള്‍ മഹാരാജാവിന്റെ അനന്തരവള്‍. അമ്മാവന്റെ രാജ്യഭരണവും, പത്മനാഭ പാദങ്ങളില്‍ രാജ്യസമര്‍പ്പണവും കണ്ട ബാല്യം. ഒടുവില്‍ ജനാധിപത്യ സിംഹാസനങ്ങള്‍ അടിച്ചമര്‍ത്തിയ  പ്രജകളുടെ ദൈന്യതകളില്‍ മനംനൊന്ത അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മീ ഭായി പലപ്പോഴും തുറന്നു പറഞ്ഞു. അത് പലരും വര്‍ഗീയ വചനങ്ങളാക്കി. ഇന്നും തിരുവിതാംകൂറിലെ ജനം അഭിമാനത്തോടെ വണങ്ങുന്നു, ഈ പൊന്നുതമ്പുരാട്ടിയെ.

തിരുവനന്തപുരം വിമന്‍സ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം. തിരുവല്ലയിലെ പാലിയക്കര പടിഞ്ഞാറെ കൊട്ടാരത്തിലെ അംഗവും, മാനേജ്‌മെന്റ് രംഗത്ത് പ്രസിദ്ധനുമായ ആര്‍ .ആര്‍. വര്‍മ്മയാണ് ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടിയെ വിവാഹം ചെയ്തത്. രണ്ടു പുത്രന്മാരും ഒരു ദത്തുപുത്രിയുമുണ്ട്. 2005 ല്‍ ഉണ്ടായ ഒരു വാഹനാപകടത്തില്‍ ആര്‍. ആര്‍. വര്‍മ തീപ്പെട്ടു.  

1992 ലാണ് അശ്വതി തിരുനാള്‍ തമ്പുരാട്ടിയുടെ ആദ്യ കവിതാസമാഹാരം തിരുമുല്‍ക്കാഴ്ച പുറത്തിറങ്ങുന്നത്. അമ്മാവനായ ചിത്തിരതിരുനാളിനേയും കുലദൈവമായ ശ്രീപത്മനാഭനേയും കുറിച്ചുള്ള കവിതകളാണ് ഇതിലുള്ളത്. പിന്നെയും എത്രയോ കവിതകള്‍… സാഹിത്യ സൃഷ്ടികള്‍.  

പുരാണ കഥാസൂചനകള്‍ കവിതയാക്കുന്ന അപൂര്‍വ വൈദഗ്ധ്യവും ലക്ഷ്മീഭായിയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. പത്മനാഭനു പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ‘ഇന്‍ എന്‍ട്രീറ്റി’ എന്ന കവിതയില്‍ കവയിത്രി രണ്ടു തുള്ളി കണ്ണീര്‍കൊണ്ട് പത്മനാഭന്റെ കാല്‍ കഴുകുന്നതായി സങ്കല്പിക്കുന്നു. വാമനന്റെ കാലടികള്‍ മൂന്ന് ലോകങ്ങളെയും അളന്നതുപോലെ ഈ കണ്ണീര്‍ക്കണങ്ങള്‍ തന്റെ ഇഷ്ടദേവതയുടെ ആസ്ഥാനമായ പാലാഴിയെ മുക്കിക്കളയുമാറ് വളര്‍ന്നിടട്ടെ എന്ന് ആലങ്കാരികമായി കവയിത്രി ഉള്ളുതുറന്നു പ്രാര്‍ഥിച്ചിട്ടുണ്ട് കവിതയിലൂടെ.

ശബരിമല സ്ത്രീ പ്രവേശനത്തിന് എതിരെയും ശബ്ദമുയര്‍ത്തി തമ്പുരാട്ടി. പലരും വര്‍ഗീയ വാദിയാക്കി. തളര്‍ന്നില്ല…. പകരം പ്രജാക്ഷേമവും, അല്‍പം സാഹിത്യവുമായി ഉണര്‍ന്നിരിക്കുന്നു ഈ തമ്പുരാട്ടി.

