Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

ആപ്പിലായ ആപ്പുകള്‍

ചീനയുടെ ആപ്പുകളുടെ നിരോധനം വഴി സ്വദേശത്തെ ഈ മേഖലയിലുള്ള വ്യവസായത്തിന് വന്‍ കുതിപ്പാണുണ്ടാവുക. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചാല്‍പോലും മൊബൈല്‍ ആപ്പുകള്‍ വഴി ചൈനയ്‌ക്ക് സൈബര്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ക്രിയാത്മക ശേഷിയെ തകര്‍ക്കാനാവും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:00 am IST
inEditorial

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുദ്ധവും സമാധാനവും അതാതിന്റെ രീതികളില്‍ മുന്നോട്ടു പോവുമ്പോള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്നു പറയുന്നതു പോലെയായിരിക്കുന്നു മൊബൈല്‍ ആപ്പുകളുടെ നിരോധനം. ചൈനയുമായി നേരിട്ടു ബന്ധമുള്ള, അല്ലെങ്കില്‍ അവരുടെ രാഷ്‌ട്രീയ-സാമ്പത്തിക-സാംസ്‌കാരിക ചരടുവലിക്കൊത്തു നീങ്ങാന്‍ തയാറായ അഞ്ചു ഡസനിലേറെ വരുന്ന മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകളാണ് ഭാരത സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാരിന്റെ ഐടി മന്ത്രാലയം കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചു. സമ്മിശ്ര വികാരമാണ് അതിനെത്തുടര്‍ന്ന് രാജ്യത്ത് അലയടിക്കുന്നത്. അഭിമാനബോധമുള്ളവര്‍ നെഞ്ചേറ്റുമ്പോള്‍ ചോറിങ്ങും കൂറങ്ങും നിലപാടുള്ളവര്‍ ഹാലിളകി നടക്കുന്നു.

പുതിയ കാലത്ത് പുതിയ സാമൂഹിക ക്രമവും അതിന്റെതായ വഴിയും അമ്പരപ്പിക്കുന്ന തരത്തില്‍ പുരോഗതി പ്രാപിക്കുകയാണ്. മനുഷ്യനില്‍ അന്തര്‍ലീനമായ കഴിവുകളെപ്പോലും പുറത്തു കൊണ്ടുവരാന്‍ പര്യാപ്തമായ മൊബൈല്‍ ആപ്പുകള്‍ ഇന്ന് നമുക്കിടയിലുണ്ട്. പലതും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പല രംഗത്തുമുള്ള അനിതര സാധാരണമായ മുന്നേറ്റത്തിന് ഇത്തരം ആപ്പുകള്‍ ഏറെ സഹായകവുമായിട്ടുണ്ട്. അത്തരമൊരു അന്തരീക്ഷത്തിലാണ് ആപ്പുകള്‍ക്ക് നിരോധനം വരുന്നത്. ഇത് എങ്ങനെ, ഏതു തരത്തില്‍ ബാധിക്കുമെന്നതിനെക്കുറിച്ച് പെട്ടെന്നൊരു അഭിപ്രായം പറയാന്‍ പ്രയാസമായിരിക്കും. കുറേപ്പേര്‍ക്ക് ബുദ്ധിമുട്ടുണ്ടാവുമെന്നത് വസ്തുതയുമാണ്.

  അതേസമയം എന്തുകൊണ്ടിങ്ങനെ എന്ന ചോദ്യം പ്രസക്തമാണ്. ഒരു രാജ്യത്തിന്റെ പരമാധികാര  സത്തയെ നിര്‍ലജ്ജം ചോദ്യം ചെയ്യുകയും ആക്രാമിക നിലപാടുമായി തുടര്‍ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ശക്തികളെ വരുതിയില്‍ നിര്‍ത്താന്‍ ആത്മാഭിമാനമുള്ള ആരും ഏതറ്റംവരെയും പോകും. ഇവിടെ നടന്നതും അതാണ്. ചതിയിലൂടെ ഭാരതത്തിന്റെ മണ്ണ് കവര്‍ന്നെടുക്കാന്‍ വന്ന ചീനയുടെ ദുഷ്ട നീക്കത്തെ തച്ചുതകര്‍ക്കേണ്ടതുണ്ട്. ശാരീരിക ചെറുത്തുനിപ്പു വഴി ഭാരത സൈനികര്‍  വീരോജ്വലമായി പോരാടുമ്പോള്‍ പൗരന്മാര്‍ക്കും തത്തുല്യമായ ഉത്തരവാദിത്തമുണ്ട്. ചീനയുടെ സാധനങ്ങള്‍ ഉപയോഗിക്കുമ്പോള്‍, നമ്മുടെ പണം കൊണ്ട് നമ്മുടെ ഭടന്മാരുടെ ജീവന് നാം തന്നെ ചിതയൊരുക്കുകയാണ്.