Tags: അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപത്മനാഭക്ഷേത്രത്തിലെ നിധി; വിവാദത്തില്‍ പ്രതികരിച്ച് അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി; ‘ക്ഷേത്രങ്ങളിലെ നിധികള്‍ പ്രദർശനത്തിന് വെയ്‌ക്കാറില്ല’

Kerala

തന്നെ മതം മാറ്റാന്‍ ശ്രമം നടന്നു; പറ്റില്ലന്ന് തീര്‍ത്തു പറഞ്ഞു:അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായ്

Kerala

ലയനക്കരാറില്‍ ഒപ്പിട്ട ഉടന്‍ ചിത്തിര തിരുനാള്‍ മഹാരാജാവ് എന്തു ചെയ്തു

Kerala

ശ്രീചിത്തിര തിരുനാളിനെ ചുട്ടും വെടിവെച്ചും അപകടപ്പെടുത്തിയും വധിക്കാന്‍ ശ്രമിച്ചു: വെളിപ്പെടുത്തലുമായി അശ്വതി തിരുനാള്‍

പുതിയ വാര്‍ത്തകള്‍

തൃശ്ശൂർ വെടിക്കെട്ട് അപകടത്തിൽ ശരീരഭാഗങ്ങൾ ചിന്നിച്ചിതറിയതിനാൽ മരണസംഖ്യ സംബന്ധിച്ചും അവ്യക്തത

ഹിന്ദു മതപാഠശാല അടിച്ചു തകര്‍ത്തനിലയില്‍

ക്ഷേത്ര മതപാഠശാല പോലീസ് തല്ലിത്തകര്‍ത്തു; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ അതിക്രമം കാണിച്ച പോലീസ് നടപടിക്കെതിരെ നടത്തിയ മ്യൂസിയം പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

ഇടപ്പഴഞ്ഞി ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തിലെ പോലീസ് അതിക്രമം; ഹൈന്ദവ സംഘടനകളുടെ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

കറുത്ത നിറമുള്ള പാര്‍വ്വതി ദേവി ചെമ്പകവര്‍ണ്ണമായതിന് പിന്നിലെ ഐതിഹ്യം

വേനല്‍ മഴയില്ലെങ്കില്‍ വൈദ്യുതി ഉത്പാദനം നിലയ്‌ക്കും

കൊല്ലം പ്രസ്‌ക്ലബ്ബില്‍ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നു

കോണ്‍ഗ്രസിന് ഭാവിയില്ലെന്ന തിരിച്ചറിവാണ് വനിതാ സംവരണ ബില്ലിനെ എതിര്‍ക്കാന്‍ കാരണം: ബിജെപി

ആദിശങ്കര ജന്മദേശ വികസന സമിതി ആദിശങ്കര ഭഗവത്പാദ ജയന്തിയോടനുബന്ധിച്ച് കാലടി ശൃംഗേരി മഠത്തില്‍ സംഘടിപ്പിച്ച സംന്യാസി സംഗമം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യുന്നു

ധാര്‍മികകേന്ദ്രങ്ങള്‍ ധര്‍മാചാര്യന്മാരുടെ നിയന്ത്രണത്തിലാകണം: മഹാമണ്ഡലേശ്വര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കരജയന്തി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. വൈസ് ചാന്‍സലര്‍ പ്രൊഫ. സിസ തോമസ്, സി. രാധാകൃഷ്ണന്‍, സ്വാമി നരസിംഹാനന്ദ, രജിസ്ട്രാര്‍ ഡോ. മോത്തി ജോര്‍ജ് സമീപം

ശ്രീശങ്കരദര്‍ശനങ്ങള്‍ ലോകത്തിനാകെ വഴികാട്ടി: ഗവര്‍ണര്‍

ശ്രീശങ്കര ജയന്തിയോടനുബന്ധിച്ച് കാലടി ആദിശങ്കര ജന്മദേശ വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മഹാപരിക്രമ

കാലടിയെ കാവിക്കടലാക്കി മഹാപരിക്രമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.