ചൈനയുടെ നിയന്ത്രണത്തിലുള്ള ആപ്പുകള്‍ ഉപേക്ഷിക്കുന്നതു വഴി രണ്ടു തരത്തിലുള്ള മുന്നേറ്റമാണ് നമുക്കുണ്ടാവുക.   സ്വയം ശാക്തീകരണത്തിന്റെ പാതയിലേക്ക് കരളുറപ്പോടെ മുന്നേറാന്‍ നമുക്കു സാധിക്കും. രണ്ട്, ശത്രുവിന്റെ സാമ്പത്തിക ശക്തി ക്ഷയിപ്പിക്കാന്‍ സാധിക്കും. ചൈനയുടെ ആപ്പിന് പകരമായി ഭാരതത്തിന്റെതുള്‍പ്പെടെയുള്ളവ  ഉപയോഗിക്കുന്നതു വഴിയാണ്  അത് സാധിതപ്രായമാവുക. സ്വയംശാക്തീകരണത്തിലൂടെ ഏതു പ്രതിസന്ധിയേയും അങ്ങനെ തരണം ചെയ്യാനും കഴിയും. സ്വയമേവ മൃഗേന്ദ്രതാ ഭാവത്തിലൂടെ ആര്‍ക്കെതിരെയുമല്ലാത്ത ശക്തമായ രാഷ്‌ട്രമായി നമുക്ക് മുന്നേറാന്‍ സാധിക്കും. അന്യരുടെ ആശ്രിതത്വത്തിലാവുന്ന അവസ്ഥയാണല്ലോ ഏറ്റവും ലജ്ജാകരമായത്. ഇരുളിന്റെ മറവില്‍ ചതിയുടെ വലയുമായി എത്തുന്നവനെ തകര്‍ത്തെറിയാന്‍ രാജ്യസ്നേഹികളായ സകല പൗരന്മാരും രംഗത്തിറങ്ങേണ്ട അവസരമാണിത്. ചെറിയ ചെറിയ താല്‍പ്പര്യങ്ങള്‍ അതിനായി ബലികഴിക്കേണ്ടി വരും.

  ചീനയുടെ ആപ്പുകളുടെ നിരോധനം വഴി സ്വദേശത്തെ ഈ മേഖലയിലുള്ള വ്യവസായത്തിന് വന്‍ കുതിപ്പാണുണ്ടാവുക. അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിച്ചാല്‍പോലും മൊബൈല്‍ ആപ്പുകള്‍ വഴി ചൈനയ്‌ക്ക് സൈബര്‍ യുദ്ധത്തിലൂടെ ഭാരതത്തിന്റെ ക്രിയാത്മക ശേഷിയെ തകര്‍ക്കാനാവും. അതിനുപയുക്തമായ തരത്തില്‍ ടിക് ടോക് , എക്‌സെന്‍ഡര്‍ തുടങ്ങിയ ജനപ്രിയ ആപ്പുകള്‍ മാറ്റാനുമാവും. പുരോഗമിക്കുന്തോറും ശസ്ത്രം കൂടുതല്‍ മാരകമാവുമെന്ന് വെറുതെ പറയുന്നതല്ല. അത്തരമൊരു അപകടകരമായ സ്ഥിതിവിശേഷം ഇല്ലാതാക്കുകയും സ്വാഭിമാനത്തിന്റെ ശക്തിയും സൗന്ദര്യവും എല്ലാവരും അറിയുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കാനാണ് ഭാരത സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിലേക്കുള്ള യാത്രയ്‌ക്ക് പച്ചക്കൊടി വീശിയിരിക്കുകയാണ് 59 ഓളം മൊബൈല്‍, ഇന്റര്‍നെറ്റ് ആപ്ലിക്കേഷനുകള്‍ നിരോധിച്ചതിലൂടെ. ചീനാ മനസ്സുള്ള രാഷ്‌ട്രീയക്കുറുക്കന്മാര്‍ക്കു മാത്രമേ ഇതൊരു ബുദ്ധിമുട്ടായി തോന്നൂ. എന്നാല്‍, നേരത്തെ കൊതിച്ചിരുന്നത് നടപ്പിലായല്ലോ എന്ന സന്തോഷത്തിലാവും രാജ്യസ്നേഹികള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.